ഇവിടെ, ഗള്‍ഫില്‍
പഠിക്കുന്ന ഒരു പെണ്‍കുട്ടി, കുറെ മുമ്പ് എന്നോട് ചോദിച്ചു: ''എന്റെ
നാടി''നെക്കുറിച്ച് 10 വാചകങ്ങളും, ''എന്റെ നാടും മാതൃഭാഷയുടെ പ്രാധാന്യവും'' 5 മിനിറ്റ്
പ്രസംഗിക്കാനും ഉള്ള മാറ്റര്‍ എഴുതിത്തരാമോ? ഞാന്‍
സമ്മതിച്ചു. തിടുക്കത്തില്‍ ചെയ്യേണ്ട ജോലികള്‍ ഇല്ലാഞ്ഞതുകൊണ്ട് ഉടന്‍തന്നെ
തയ്യാറാക്കി കൊടുത്തു. അപ്പോള്‍, ഒരു
ഐഡിയ തോന്നി - അത് എന്തുകൊണ്ട് അങ്ങനെതന്നെ ബ്ലോഗ് ആയി ഇട്ടുകൂടാ. ഏതായാലും ആ കുട്ടിക്ക് സമ്മാനം കിട്ടി എന്ന് വിളിച്ചു പറഞ്ഞപ്പോൾ സന്തോഷം തോന്നി. പറഞ്ഞുകൊടുത്തത് അവതരിപ്പിച്ചതിൽ ഞാൻ അഭിനന്ദിക്കുകയും ചെയ്തു.
ആമുഖമായി
ഇത്രയും എഴുതിയത്, ഈ ബ്ലോഗ്
പ്രസ്തുതകാര്യത്തിനായി തയ്യാര്‍ ആക്കിയതാണ് എന്നും, ഇത്
വായിക്കുന്ന സുഹൃത്തുക്കള്‍ ആ നിലക്ക് വിലയിരുത്തണമെന്നും പറയാന്‍ വേണ്ടി ആണേ.
തുടര്‍ന്ന് വായിക്കൂ.
എന്റെ
നാട്
എന്റെ നാടിനെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ ഞാന്‍ രോമാഞ്ചം
കൊള്ളാറുണ്ട്... എന്തൊരനുഭൂതി.
"ഭാരതമെന്ന പേര്‍ കേട്ടാല്‍
അഭിമാനപൂരിതമാകണം
അന്ത:രംഗം
കേരളമെന്നു കേട്ടാലോ
തിളക്കണം
ചോര നമുക്ക് ഞരമ്പുകളില്‍"
എന്ന്
മഹാകവി പാടിയതും, അനുഗ്രഹീത ഗായിക പാടിയ
"എന്റെ കേരളം എത്ര
സുന്ദരം..."
എന്ന
ഗാനവും മറ്റും എന്റെ നാടിന്റെ മഹത്വം വിളിച്ചറിയിക്കുന്നു.
എണ്ണമറ്റ
കലകളുടെ കലവറയാണ് എന്റെ
നാട്.
ദേശീയതലത്തില്‍, ഏതു മേഖലകളില്‍ ആയാലും
അതില്‍ വ്യക്തിമുദ്ര പതിപ്പിച്ച മഹാരഥന്മാര്‍ എന്റെ
നാട്ടിലുണ്ടായിട്ടുണ്ട്, ഇനിയും ഉണ്ടാവുകയും
ചെയ്യും.
ആഗോളശ്രദ്ധയാര്‍ജിച്ച
പല തുറകളിലും എന്റെ നാടിന്റെ മക്കള്‍ തിളങ്ങി നില്‍ക്കുന്നു - എന്റെ നാടിന്റെ
യശസ്സ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്.
സസ്യലതാദികളും, പച്ചപ്പും, പ്രകൃതിസൌന്ദര്യം
കവിഞ്ഞൊഴുകുന്ന ദൃശ്യങ്ങളും വേറെ എവിടെ ഉണ്ട്?
