ആരോഗ്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ആരോഗ്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015 ഫെബ്രുവരി 28, ശനിയാഴ്‌ച

ആരോഗ്യവും രോഗാവസ്ഥയും

 
Blog post no: 344 -
ആരോഗ്യവും രോഗാവസ്ഥയും
 
ആരോഗ്യം എന്ന് നാം പറയുന്നത് രോഗം ഇല്ലാത്ത അവസ്ഥയെ ആണ്.  ശരീരം മാത്രമല്ല, മനസ്സും തുലനാവസ്ഥയിൽ ഇരിക്കുന്ന അവസ്ഥയാണ് ആരോഗ്യം.  ഈ ''തുലനാവസ്ഥ'' തെറ്റുമ്പോൾ അഥവാ തെറ്റിയ തുലനാവസ്ഥയെ ആണ് നാം രോഗം, അസുഖം എന്നൊക്കെ പറയുന്നത്.
രോഗങ്ങൾ രണ്ടു വിധത്തിൽ - പെട്ടെന്ന് വന്നു പോകുന്നവയും പഴകിയവയും (acute and  chronic ).  
‘’Chronic Diseases’’ എന്ന തന്റെ ഗ്രന്ഥത്തിൽ, ഹോമിയോപ്പതിയുടെ പിതാവ് - ഡോ. സാമുവേൽ ഹാനെമാൻ പറയുന്നു - പഴകിയ രോഗങ്ങൾ (Chronic Diseases ) പാപ ചിന്തകളും, പാപ പ്രവർത്തികളും കൊണ്ടാണ് എന്ന്!  അത് പരമ്പരാഗതമായി (heredity ) തുടരുന്നു എന്നും.  പാപ ചിന്തകളും പാപ പ്രവർത്തികളും കൊണ്ട് രോഗ വിഷം (miasm ) ശരീരത്തിൽ കടന്നു കൂടുന്നു.  ചികിത്സ ഇതിനടിസ്ഥാനമായി വേണം. 
അപ്പോൾ, ന്യായമായും, ഒരു സംശയം തോന്നാം - ഓ, ഈ ''പാപി''കൾക്കേ അസുഖം വരൂ?
ഉത്തരം വളരെ ലളിതം.  എന്താണ് പാപം? പ്രകൃതിക്ക് നിരക്കാത്ത / ദൈവത്തിനു നിരക്കാത്ത / അഥവാ നല്ല മനസ്സിന് നിരക്കാത്ത കാര്യങ്ങൾ - അതിൽനിന്ന് അറിഞ്ഞും അറിയാതെയും നാം വ്യതിചലിക്കുമ്പോൾ..... തുലനാവസ്ഥ തെറ്റുകയായി.  പ്രകൃതി / ദൈവം നമ്മെ ആകുന്നതും അതിൽനിന്ന് രക്ഷപ്പെടുത്താൻ നോക്കുന്നുണ്ട്.  നാം ''അനുസരണക്കേട്‌'' കാണിക്കുമ്പോൾ അനുഭവിക്കുന്നു എന്ന് മാത്രം.  എങ്ങനെയാണ് പ്രകൃതി / ദൈവം നമ്മെ സഹായിക്കുന്നത്?  ഉദാ: മുറിവുണ്ടാകുമ്പോൾ, രക്തം കട്ടിപിടിക്കാനുള്ള ശരീരത്തിലുള്ള സംവിധാനം, ''കണ്ണിൽ തട്ടെണ്ടതു പുരികത്തിൽ'' തട്ടിച്ചുകൊണ്ട്... അങ്ങനെ, അങ്ങനെ...
അപ്പോൾ, നാം എന്ത് വേണം?  ശാരീരികമായി മാത്രമല്ല, മാനസികമായും ''തുലനാവസ്ഥ'' തെറ്റിക്കാതെ പ്രകൃതി നിയമങ്ങൾ അനുസരിച്ച് മുന്നോട്ടു പോവുക.  തെറ്റിച്ചാൽ?  ഉടനെ അല്ലെങ്കിൽ, പിന്നീട് ഭവിഷ്യത്ത് അനുഭവിക്കാൻ തയ്യാറാവുക. മാത്രമല്ല, അതൊക്കെ അടുത്ത തലമുറകളിലേക്കും പകർന്നു കൊടുക്കുക. അങ്ങനെ വേണോ?
ഭയം വേണ്ട.  ''അരുതാത്തത്'' ചിന്തിക്കാതിരിക്കാൻ, പ്രവർത്തിക്കാരിക്കാൻ ആവുന്നതും ശ്രമിക്കുക.  ചികിസയെ, ചികിത്സകനെ അകറ്റി നിർത്താം.    

2014 ഫെബ്രുവരി 10, തിങ്കളാഴ്‌ച

താളം തെറ്റിയ ജീവിതങ്ങൾ



Blog post no: 166

താളം തെറ്റിയ ജീവിതങ്ങൾ

(ലേഖനം)


''കിടന്ന പായിൽ നിന്നെണീറ്റാലേ
കുളിർമ്മയുള്ളൂ മനസ്സിന്.''

