2013, ഏപ്രിൽ 15, തിങ്കളാഴ്‌ച

മാളൂട്ടിയും അപ്പുവും



മാളൂട്ടിയും അപ്പുവും 

[ ഒരു കൊച്ചു (രണ്ടു കൊച്ചുങ്ങളുടെ) ഏകാങ്ക നാടകം ]

ഒരു കുസൃതിമാളു പരമ്പര 


കഥാപാത്രങ്ങൾ:


മാളൂട്ടി

അപ്പു

അമ്മ

മേമ (ചെറിയമ്മ)

അമ്മമ്മ

മുത്തച്ഛൻ



 (N I R M A LNIRANJAN-MALAVIKA)



രംഗം ഒന്ന്


മാളൂട്ടി: അമ്മേ, ഞാനിന്നു ചക്കരടെ (അപ്പു) കൂടെ കെടക്കും.

അമ്മ:  ഒന്നും വേണ്ട, അതൊന്നും അത്ര ശരിയല്ല.

മാളൂട്ടി: വേണം (മുത്തച്ഛന്റെ നേരെ തിരിഞ്ഞ്) മുത്തച്ചേ, ശരി?

മുത്തച്ഛൻ: (ചിരിച്ചുകൊണ്ട്) എന്നോട് ചോദിക്കണ്ടോ, ഞാൻ ഈ 

നാട്ടുകാരനേ അല്ല.

മേമ:  നീ ഒറക്കത്തില് അവന്റെ മേലെ കയ്യും കാലും ഒക്കെ 

എടുത്തിടും.  അവനു വേദനിക്കും, കരയും.  അപ്പോ മൊട്ടച്ചീ, നെനക്ക് 

അടിയും കൊള്ളും. നെന്റെ അച്ഛ വരുമ്പോ പറഞ്ഞുംകൊടുക്കും.  

അപ്പൊ അച്ഛടെ കയ്യുന്നും കിട്ടും. നാളെ വര്വോല്ലോ.   

മാളൂട്ടി: (മേമയെ അടിക്കുന്നു) ഇല്ല്യാ. ഞാൻ വേദനിപ്പിക്കില്ല്യാ.  

(അമ്മമ്മയോട്‌)) അവൻ ന്റെ ബ്രദർ അല്ലെ, ചക്കരേല്ലേ?

അമ്മമ്മ: അയ്നെ കരയിക്കെണ്ടെടീ (മകളോട് പതുക്കെ പറയുന്നു) 

ഒറങ്ങിക്കഴിഞ്ഞാ പതുക്കെ എടുത്തു മാറ്റിക്കെടത്തിക്കോ.

മാളൂട്ടി: (അമ്മമ്മ പറഞ്ഞത് മുഴുവൻ കേട്ടില്ലെങ്കിലും) അതന്നേ 

(വിജയഭാവത്തിൽ) ഈ അമ്മയ്ക്കും, മേമക്കും, മുത്തച്ചക്കും ഒന്നും...... 

അ റീ ല്ല്യാ.

(മാളൂട്ടി, അവളുടെ ചക്കരയുടെ അടുത്തുപോയി കെട്ടിപ്പെടിച്ചു 

കിടക്കുന്നു)

മുത്തച്ഛൻ: (അതുകണ്ട് ചിരിക്കുന്നു)




രംഗം രണ്ട്


മാളൂട്ടി: അമ്മമ്മേ, ഞാൻ എങ്ങനെ ഇവടെ വന്നു? രാത്രി ചക്കരടെ 

കൂടേല്ലേ കെടന്നത്?

അമ്മമ്മ:  അതെല്ലോ.  ന്നിട്ട്, അവന്റെ മേലെ കയ്യുംകാലും ഒക്കെ ഇട്ടു 

ഡാൻസ് ആയിരുന്നില്ല്യെ. പാവം.  അപ്പോ മുത്തച്ഛ നെന്നെ 

ഒണര്ത്താതെ പതുക്കെ ഇവടെ കൊണ്ടുവന്നു കെടത്തി.

മാളൂട്ടി: അയ്യോ, ന്നിട്ട് അവൻ ഒരുപാട് കരഞ്ഞ്വോ?

മേമ: പിന്നല്ലാതെ?

അമ്മമ്മ: ഇനി അങ്ങനെ ചെയ്യരുത്ട്ടോ. ഒറങ്ങുന്നതിനു മുമ്പ് അവനെ 

പതുക്കെ കെട്ടിപ്പെടിക്ക്യെ, ഉമ്മവെക്ക്യെ ഒക്കെ ചെയ്തോ -അതും 

പതുക്കെ. പക്ഷെ ഒന്നിച്ചു ഒറങ്ങരുത്.  മനസ്സിലായ്യോ?