ഒരേ
സ്ഥലത്ത് അമ്പലവും, മോസ്ക്കും, ചര്‍ച്ചും ഒക്കെ ഉള്ളതും, നാനാജാതിയിൽ പെട്ടവർ
ഒത്തൊരുമയോടെ കഴിയുന്നതുമായ ഒരു പുണ്യഭൂമി വേറെ എവിടെ ഉണ്ട്? ഇക്കാരണങ്ങള്‍ കൊണ്ടുള്ള അഭിപ്രായ വ്യത്യാസങ്ങള്‍
സഹജമെങ്കിലും, നാനാത്വത്തില്‍ ഏകത്വം
പുലര്‍ത്തുന്നു എന്റെ 'ദൈവത്തിന്റെ സ്വന്തം നാട്'.
***
എന്റെ നാടും മാതൃഭാഷയുടെ പ്രാധാന്യവും
മാതാവാണ്
നമ്മുടെ സംസ്കാരത്തിന്റെ ആദ്യത്തെ ഉറവിടം. അമ്മിഞ്ഞപ്പാല്‍
കുടിച്ചു വളരുന്ന കുഞ്ഞുങ്ങള്‍ അതിന്റേതായ മഹത്വം കാണിക്കും.
അതുപോലെതന്നെ
ആണ് മാതൃഭാഷയുടെ കാര്യവും. മാതൃഭാഷ എന്നാല്‍ മാതാവിന്റെ ഭാഷ എന്നല്ല. മാതാവിനെപ്പോലെ
സ്നേഹിക്കെണ്ടതായ ഭാഷ എന്നാണ്. അതെ അര്‍ത്ഥത്തില്‍ തന്നെയാണ് സ്വന്തം രാജ്യത്തെയും
കാണേണ്ടത് - അതായത് മാതൃരാജ്യത്തെ.
.ഭാഷാസ്നേഹം ഉള്ള വ്യക്തി, സ്വാഭാവികമായും താന്‍
ഇടപഴകുന്നവരുമായി സ്നേഹത്തില്‍ പെരുമാറുന്നു. സ്നേഹം കൊടുക്കുമ്പോള്‍, സ്നേഹം തിരിച്ചുകിട്ടുന്നു.
എന്നാല്‍, മറിച്ചൊന്നു ചിന്തിച്ചു
നോക്കുക. അങ്ങനെ ചെയ്യാതെ, മറ്റു ഭാഷകളില്‍ കൂടുതല്‍
താല്‍പ്പര്യം കാണിക്കുന്നു എന്ന് വിചാരിക്കുക. അതൊരു തെറ്റല്ല, എന്നാല്‍ അതോടൊപ്പം അത്
സ്വന്തം ഭാഷയെ അവഗണിക്കുന്നതിനും തള്ളിപ്പറയുന്നതിനും ഇടകൊടുക്കല്‍ ആകരുത്. അങ്ങനെവരുമ്പോള്‍, തീര്‍ച്ചയായും അതേ ഭാഷ
സംസാരിക്കുന്ന സ്വന്തം ആളുകളെ ബാധിക്കും.
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ.....
എന്നാണു കവി പാടിയത്.
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ.....
എന്നാണു കവി പാടിയത്.
മാതൃഭാഷ
മാത്രമേ അറിയൂ എന്നതുകൊണ്ട് ഇന്നത്തെ വ്യക്തിജീവിതത്തില്‍ നമുക്ക് പലതും നേടാന്‍
ആയി എന്ന് വരില്ല എന്നത് സത്യം. എന്നാല്‍, മാതൃഭാഷ
അറിയാത്തവര്‍ക്ക്, അല്ലെങ്കില്‍ മാതൃഭാഷയില്‍
താല്‍പ്പര്യം കാണിക്കാത്തവര്‍ക്ക് അതിന്റേതായ മൂല്യങ്ങള്‍ നഷ്ട്ടപ്പെടുമ്പോള്‍
താന്‍ തന്നെ തനിക്കു അന്യനായി തോന്നാന്‍ ഉള്ള ഇട വന്നു എന്ന് വരും. ഈ വസ്തുത
മലയാളം ശരിക്ക് അറിയാത്ത മലയാളികളായ പല മഹദ് വ്യക്തികളും പറഞ്ഞിട്ടുള്ളതുമാണ്. ആര്, എപ്പോള്‍ എന്നൊക്കെ വിവരിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല.