എന്റെ കുട്ടിക്കാലത്ത്, മനസ്സിന് സമനില തെറ്റിയ ഒരു ഹാജി ഇങ്ങനെ പാടിക്കൊണ്ട് കാലത്ത് എഴുന്നേൽക്കുന്നത് കാണാൻ ഇടയായി.  നല്ല അറിവുള്ള ആൾ ആയിരുന്നു എന്ന് ആർക്കും മനസ്സിലാകും.  ഖുറാനിലെ വചനങ്ങൾ മണിമണിയായി പറയുന്നത് കേട്ടിട്ടുണ്ട്.  എന്നാൽ, മൊത്തത്തിൽ എവിടെയോ ഒരു പാളിച്ച പറ്റിപ്പോയി.  പാവം.

''കാട്ടാന, കാട്ടുപോത്ത്......''

അതുപോലെതന്നെ, ഒരമ്മ, പാതയുടെ ഒത്ത നടുവിൽ, കയ്യിൽ വടി പിടിച്ചു, ഒരുകാൽ മുമ്പിലും, ഒരുകാൽ പിമ്പിലുമായി വെച്ചുകൊണ്ട് പാടുന്നു!  എല്ലാവരും അത് കണ്ടുകൊണ്ടു നിൽക്കുന്നു! 

മനസ്സിന് സമനില തെറ്റിയവരെക്കുറിച്ച് ഓർത്തപ്പോൾ എന്റെ മനസ്സിലൂടെ ഈ രണ്ടു രംഗങ്ങളും കടന്നുപോയി.

നമുക്കാണ് ഈ നില വരുന്നതെങ്കിലോഎത്രപേർ ഇങ്ങനെ ചിന്തിക്കുംതീർച്ചയായും, ഒരു അസുഖവും, ഒരു താളപ്പിഴയും മുഴുവനായി തുടച്ചുനീക്കാൻ നമുക്ക് പറ്റി എന്ന് വരില്ല.  എന്നാൽ, അത് അനുഭവിക്കാൻ തുടങ്ങുന്നു എന്ന് മനസ്സിലായാൽ, സ്വയം ശ്രദ്ധിക്കുന്നതോടൊപ്പം  വേണ്ടപ്പെട്ടവരും ശ്രദ്ധിച്ചാൽ ഒരു പരിധിവരെയെങ്കിലും എല്ലാം നമുക്ക് ചെറുക്കാൻ സാധിക്കും.  ഒരു നല്ല മനസ്സ്, ക്ഷമ - ഇതൊക്കെ ആവശ്യം.

മുകളിൽ പറഞ്ഞപോലെ അല്ലെങ്കിൽത്തന്നെ, ഏതവസ്ഥയിലും വേണ്ടപ്പെട്ടവർ, സഹൃദയർ മനസ്സ് വെച്ചാൽ, കാര്യങ്ങൾ വഷളാകാതെ നോക്കാം.

കാരണം അറിഞ്ഞുള്ള ചികിത്സയാണ് ശരിയായ ചികിത്സ. ശാരീരികമായും, മാനസികമായും ''താളം തെറ്റുന്ന തുലനാവസ്ഥ''യിൽ  (അസുഖം/രോഗം!)  എല്ലാത്തിനും ഇത് ബാധകമാണ് എന്ന് അടിവര ഇട്ടുകൊണ്ട്‌ പറയട്ടെ.  അതിനു, വേണ്ടപ്പെട്ട ചികിത്സകരുടെ സഹായം യഥാക്രമം തേടുക, സ്വയം മനസ്സ് വെക്കുക, വേണ്ടപ്പെട്ടവർ ശ്രദ്ധിക്കുക -  ശുഭാപ്തി വിശ്വാസത്തോടെ  മുന്നോട്ടു പോവുക..... ഇതൊക്കെ നമുക്ക് ചെയ്യാവുന്നതേയുള്ളൂ.

പറഞ്ഞുവന്നാൽ, മുകളിൽ പറഞ്ഞ കാര്യങ്ങളിൽ ശ്രദ്ധിക്കാതിരിക്കുമ്പോൾ, കാര്യങ്ങൾ കൂടുതൽ വഷളാകുന്നു.  ''സൂചി കൊണ്ട് എടുക്കേണ്ടത്, തൂമ്പകൊണ്ട് എടുക്കേണ്ടി'' വരുന്നു - എന്നിട്ടും രക്ഷയില്ലാതാവുന്നു!

''ആരാന്റമ്മക്ക് ഭ്രാന്തു പിടിച്ചാൽ
കാണാനെന്തൊരു ചേല്''

എന്നത് മാറണം.  നമ്മെപ്പോലെ നമ്മുടെ വേണ്ടപ്പെട്ടവരെയും, പറ്റുമെങ്കിൽ അല്ലാത്തവരെയും സഹായിക്കുക.  അപ്പോൾ, ഇങ്ങനെ വിഷമം പിടിച്ച അവസ്ഥകളിൽനിന്ന് കുറെയൊക്കെ മോചനം ഉറപ്പ്.