മാളൂട്ടി: (മനസ്സല്ലാ മനസ്സോടെ, ശരി എന്നർത്ഥത്തിൽ തലയാട്ടുന്നു.)

അമ്മമ്മ: (മാളൂട്ടി ചോദിക്കുന്നതുപോലെ ചോദിക്കുന്നു) ശരി?

മാളൂട്ടി: ശരി ന്നു പറഞ്ഞില്ല്യെ?

(അമ്മയും അമ്മമ്മയും മാളൂട്ടിയെ പറ്റിച്ചു എന്നർത്ഥത്തിൽ പരസ്പരം 

നോക്കി കണ്ണിറുക്കി ചിരിക്കുന്നു)

മുത്തച്ഛൻ:

തൊട്ടിലാട്ടും ജനനിയെ പെട്ടെന്ന്

തട്ടിനീക്കി രണ്ടോമന കയ്യുകൾ

മാളൂട്ടി: അമ്മമ്മേ, ഇതാ മുത്തച്ച പാട്ട് പാടുണു.

മുത്തച്ഛൻ:  ഇത് പാട്ടല്ല, കവിത.  ബാലാമണി അമ്മയുടെ.

മാളൂട്ടി: ഏത് ബാലാമണി അമ്മ?

മുത്തച്ഛൻ: അങ്ങനെ ഒരു അമ്മെണ്ടാര്ന്നു.  മരിച്ചുപോയി.

മാളൂട്ടി: പാവം.

മുത്തച്ഛൻ: ന്നാലെന്താ മുത്തച്ഛനെപ്പോലുള്ളവര് അവരുടെ കവിതയൊക്കെ 

ര്ക്ക്ണില്ല്യെ?

മാളൂട്ടി: (മനസ്സിലായാലും ഇല്ലെങ്കിലും ചിരിക്കുന്നു. മുത്തച്ഛന്റെ 

മടിയിൽ കയറി ഇരിക്കുന്നു.)


- =o0o= -



29 അഭിപ്രായങ്ങൾ:

  1. അതിശയം തന്നെ ഡോക്ടറെ,എന്‍റെ മകളുടെ മകള്‍
    മാളൂട്ടിയും ഇതേപോലെ അവള്‍ക്ക് കുഞ്ഞനുജന്‍
    ജനിച്ചപ്പോള്‍ അവന്‍റെടുത്ത് കിടക്കണമെന്ന് പറയും.
    എല്ലാം ഇതേപോലെതന്നെ കാര്യങ്ങള്‍....
    ഇപ്പോള്‍ അവര്‍ ദുബായിലാ.പഠിക്കുകയാണ്..
    വായിച്ചപ്പോള്‍ ഓര്‍ത്തുപോയി......
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  2. സമാനമായ ജീവിതാനുഭവങ്ങൾ. എന്നും ഓർക്കാൻ സുഖകരമായവ. അല്ലെ?
    നന്ദി, സർ.

    മറുപടിഇല്ലാതാക്കൂ
  3. മാളൂട്ടിയെ പറ്റിച്ച്വോ ..
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്റെ ബ്ലോഗിലേക്ക് സ്വാഗതം, സുഹൃത്തേ.
      ഹ ഹ പറ്റിച്ചു! അല്ലാതെ രക്ഷയില്ല. നന്ദി.

      ഇല്ലാതാക്കൂ
  4. ഇത്തരം ഓർമ്മപ്പുഷ്പങ്ങളാണ്‌ വാർദ്ധക്യത്തെ സുരഭിലമാക്കുന്നത്‌. മനസ്സിനു കുളിര്‌ പകരുന്നത്‌.

    മറുപടിഇല്ലാതാക്കൂ
  5. ഡോക്ടര്‍ , മനസ്സ് നിറയുന്നുണ്ട് ഇതൊക്കെ വായിക്കുമ്പോള്‍. ഇനിയും ഇത്തരം രചനകള്‍ ഉണ്ടാവട്ടെ. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞാൻ മനസ്സിലാക്കുന്നു ഉണ്ണിയേട്ടന്റെ മനസ്സ്. സന്തോഷം, നന്ദി.

      ഇല്ലാതാക്കൂ
  6. നമ്മുടെ മനസ്സിനെ വാർധക്യത്തിൽ സന്തോഷം നിറക്കാൻ ജനിച്ച ഈ സുന്ദര പുഷ്പങ്ങളുടെ പരിമളം എനിക്കും അനുഭവപ്പെട്ടു. ഡോക്ടര, ഇനി മാളൂട്ടി എന്നതിന് പകരം കൊച്ചുകുഞ്ഞുങ്ങളുടെ കഥാ പരമ്പരക്ക് മാളൂട്ടിക്ക് പകരം നിർമൽ എന്ന് പേരാവും ചേരുക. ശരിയല്ലേ.