ബിഗ്
ബി എന്ന് അറിയപ്പെടുന്ന അമിതാബ് ബച്ചന്‍ ഹിന്ദിയില്‍ ബ്ലോഗ് എഴുതുന്നതില്‍ അതീവ
താല്‍പ്പര്യം കാണിക്കുന്നു. മലയാളത്തിലെ പ്രശസ്ത മഹാകവി ഉള്ളൂര്‍ എസ്.
പരമേശ്വരയ്യരുടെയും, പ്രശസ്ത സാഹിത്യകാരന്‍
മലയാറ്റൂര്‍ രാമകൃഷ്ണന്റെയും മാതൃഭാഷ തമിഴ് ആയിരുന്നു എന്ന് പറയാന്‍ അവര്‍ മടി
കാണിച്ചിരിക്കില്ല .
നമ്മുടെ
മാതൃഭാഷയില്‍ താല്‍പ്പര്യം കാണിക്കുന്നത് വഴി, അഥവാ
അത് അറിയാത്തവര്‍ പഠിക്കുന്നത് വഴി അത് സംസാരിക്കുന്നവരുമായ വ്യക്തിബന്ധങ്ങള്‍
വളരുന്നു. വായിക്കുന്നത് വഴി അറിയാത്ത പലതും അറിയുന്നു. ചുരുക്കിപ്പറഞ്ഞാല്‍, സ്വന്തം ഭാഷ അതായത്
മാതൃഭാഷ അറിയാത്ത ഒരാള്‍, അത് അറിയുന്നവരില്‍
നിന്നും ഒറ്റപ്പെടുന്നു. അത് ആര്‍ക്കും അഭികാമ്യമായൊരു കാര്യമല്ല.
ഓരോ
ഭാഷയിലും, അതിലെ വിവിധ മേഖലയില്‍
നല്ല കഴിവുള്ളവര്‍ ഉണ്ടാകും. മോഹമ്മെദ്റഫിയുടെ പാട്ട് കേള്‍ക്കുമ്പോള്‍, മനോഹരമായ ആ
സംഗീതാസ്വാദനത്തോടൊപ്പം ആ ഭാഷയും അത് മുഴുവന്‍ ഉള്‍ക്കൊള്ളുന്ന അര്‍ത്ഥങ്ങളും
അറിഞ്ഞെങ്കില്‍ എന്ന് നമുക്ക് തോന്നാറില്ലേ? ഹിന്ദി
എന്റെ മാതൃഭാഷ അല്ലല്ലോ, അതല്ലാ എങ്കില്‍
ഹിന്ദികൂടി എന്റെ മാതൃഭാഷ അല്ലല്ലോ, അത്
മാതൃഭാഷ ആയവര്‍ക്ക് എന്ത് സുഖമായിരിക്കും എന്നെല്ലാം നമുക്ക് തോന്നി എന്ന് വരും, ശരിയല്ലേ? ഈ ജീവിതത്തിനു ശേഷം
വീണ്ടും ഒരു ജന്മമുണ്ടെങ്കില്‍ താങ്കള്‍ക്കു എന്താണ് ആഗ്രഹം എന്ന് ഒരാള്‍
വേറൊരാളോട് ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി നോക്കുക:
കാളിദാസന്റെ
കാവ്യങ്ങള്‍ വായിക്കാനും, ഇളനീര്‍ വെള്ളം കുടിക്കാനും
ഈ ജന്മത്തില്‍ എന്നപോലെ സാധിക്കണം. ഇതിനു ഒരു വ്യാഖാനം ആവശ്യമില്ല.
കുഞ്ചന്റെയോ, തുഞ്ചന്റെയോ രചനകളും, തകഴി, എം.ടി. മുതലാവരുടെ രചനകളും
നമുക്ക് ആസ്വദിക്കാന്‍ പറ്റുന്നപോലെ, മലയാളം
മാതൃഭാഷ അല്ലാത്തവര്‍ക്ക് ആസ്വദിക്കാന്‍ പറ്റുമോ?
