2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

കവി എന്നൊരു കവിത

Blogpost # 115 : കവി എന്നൊരു കവിത

കവിത


''കുത്തിക്കുറിച്ചുകൊണ്ടിങ്ങിരുന്നാൽ

അത്താഴമൂണിനിന്നെന്തു ചെയ്യും?'',

വിദ്യാലയത്തിൽ പഠിക്കുമ്പോൾ ഞാ-

നിങ്ങിനെയുള്ളോരു കവിത ചൊല്ലി!



കവിതൻ മനമാകെ കവിതയാണെങ്കിലും

കവിതയെഴുതിയിട്ടെന്തു കാര്യം - 

ഊണുകഴിക്കാൻ വക വേറെ വേണ-

മെന്നു പുലമ്പുന്നു വാമഭാഗം!




ഓണം പിറന്നാലുമുണ്ണി പിറന്നാലും

കുമ്പിളിൽത്തന്നല്ലോ കഞ്ഞി എന്നും;

ആശയദാരിദ്ര്യമില്ലാത്തയാ കവി

ദാരിദ്ര്യമൊട്ടേറെ അനുഭവിച്ചു.



കവിയെ സൃഷ്ടിച്ചയാ, കവിത സൃഷ്ടിച്ചയാ-

കവിയെ ഞാനോര്ക്കുന്നു എന്നുമെന്നും.  


41 അഭിപ്രായങ്ങൾ:

  1. Doctor Saab
    kavitha kollaamallo.
    ആശയദാരിദ്ര്യമില്ലാത്തയാ കവി
    ദാരിദ്ര്യമൊട്ടേറെ അനുഭവിച്ചു.

    മറുപടിഇല്ലാതാക്കൂ
  2. അന്ന് പാഠപുസ്തകത്തിലുള്ളത് പഠിക്കുമ്പോൾ ഒന്നും മനസ്സിലായിരുന്നില്ല. ഇന്ന് കവിതയുടെ അർത്ഥം മനസ്സിലാക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. അന്ന് പാഠപുസ്തകം വായിച്ച് പഠിക്കുമ്പോൾ ഒന്നും മനസ്സിലായില്ല എങ്കിലും ഇന്ന് കവിതയുടെ അർത്ഥം മനസ്സിലാക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  4. കവിത എഴുതുക എളുപ്പമാണ്. പക്ഷെ ആധുനിക കവിത ഇത്തിരി വിഷം പിടിച്ചതുമാണ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കവിത എഴുതുക എളുപ്പമല്ല. വൃത്തം, അലങ്കാരം, ഉപമ, പ്രാസം മുതലായവയൊക്കെ ഒത്തുവന്നാലേ കവിത ആസ്വാദ്യകരമാകൂ. എന്നാൽ, വല്ലഭനു പുല്ലും ആയുധം. ആധുനിക കവിതക്കും അത്യാധുനിക കവിതക്കും ഇത് ബാധകമായി കാണുന്നില്ല. ഗദ്യം, ബിംബാത്മകമായി, അർത്ഥം ഉൾക്കൊണ്ടു എഴുതുന്നതായി കാണുന്നു. ഈ രണ്ടു രീതിയിലും ഞാൻ ശ്രമിച്ചിട്ടുണ്ട്, ശ്രമിക്കുന്നുണ്ട്. വായനക്കാര് വിലയിരുത്തട്ടെ. മാഡം ഇവിടെ എങ്ങിനെ താരതമ്യപ്പെടുത്തി എന്ന് അറിഞ്ഞില്ല. നന്ദി.

      ഇല്ലാതാക്കൂ
    2. ഞാൻ ഡോക്ടറുടെ ഈ കവിതയെ കുറിച്ചല്ല പറഞ്ഞത്.
      പൊതുവെ പലരും കവിത എഴുത്തിനെതുന്ന രീതിയെ പറ്റിയാണ് .
      വൃത്തം ഒന്നും നോക്കാതെ താളമില്ലാതെ,
      ഇപ്പോൾ പല സ്ഥലത്തും നാം വായിക്കുന്ന കവിതകൾ ഉണ്ടല്ലോ
      അവയെ ഓർത്ത് പറഞ്ഞതാണ്.