    മറുപടിഇല്ലാതാക്കൂ
  7. കുഞ്ഞുങ്ങള്‍,.....
    അവരുടെ ലോകം,....
    അവരുമായുള്ള ലോകം.....

    ആഹ്ലാദകരം...
    ഡോക്ടര്‍-സാറിന് ആയുരാരോഗ്യസൌഖ്യം നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  8. ഹായ് നല്ല രസ്സോണ്ടായിരുന്നു , ഈ മാളൂട്ടിനെ ഒരുപാടങ്ങ്‌ ഇഷ്ട്ടായി . പാവം കൊച്ചിനെ അമ്മമ്മ പറ്റിച്ചില്ലേ . ന്നാലും നമ്മുടെ കുഞ്ഞുണ്ണിക്ക് വേണ്ടിയല്ലേ .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ, മാളൂട്ടി ഒരു വല്ലാത്ത കുസൃതിക്കുടുക്കയാണ്. ഇതുപോലെ പലപ്പോഴും, പലകാര്യത്തിലും ചെറുതായൊന്നു പറ്റിച്ചുകൊണ്ട് ശ്രദ്ധിക്കേണ്ടതായി വരും. വേറൊരു നിവര്ത്തിയുമില്ല. :)
      നന്ദി, നീലിമ.

      ഇല്ലാതാക്കൂ
  9. പ്രിയ ഡോക്ടര്‍,

    കൊച്ചുമക്കളുമൊത്തുള്ള ജീവിതം തരുന്ന സന്തോഷം ഒന്നുവേറേ തന്നെ!! മാളൂട്ടിയേപ്പോലുള്ള ഒരു കുസൃതിക്കുരുന്നിനെ കൂട്ടായി കിട്ടിയ മുത്തച്ഛന്‍
    എത്ര ഭാഗ്യവാനാണ്!!!
    നന്നായിരുന്നു മുത്തച്ഛാ, എങ്കിലും മാളൂട്ടിയേ ഇങ്ങനെ പറ്റിക്കണമായിരുന്നോ!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി, മോഹൻ.
      മാളൂട്ടിയെ കുറച്ചൊക്കെ പറ്റിക്കാതിരുന്നാൽ ശരിയാവില്ല. ആൾ ജഗജാലകില്ലാടി ആണ്. (അവളുടെ അച്ഛൻ പഴയ നാഷണൽ സ്വിമ്മിംഗ് ചാമ്പ്യൻ ആണ്.)

      ഇല്ലാതാക്കൂ
  10. ഞാനോക്കെയും മനസ്സില്‍ കണ്ടു നോക്കി...

    മാളൂട്ടിക്കും കുഞ്ഞുണ്ണിക്കും എന്റെ ചക്കര ഉമ്മ ..

    ഏട്ടാ നന്നായി എഴുതി ... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  11. കുഞ്ഞുങ്ങളെ പറ്റിക്കുന്നവരെ ദൈവം വെറുതെ വിടില്ലെന്നാ.ഹ..ഹ..
    ഇതെന്തായാലും, അവരുടെ നന്മയെക്കരുതിയല്ലേ.? അവരുമത് മനസ്സിലാക്കും പിന്നീട്.അല്ലേ.?

    നാടകം ഇഷ്ടമായി.കുഞ്ഞുങ്ങളെ പ്രത്യേകിച്ച്.

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  12. കുഞ്ഞുങ്ങളുടെ കൂടെ കളിയ്ക്കാൻ ഒരുപാട് ഇഷ്ടമാണ് അല്ലേ ..... പലക്കാടന് ശൈലിയിലുള്ള എഴുത്ത് ക്ഷ ബോധിച്ചു ( ഇത് കൊല്ലം ശൈലിയിലോ തിരുവനന്തപുരം ശൈലിയിലോ എഴുതിയാലുള്ള അവസ്ഥ എത്ര ബോറായിരിക്കും )

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അനുരാജ്, സന്തോഷം, നന്ദി.
      ആതാത് പ്രമേയങ്ങൾ അതാതു രീതിയിൽ അവതരിപ്പിക്കുമ്പോൾ ശരിയാകും എന്ന് തോന്നുന്നു.

      ഇല്ലാതാക്കൂ
    2. കൊല്ലം ജില്ലയിലും തിരുവനന്തപുരം ജില്ലയിലും കുഞ്ഞുങ്ങള്‍ നിഷ്കളങ്കര്‍ അല്ലെ ?

      ഇല്ലാതാക്കൂ
    3. നല്ല പോസ്റ്റ്‌ ഡോക്ടര്‍... ആ നിഷ്കളങ്ക സ്നേഹം മനസിനൊരു സന്തോഷം പകര്‍ന്നു.....

      ഇല്ലാതാക്കൂ
    4. Thank you, Aarsha Sophy Abhilaash. Kuttikal evideyum nishkalankar thanne.

      ഇല്ലാതാക്കൂ

.