2014, ജനുവരി 4, ശനിയാഴ്‌ച

ചെല്ലപ്പേരുകൾ

Blog No: 144 -
ചെല്ലപ്പേരുകൾ 

(നർമ്മ-നുറുങ്ങുകൾ) 

പലർക്കും ചെല്ലപ്പേരുകൾ വരുന്ന വഴി രസകരമാണ്. എനിക്കനുഭവമുള്ള ഒന്ന് രണ്ടു ചെല്ലപ്പേരുകൾ വന്ന വഴി ഞാൻ പറയാം.  ബാക്കി, തല്ലുകൊള്ളാത്ത വിധം നിങ്ങളും ആയിക്കോ. ഹ ഹ 
  
കോപം ജന്മശത്രു 

നാട്ടിൽ ഒരു ചായക്കട ഉണ്ടായിരുന്നു.  ചായക്കട നടത്തുന്ന അമ്മാവനാകട്ടെ ഒരു അഭ്യുദ്ധയകാംക്ഷിയും സോദ്ദേശപരമായ വാക്യങ്ങളിൽ താൽപ്പര്യം ഉള്ള ആളും.  എല്ലാവരും കാണത്തക്കവിധത്തിൽ അദ്ദേഹം കടയിൽ എഴുതി വെച്ചു - കോപം ജന്മശത്രു.  

അതാ കിടക്കുന്നു.  അമ്മാവനെ അറിയാത്തവര്ക്ക്, അറിയുന്നവർ മനസ്സിലാക്കി കൊടുക്കുന്നു: 
അറിയില്ലേ, നമ്മുടെ ''കോപം ജന്മശത്രു''! 

സ്വിച്ച് 

ഒരു ചങ്ങാതിക്ക് ഒരു സന്ദർഭത്തിൽ ഷോക്ക് അടിച്ചു.  ഉടൻ അലറി വിളിച്ചു.  ''സ്വിച്ച്, സ്വിച്ച്''. അങ്ങിനെയായിരുന്നു അപ്പോൾ വായിൽ വന്നത്.  അന്നുമുതൽ ആ വിദ്വാൻ സ്വിച്ച് ആയി.  

പകൽ

രാവുത്തരുടെ മകനെ, തമിഴ് സ്റ്റയിലിൽതന്നെ ഒന്നുരണ്ടുപേർ ''അന്ത പയൽ'' എന്ന് സംബോധന ചെയ്തു.  ''പയൽ'' എന്നത് ഒരു ചെവിയിൽ നിന്ന് വേറൊരു ചെവിയിലെത്തിയപ്പോഴേക്കും ''പകൽ'' ആയി മാറി.  ഇന്ന് പകലിന്റെ കല്യാണം ആണ് എന്ന് ഒരാൾ പറഞ്ഞപ്പോൾ എന്റെ ചോദ്യത്തിന് ഉത്തരമായി ഇത്രയും കിട്ടി. 

ഇത്രയും എഴുതിയപ്പോൾ, കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ എന്ന ചിത്രത്തിൽ കൃഷ്ണൻകുട്ടി നായർ അവതരിപ്പിച്ച ''കാലൻ മത്തായി''യെ ഓര്ത്തുപോയി. പാവം.      

16 അഭിപ്രായങ്ങൾ:

  1. super,, ഏറ്റവും അധികം പേരുകൾ ഉള്ളത് ഞങ്ങൾക്കാണ്, അദ്ധ്യാപകർക്ക്,, അത് വായിച്ച് ചിരിക്കാൻ എന്റെ പഴയൊരു പോസ്റ്റ്
    http://mini-mininarmam.blogspot.in/2009/05/10.html

    മറുപടിഇല്ലാതാക്കൂ
  2. നേരു തന്നെ !! ഡോ. പി. മാലങ്കോട്
    ചെല്ലപ്പേരിടുന്നതിൽ വീരനമാരാണ് നാം
    നമ്മൾ മലയാളികളുടെ ഒരു രീതി അങ്ങനെയാണല്ലോ ..

    മറുപടിഇല്ലാതാക്കൂ
  3. രസകരമായി.എന്റെ നാട്ടിലുമുണ്ടിതുപോലൊരു ചെല്ലപ്പേരിന്റെ കഥ.ഞങ്ങളുടെ നാട്ടിൽ നിന്നും വളരെ നാൾ മുൻപേ നാട് വിട്ടു പോയൊരു ചേട്ടൻ രണ്ടായിരാമാണ്ടിന്റെ തുടക്കത്തിൽ തിരികെ വന്നിരുന്നു.ഇതു പോലൊരു ന്യൂ ഇയർ സമയത്ത്. അദ്ദേഹം പിന്നീട് നാട്ടിലറിയപ്പെട്ടത് 'ഇരുപതാം നൂറ്റാണ്ട്' എന്ന പേരിലാ.പേരുകൾ വരുന്ന വഴി അല്ലേ? :)


    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
  4. ചെല്ലപ്പേരിടുന്നതില്‍ മലപ്പുറംകാര്‍ക്ക് പ്രത്യേക മിടുക്ക് ഉള്ളതായി തോന്നിയിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  5. ചെല്ല പേര് കേട്ട് കോപം തുള്ളുന്നവരുമുണ്ട്....
    നന്നായി ഡോക്ടര്‍ ഈ കുറിപ്പ്‌
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. അൽപ്പം ശുണ്ഠിയുള്ള ചായക്കടക്കാരന്ന് ഇഞ്ചിനായർ എന്ന പേരിട്ടവരാണ് എൻറെ നാട്ടുകാർ.

    മറുപടിഇല്ലാതാക്കൂ
  7. ചിലത് നല്ലതാണ് ചിലത് മോശവും പ്രവര്ത്തി പോലെ ആണ് മിക്കവയും സ്കൂൾ അധ്യാപകരാണ് ഇതിൽ പാവങ്ങൾ ഇരട്ട പേര് ഇല്ലാത്തവർ കുറവായിരിക്കും

    മറുപടിഇല്ലാതാക്കൂ
  8. ചെല്ലപ്പേര് വരുന്ന വഴി...

    മറുപടിഇല്ലാതാക്കൂ

.