അല്ലഹാബാദ്
മ്യൂസിയത്തില്‍, 'ദി ഗ്രേറ്റ് ഇന്ത്യന്‍
പോയെട്സ്' എന്ന് എഴുതിയ ഭാഗത്ത്
രണ്ടു ശില്‍പ്പങ്ങള്‍ കാണാം: ഒന്ന് രബീന്ദ്രനാഥ് ടാഗോറിന്റെയും, മറ്റേത് മഹാകവി
വള്ളത്തോളിന്റെയും. അഭിമാനം കൊണ്ട് നമുക്ക് മനസ്സ് സന്തോഷഭരിതമാകില്ലേ - അതെ, ഇത് എന്റെ ഭാഷയിലെ മഹാകവി
എന്ന്?
ചുരുക്കിപ്പറഞ്ഞാല്‍, ഓരോ വ്യക്തിയും
മാതൃഭാഷയില്‍ താല്‍പ്പര്യം കാണിക്കേണ്ടത് വ്യക്തിത്വവികസനതിനു അത്യാവശ്യമാണ്.
അറിയാത്തവര്‍ പഠിക്കാന്‍ നോക്കി, അത് പ്രകാരം മുന്നോട്ടു
പോകണം.
അതേ, മാതൃഭാഷ മറക്കാത്ത ആള്‍, മാതാവിനെ മറക്കുന്നില്ല, വേണ്ടപ്പെട്ടവരെ
മറക്കുന്നില്ല, സമൂഹത്തെ മറക്കുന്നില്ല, സ്വന്തം നാടിനെ
മറക്കുന്നില്ല. മറക്കുന്ന ആളോ, മറന്നു കാട്ടുന്ന ആളോ
വാസ്തവത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ആത്മാര്‍ഥമായ സ്നേഹം ഉള്ളിലില്ലാതെ
മറ്റുള്ളവരെ വെറുക്കുകയും അവരില്‍ നിന്ന് വെറുപ്പ് സമ്പാദിക്കുകയും ആണ്
ചെയ്യുന്നത്.
ആയതിനാല്‍, മാതൃഭാഷ അറിയില്ലെങ്കില്‍തന്നെ, അത് പഠിക്കേണ്ടത്തിന്റെ
ആവശ്യo ഇവിടെ വളരെ വ്യക്തമാണ്.
***
കുറിപ്പ്: നാല് പതിറ്റാണ്ടുകളിൽ അധികമായി ഈ ലേഖകൻ കേരളത്തിന് പുറത്ത്, മറ്റൊരു സംസ്ഥാനത്താണ്. പ്രത്യേകിച്ച്, കുടുംബവും, ബന്ധുക്കളുമെല്ലാംതന്നെ അങ്ങിനെ ആയതുകൊണ്ട്, നിർഭാഗ്യവശാൽ, നാടുമായുള്ള നേരിട്ടുള്ള ബന്ധം ചുരുക്കമാണ്. ആയതിനാൽ എന്റെ ഭാഷയിൽ, ഈ വിഷയത്തിൽ, എന്തെങ്കിലും പോരായ്മകൾ കണ്ടാൽ സുഹൃത്തുക്കൾ ക്ഷമിക്കുമല്ലോ.
***
കുറിപ്പ്: നാല് പതിറ്റാണ്ടുകളിൽ അധികമായി ഈ ലേഖകൻ കേരളത്തിന് പുറത്ത്, മറ്റൊരു സംസ്ഥാനത്താണ്. പ്രത്യേകിച്ച്, കുടുംബവും, ബന്ധുക്കളുമെല്ലാംതന്നെ അങ്ങിനെ ആയതുകൊണ്ട്, നിർഭാഗ്യവശാൽ, നാടുമായുള്ള നേരിട്ടുള്ള ബന്ധം ചുരുക്കമാണ്. ആയതിനാൽ എന്റെ ഭാഷയിൽ, ഈ വിഷയത്തിൽ, എന്തെങ്കിലും പോരായ്മകൾ കണ്ടാൽ സുഹൃത്തുക്കൾ ക്ഷമിക്കുമല്ലോ.