      ഇല്ലാതാക്കൂ
    3. :) Manassilaayi. Ente choondikkaanikkunnathil thettu njaan kaanilla.
      Thanks.

      ഇല്ലാതാക്കൂ
  5. ലക്ഷ്മിയും സരസ്വതിയും ഒരേ ഇടത്തു ഒരുമിച്ച്‌ ഉണ്ടാവില്ല എന്നാണ്‌ പറയാറ്‌. അനുഭവവും ഏറെക്കുറെ അങ്ങിനെയൊക്കെത്തന്നെ.

    മറുപടിഇല്ലാതാക്കൂ
  6. ആശയദാരിദ്ര്യമില്ലാത്തയാ കവി ദാരിദ്ര്യമൊട്ടേറെ അനുഭവിച്ചു.

    നിർഭാഗ്യവാൻ. കഴിവുണ്ടായിട്ടും തിളങ്ങാനാവാതെ പോവുന്ന പ്രതിഭകളിലൊരാളാണ് അദ്ദേഹം.

    മറുപടിഇല്ലാതാക്കൂ
  7. വളരെ നന്നായിട്ടുണ്ട് പ്രേംജീ... ആശയം പറഞ്ഞിരുന്നാല്‍ കീശ വീര്‍ക്കില്ല... വയറും... ഹ ഹ ഹ
    --- ജോയ്

    മറുപടിഇല്ലാതാക്കൂ
  8. ഹഹഹ...അതോണ്ടല്ലേ ഞാന്‍ ഇപ്പഴൊന്നും എഴുതാത്തത്!!

    മറുപടിഇല്ലാതാക്കൂ
  9. കണ്ണനങ്ങാതങ്ങനെ നോക്കിയിരുന്ന്
    കണ്ണുകാണാതായാല്‍ എന്തുചെയ്യും?
    ആശംസകള്‍ ഡോക്ടറെ.

    മറുപടിഇല്ലാതാക്കൂ
  10. ആശയദാരിദ്ര്യമില്ലാത്തയാ കവി
    ദാരിദ്ര്യമൊട്ടേറെ അനുഭവിച്ചു.

    ഈ വരികൾ വായിച്ചപ്പോൾ അടുത്തിടെ അന്തരിച്ച, തമിഴ് കവിയും,ഗാനരചയിതാവുമൊക്കെയായിരുന്ന, ശ്രീ.വാലിയെ ഓർമ്മ വന്നു.അദ്ദേഹത്തിന്റെ ജീവിതത്തിൽ ഈ വരികൾ അക്ഷരംപ്രതി ശരിയായിരുന്നു.

    നല്ല കവിത

    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  11. ആശയദാരിദ്ര്യമില്ലാത്തയാ കവി
    ദാരിദ്ര്യമൊട്ടേറെ അനുഭവിച്ചു.

    ഓർക്കേണമെന്നുമെന്നും.

    മറുപടിഇല്ലാതാക്കൂ
  12. കവികൾ എന്ന അർത്ഥത്തിൽ കവിത എഴുതുന്നവർ തന്നെ ആകണം എന്നില്ല എന്ന് തോന്നിയിട്ടുണ്ട്. കവിത എഴുതിയില്ലെങ്കിലും അത് ആസ്വദിക്കുന്നവർ നന്മ ചെയ്യുന്നവർ അവർ തന്നെ ആണ് ഏറ്റവും വല്യ കവികൾ അപ്പോൾ അമ്മ, അച്ഛൻ, കർഷകർ, സൈനികർ, ധർമം നിരവേറ്റുന്നവർ, വിയർക്കുന്നവർ അവരൊക്കെ തന്നെ ആണ് ഏറ്റവും വല്യ കവികൾ
    നന്ദി ഡോക്ടര കുറച്ചു വല്യ ക്യാൻവാസിൽ വായിക്കേണ്ട കവിത തന്നെ ഇത്
    ഡോക്ടർ ആ കാര്യത്തിൽ ഭാഗ്യം ചെയ്ത ഒരു കവിയും