കൊള്ളാം മാഷേ. ഇത്രയും കാലം മാതൃനാട്ടില്‍ നിന്നും മാറി നിന്നെങ്കിലും നാടിനെ മറക്കുന്നില്ലല്ലോ :)
മറുപടിഇല്ലാതാക്കൂഇല്ല, ഒരിക്കലും ഇല്ല. നന്ദി ശ്രീ.
ഇല്ലാതാക്കൂഡോക്ടരുടെ ലേഖനം ഇഷ്ടപ്പെട്ടു. ഇന്ന് മാതൃഭാഷയെ പുഛിച്ചോ വിക ലമാക്കിയോ സംസാരിക്കുന്നതാണ് ഫാഷൻ. അമ്മിഞ്ഞപ്പാലൂട്ടി വളർത്തിയ മക്കൾ 'അമ്മേ' എന്നു വിളിക്കാൻ മടിക്കുന്നു. പകരം 'മമ്മി'യെന്നോ (ഈജിപ്ഷ്യൻ മമ്മിയല്ല) 'മം' എന്നോ 'മമ്മാ' എന്നോ ഒക്കെയാണ് വിളിക്കുന്നത്. കാലം പോയ പോക്ക്.
മറുപടിഇല്ലാതാക്കൂതാങ്കൾ പറഞ്ഞത് ശരിയാണ്. എന്റെ ബന്ധുക്കൾ അവരുടെ മക്കളെക്കൊണ്ട് മുതിര്ന്നവരെ അങ്കിൾ, ആന്റി എന്നൊക്കെ വിളിപ്പിക്കുന്നു. എന്റെ ഭാര്യക്കും, എന്നെപ്പോലെ അതൊന്നും ഇഷ്ടമല്ല. ബന്ധം നോക്കി, പാരമ്പര്യം പ്രകാരം മാമ, വലിയച്ഛ, ഇളയച്ഛ, അമ്മായി, മേമ, വലിയമ്മ എന്നൊക്കെയാണ് പഠിപ്പിച്ചിട്ടുള്ളത്. അവർ ഇംഗ്ലീഷും ഹിന്ദിയുമൊക്കെ സംസാരിക്കുമ്പോൾ, ആ ഭാഷയിൽ ഉള്ളവരോട് പറയുമ്പോൾ അങ്ങിനെ പറഞ്ഞോട്ടെ. അങ്കിൾ, ആന്റി, ഗ്രാണ്ട്മ എന്നൊക്കെ ബന്ധുക്കളെ വിളിച്ചില്ല എങ്കിൽ - അതുകൊണ്ട് അഭിമാനം പോവുകയാണെങ്കിൽ അങ്ങോട്ട് പോകട്ടെ. അല്ലാ പിന്നെ.....
ഇല്ലാതാക്കൂനന്ദി, സർ.
ഒരേ സ്ഥലത്ത് അമ്പലവും, മോസ്ക്കും, ചര്‍ച്ചും ഒക്കെ ഉള്ളതും, നാനാജാതിത്തിൽ പെട്ടവർ ഒത്തൊരുമയോടെ കഴിയുന്നതുമായ ഒരു പുണ്യഭൂമി വേറെ എവിടെ ഉണ്ട്? ഇക്കാരണങ്ങള്‍ കൊണ്ടുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സഹജമെങ്കിലും, നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്നു എന്റെ 'ദൈവത്തിന്റെ സ്വന്തം നാട്'.
മറുപടിഇല്ലാതാക്കൂനൂറു ശതമാനം യോജിക്കുന്നു. താങ്കളോടൊപ്പം....
അഭിനന്ദനങ്ങള്‍....,...!!!
പ്രിയ ഡോക്ടര്‍,
മറുപടിഇല്ലാതാക്കൂചെറിയ കുട്ടിക്ക് വേണ്ടി എഴുതിയതാണെങ്കിലും വളരെ നല്ല ഒരു ലേഖനം തന്നെയാണ് ഡോക്ടര്‍ എഴുതി കൊടുത്തത്. ഇതിനു സമ്മാനം ഉറപ്പായും കിട്ടുമല്ലോ!!
ആശംസകളോടെ....
നന്ദി, സുഹൃത്തേ - ഈ നല്ല വാക്കുകൾക്ക്.
ഇല്ലാതാക്കൂനാട്ടില് നിന്നും മാറി നില്‍ക്കുമ്പോഴാണ് നാം ശെരിക്കും നമ്മുടെ നാടിനെ കൂടുതല്‍ സ്നേഹിക്കുന്നത് , നല്ല കുറിപ്പ് ഡോക്ടര്‍ .
മറുപടിഇല്ലാതാക്കൂനന്ദി, സുഹൃത്തേ - ഈ നല്ല വാക്കുകൾക്ക്.
ഇല്ലാതാക്കൂഞാനും ഈ ലേഖനത്തിന് ഒന്നാം സ്നേഹസമ്മാനം തരുന്നു
മറുപടിഇല്ലാതാക്കൂഹാ ഹാ അജിത് ഭായ്, താങ്കള് അങ്ങിനെ വെറുതെ ഒരു അഭിപ്രായം പറയുന്ന ആൾ അല്ല എന്ന് എനിക്കറിയാം. ഇത് ഇഷ്ടപ്പെട്ടു, സമ്മാനം എന്നൊക്കെ തുറന്നു പറഞ്ഞത് മനസ്സില് തട്ടിത്തന്നെയാണ്. ത്യാങ്ക് യു, ത്യാങ്ക് യു. ഇനിയും മാര്ക്ക് വാങ്ങാൻ പറ്റുമോ എന്ന് നോക്കട്ടെ.
മറുപടിഇല്ലാതാക്കൂമലയാള ഭാഷ തൻ മാദകഭംഗി നിൻ
മറുപടിഇല്ലാതാക്കൂമലർ മന്ദഹാസമായ് വിരിയുന്നൂ...
പിറന്ന നാടിനെ മറക്കാത്ത നല്ല മനസ്സിന് നമസ്ക്കാരം...
ശുഭാശംസകൾ....
മറുപടിഇല്ലാതാക്കൂ....കിളികൊഞ്ചും നാടിന്റെ ഗ്രാമീണ ശൈലി നിന്‍.
പുളിയിലക്കര മുണ്ടില്‍ തെളിയുന്നു...
നന്ദി, സുഹൃത്തേ
CUT 'N'PASTE:
മറുപടിഇല്ലാതാക്കൂAli Mohemed Ali Akakukka "ഒരേ സ്ഥലത്ത് അമ്പലവും, മോസ്ക്കും, ചര്‍ച്ചും ഒക്കെ ഉള്ളതും, നാനാജാതിത്തിൽ പെട്ടവർ ഒത്തൊരുമയോടെ കഴിയുന്നതുമായ ഒരു പുണ്യഭൂമി വേറെ എവിടെ ഉണ്ട്? ഇക്കാരണങ്ങള്‍ കൊണ്ടുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സഹജമെങ്കിലും, നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്നു എന്റെ 'ദൈവത്തിന്റെ സ്വന്തം നാട്'."
നൂറു ശതമാനം ശരിയാണ്.... താങ്കളോടൊപ്പം ഞാനും യോജിക്കുന്നു. അഭിനന്ദനങ്ങള്‍,,!!!
11 hours ago · Like
Thanks, my friend.
ഭാരതമെന്ന പേര്‍ കേട്ടാല്‍
മറുപടിഇല്ലാതാക്കൂഅഭിമാനപൂരിതമാകണം അന്ത:രംഗം
കേരളമെന്നു കേട്ടാലോ
തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍
എന്റെ ഭാഷ.. അത് മലയാളം തന്നെ.. എന്റെ ഉമ്മ എന്നെ താരാട്ട് പാട്ട് പാടി ഉറക്ക്യിയ ഭാഷ..
ഈ പോസ്റ്റിനു ആശംസകളുടെ ഒരു പുഷ്പഹാരം സമ്മാനിക്കുന്നു..
ഉമ്മ-ഉപ്പ, അമ്മച്ചി-അപ്പച്ചൻ, അമ്മ-അച്ഛൻ എന്നൊക്കെ നാം വിളിക്കുന്നതിന്റെ മാധുര്യം ഉണ്ടാവാൻ വഴിയില്ല ഈ മമ്മിക്കും ഡാഡിക്കുമൊക്കെ.