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ

    1. താങ്കൾ പറഞ്ഞത് ശരിയാണ്, സുഹൃത്തേ. നന്മ മുന്നിൽ കണ്ട്, ഓരോന്ന് ചിന്തിക്കുമ്പോൾ, പ്രവർത്തിക്കുമ്പോൾ, ജീവിതം പലപ്പോഴും സുഖകരം അല്ലാതാവുന്നുണ്ട്. നന്ദി

      ഇല്ലാതാക്കൂ
  13. വൃത്തവും, അലങ്കാരവും, പ്രാസവുമൊന്നുമില്ലങ്കിലും ആശയം കൊണ്ട് മാത്രം നല്ല കവിതകളെഴുതാമെന്ന് അയ്യപ്പനേയും, സച്ചിദാനന്ദനേയും പോലുളള കവികള് തെളിയിച്ചിട്ടുളളതാണ്. മേല്പ്പറഞ്ഞ കാര്യങ്ങള് കവിതയെഴുത്തിന് അത്യാവശ്യമാണന്ന് ഞാനും കരുതുന്നില്ല...പ്രശ്നം അവിടെയല്ല....കവിതയെഴുതുവാന് യാതൊരുവാസനയുമില്ലാത്തവര് നടത്തിയ പരീക്ഷണങ്ങളും അതിന് ഓശാന പാടിയ പത്രാധിപന്മാരുമാണ് കവിതയെന്ന സാഹിത്യ രൂപത്തെ അധപതിപ്പിച്ചത്.....

    മറുപടിഇല്ലാതാക്കൂ
  14. ഡോക്ടർ സാറേ ..
    നരകത്തിൽനിന്നൊരു കവി പറഞ്ഞത് ... മുറിവുകൾ ഉണങ്ങരുത് ഓരോ മുറിവിലും കവിതയുടെ വിത്തുകളുണ്ട് . മുറിവിനോപ്പം അതും ഉറഞ്ഞു പോകും . മജ്ജയിൽ വേരാഴ്ന്നു ശിരസ്സിനെ വരിഞ്ഞൊരു മുൾചെടി . നിനക്കിനി വാക്കിന്റെ കുരിശ്‌ .

    വീണ്ടും വരാം ....
    സസ്നേഹം,
    ആഷിക്ക് തിരൂർ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വാഗതം, സുഹൃത്തേ.
      ബ്ലോഗ്‌ വായിച്ചു അഭിപ്രായം പറഞ്ഞതിൽ സന്തോഷം.
      നന്ദി.

      ഇല്ലാതാക്കൂ
  15. ഡോക്ടര്‍ ,ഇനിയും എഴുതൂ ,എഴുതിക്കൊണ്ടേയിരിക്കൂ .എല്ലാ ആശംസകളും !

    മറുപടിഇല്ലാതാക്കൂ
  16. ഡോ... (ഡോ. മലങ്കോട് മാഷേ എന്നു വായിക്കാൻ അപേക്ഷ )
    ആശയത്തിന്റെ റേഷൻ തീർന്നാലും അരീടെ റേഷൻ മുട്ടല്ലെന്നാ നമ്മുടെ പ്രാർത്ഥന..

    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  17. ഓണം പിറന്നാലുമുണ്ണി പിറന്നാലും

    കുമ്പിളിൽത്തന്നല്ലോ കഞ്ഞി എന്നും;

    ആശയദാരിദ്ര്യമില്ലാത്തയാ കവി

    ദാരിദ്ര്യമൊട്ടേറെ അനുഭവിച്ചു.



    ഈ കൊരനാവുന്നത് തന്നെയാണ് എന്റെയും പ്രശ്നം..!

    മറുപടിഇല്ലാതാക്കൂ

.