ഇല്ലാതാക്കൂഅഭിപ്രായത്തിനു നന്ദി, സുഹൃത്തേ.
ഞാനും ഏട്ടനു തരുന്നു ഒന്നാം സമ്മാനം
മറുപടിഇല്ലാതാക്കൂസന്തോഷം, നന്ദി ആശ്വതിക്കുട്ടീ.
ഇല്ലാതാക്കൂമാതൃഭാഷയെക്കുറിച്ച് അധികവും പുറത്ത് ജീവിച്ചവര്‍ എഴുതുമ്പോഴാണ് അതിന്റെ വ്യാപ്തി പ്രകടമാകുന്നത്. നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂഅതെ, മുറ്റത്തെ മുല്ലക്ക്.....
ഇല്ലാതാക്കൂനന്ദി, സുഹൃത്തേ
മാതൃഭാഷ പെറ്റമ്മയെപ്പോലെ മനോഹരിയാണ്. എന്റെ നാടും അത്പോലെ തന്നെ..
മറുപടിഇല്ലാതാക്കൂ
ഇല്ലാതാക്കൂWelcome to my blog.
നന്ദി, സുഹൃത്തേ
മാതൃഭാഷയെ സ്നേഹിക്കുന്ന ഒരു മനസ്സ് താങ്കളുടെ മിക്ക എഴുത്തുകളില്‍ നിന്നുതന്നെ തിരിച്ചറിയാന്‍ കഴിയും.അതിന്റെ തീവ്രത ഈ വരികളിലും അരക്കിട്ടുറപ്പിച്ച വിധത്തില്‍ തെളിയുന്നു.ആശംസകള്‍
മറുപടിഇല്ലാതാക്കൂഅതെ. നമ്മുടെ മനസ്സിലുള്ളത് എല്ലാം എഴുത്തിലും, സംഭാഷണത്തിലും, ചെയ്തികളിലും പ്രകടമാവുമല്ലോ. താങ്കള്, ഈ ബ്ലോഗ് വായിച്ചു, വിലയിരുത്തി, അഭിപ്രായപ്പെട്ടത് ഞാൻ നെഞ്ചോട് ചേര്ക്കുന്നു. സന്തോഷമുണ്ട്, വളരെ. നന്ദി, സർ.
മറുപടിഇല്ലാതാക്കൂകേരളം വിട്ടാൽ മലയാളം കേൾക്കുമ്പോൾ കുളിര് കോരുന്ന എന്റെ മനസ്സിനെ കൂടുതൽ രോമാഞ്ചം അണിയിച്ച ലേഖനം
മറുപടിഇല്ലാതാക്കൂനന്ദി ഡോക്ടര
ഈ നല്ല വാക്കുകൾ വായിച്ചു സന്തോഷം തോന്നുന്നു. നന്ദി.
മറുപടിഇല്ലാതാക്കൂ"ഓരോ വ്യക്തിയും മാതൃഭാഷയില്‍ താല്‍പ്പര്യം കാണിക്കേണ്ടത് വ്യക്തിത്വവികസനതിനു അത്യാവശ്യമാണ്" - മികച്ചും സത്യം ! നല്ലൊരു ലേഖനം ! വളരെ ഇഷ്ടപ്പെട്ടു ! നന്ദി !
മറുപടിഇല്ലാതാക്കൂഹായ്, ബാലാജി സർ, വളരെക്കാലത്തിനു ശേഷം :)
ഇല്ലാതാക്കൂസ്വാഗതം, സന്തോഷം, നന്ദി.
എന്തോ....... മാതൃഭാഷയോട് ഇത്രയും അവജ്ഞയും അവഗണനയും പുലര്ത്തുന്ന ഒരു സമൂഹം വേറെ എവിടെ യെങ്കിലുമുണ്ടോ എന്നത് സംശയമാണ് . ലേഖനം നന്നായി . ആശംസകൾ
മറുപടിഇല്ലാതാക്കൂഅതെ, അങ്ങിനെ ഒരു വശം കാണുന്നുണ്ട്. എന്റെ അടുത്ത ബ്ലോഗ് അതുമായി ബന്ധപ്പെട്ടതാണ്. നന്ദി, സുഹൃത്തേ.
ഇല്ലാതാക്കൂദേശീയതലത്തില്, ഏതു മേഖലകളില്‍ ആയാലും അതില്‍ വ്യക്തിമുദ്ര പതിപ്പിച്ച മഹാരഥന്മാര്‍ എന്റെ നാട്ടിലുണ്ടായിട്ടുണ്ട്-വളരെ ശരിയാണ് ഡോക്ടര്‍.. പക്ഷെ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ നമ്മുടെ നാടിനെ നാം തന്നെ തരം താഴ്ത്തിക്കാണിക്കുന്ന പ്രവണതയാണുള്ളത്.
മറുപടിഇല്ലാതാക്കൂനന്ദി, സുഹൃത്തേ.
മറുപടിഇല്ലാതാക്കൂതരം താഴ്ത്തിക്കാണിക്കുന്ന പ്രവണത തെറ്റാണ്. അല്പ്പസ്വല്പ്പം തമാശയൊക്കെ ആകാം. എന്നാൽ, ഒരു വീട്ടിലെ പ്രശ്നങ്ങൾ വീട്ടിലുള്ളവർ വേണ്ടപോലെ കൈകാര്യം ചെയ്തില്ല എങ്കിൽ അയൽപക്കക്കാർ അറിഞ്ഞു മോശമായിത്തീരുന്നത്പോലെ ആകും ഇക്കാര്യവും. ഇതിൽ ശ്രദ്ധിച്ചേ മതിയാവൂ.
നല്ല ലേഖനം
മറുപടിഇല്ലാതാക്കൂ1. മലയാള ഭാഷ ഇന്റര്‍നെറ്റ് വഴി പരിപോഷിപ്പിക്കുക
2. എല്ലാ കടകളുടെയും സര്‍ക്കാര്‍ ഓഫീസുകളും ബോര്‍ഡുകള്‍ മലയാളത്തില്‍ ആക്കുക
എന്റെ ബ്ലോഗിലേക്ക് സ്വാഗതം, സുഹൃത്തേ.
ഇല്ലാതാക്കൂബ്ലോഗ് വായിച്ചു കമെന്റ്സ് ഇട്ടതിൽ സന്തോഷം, നന്ദി.
മലയാള ഭാഷയുടെ സംരക്ഷണത്തിനായി ചില മാർഗ്ഗങ്ങൾ ...........
മറുപടിഇല്ലാതാക്കൂ1.കേരളത്തിലെ പൊതു ഗ്രന്ഥശാലകൾ സംരക്ഷിക്കുക
2.സർക്കാർ രേഖകൾ മലയാളത്തിൽ ആക്കുക
3.സർക്കാർ ഓഫീസകൾ , പൊതു മേഖല സ്ഥാപനങ്ങൾ ,സർവകാലശാലകൾ,ആശുപത്രികൾ ,കച്ചവട സ്ഥാപനങ്ങൾ എ ന്നിവിടങ്ങളി ലെ ബോർഡുകൾ നിർബന്ധമായും മലയാളത്തിലേക്ക് മാറ്റുക
4. വിവാഹ ക്ഷണ കത്തുകൾ മലയാളത്തിൽ അച്ചടിക്കുക
5. PSC പരീഷകൾ മലയാളികരിക്കുക.
6. മലയാളം ബ്ലോഗ് എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക
7. മലയാളം ഒരു പേപ്പർ ആയി എല്ലാ ക്ലാസ്സിലും പഠിപ്പിക്കുക
നല്ല നിർദ്ദേശങ്ങൾ.
ഇല്ലാതാക്കൂതാങ്കളുടെ ബ്ലോഗ് നോക്കി. വളരെ ഇഷ്ടപ്പെട്ടു. വിശദമായി വായിക്കുന്നുണ്ട്. നന്ദി.
Thanks, Ali for your comments. Athu spamil kidakkunnundaayirunnu!
മറുപടിഇല്ലാതാക്കൂgood
മറുപടിഇല്ലാതാക്കൂThanks, my friend.
ഇല്ലാതാക്കൂ