ഒരുപക്ഷെ, ഒരു ചികിത്സകനായ ഞാൻ ഇതേക്കുറിച്ച് എഴുതിയത് വായിച്ചുതുടങ്ങിയപ്പോൾ, ചികിത്സാവിധികളെക്കുറിച്ച് പറയാനാവാം എന്ന് ചിലരെങ്കിലും വിചാരിച്ചിരിക്കും.  ആ വിഷയം കുറേക്കൂടി വിപുലമാണ്.  എന്തുകൊണ്ടോ, മനസ്സിന് താളം തെറ്റിയവരെക്കുറിച്ച് ഓർമ്മവന്നപ്പോൾ, ഒന്ന് രണ്ടു അനുഭവങ്ങൾ കുത്തിക്കുറിക്കുന്നതോടൊപ്പം  നാം എങ്ങനെയാണ് ചിന്തിക്കേണ്ടത്, ശ്രദ്ധിക്കേണ്ടത് എന്നതൊക്കെ ഇക്കാര്യത്തിൽ തുടങ്ങി എല്ലാ അവസ്ഥകളിലും (ശാരീരികമായ, മാനസികമായ  താളം തെറ്റിയ അവസ്ഥകളിൽ അഥവാ അസുഖങ്ങളിൽ) എന്ന് ചൂണ്ടിക്കാണിച്ചു എന്ന് മാത്രം.

''ലോകാ സമസ്താ സുഖിനോ ഭവന്തു.''   


2013 നവംബർ 11, തിങ്കളാഴ്‌ച

പ്രകൃതി – ശ്രദ്ധയും ശുശ്രൂഷയും (ആരോഗ്യം)


Blog Post No:135 - 
പ്രകൃതി – ശ്രദ്ധയും ശുശ്രൂഷയും  (ആരോഗ്യം) 

- ഡോ. പി. മാലങ്കോട്


പ്രകൃതി – എന്തൊരു മനോഹരമായ വാക്ക്, എന്തൊരു മനോഹരമായ കാഴ്ച! വരൂ, പ്രിയരേ. ഞാൻ നിങ്ങളെ ക്ഷണിക്കുന്നു – ഒരൽപ്പനേരം ചിലവഴിക്കാൻ. എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട്. അപ്പോൾ……. നമുക്ക് മുന്നോട്ടു പോകാം, അല്ലെ?

പറയൂ, പ്രകൃതിഭംഗി ഇഷ്ടപ്പെടാത്തവർ ആരെങ്കിലുമുണ്ടോ? വാസ്തവത്തിൽ, പ്രകൃതിയെ വര്ണ്ണിക്കാൻ വാക്കുകൾ പോരാ. പ്രകൃതിയും ഈശ്വരനും ഞാനും…… നമ്മുടെ പ്രിയപ്പെട്ട കവി പാടി. നിങ്ങള്ക്ക് ഒരു കവിമനസ്സ് / ആസ്വദിക്കാനുള്ള കഴിവ് ഉണ്ടെങ്കിൽ, തുറന്ന മനസ്സോടെ നിങ്ങൾ മനോഹരമായി പാടും. ഭക്തജനങ്ങൾ പാടുന്നു – ഈശ്വരന്റെ മഹിമയെപ്പറ്റി. കവി പാടുന്നു – പ്രകൃതിയുടെ ഭംഗിയെപ്പറ്റി. പ്രകൃതി ഈശ്വരാംശം ആണ്. നമുക്ക് ഇത് മനസ്സിലാക്കി മുന്നോട്ടുപോയാൽ ശാരീരികമായും മാനസികമായും ഒരു ഉണർവ്വ്  ഉറപ്പ്.

അതെ, നമ്മൾ പ്രകൃതിയുമായും, ദൈവവുമായും ബന്ധപ്പെട്ടിരിക്കുന്നു – വല്ലാതെ, വല്ലാതെ. നമ്മൾ മാത്രമോ, ഈ പ്രപഞ്ചത്തിലെ സർവചരാചരങ്ങളും! ഇത് തരക്കമറ്റ സംഗതിയാണ്. ദൈവത്തിന്റെ അംശമാണ് പ്രകൃതി, അല്ലെങ്കിൽ ദൈവം തന്നെയാണ് പ്രകൃതി. നമ്മൾ? ആ ശക്തിയുടെ സൃഷ്ടിയും. പ്രകൃതി നമ്മളെ കാത്തു രക്ഷിക്കുന്നു. എങ്ങിനെ? ഈ പഞ്ചഭൂതങ്ങൾ വഴി – ഭൂമി, വെള്ളം, അഗ്നി, വായു, ആകാശം.പ്രകൃതിയെ നമുക്ക് പ്രകൃതി മാതാവ് എന്ന് വിളിക്കാം. നമുക്ക് ഈ മാതാവിനെ അനുസരിക്കേണ്ടതായുണ്ട്. സ്വന്തം മാതാവിനെ എന്നപോലെ. നിയമങ്ങൾ പാലിക്കേണ്ടതായുണ്ട്. അല്ല, അനുസരിക്കുന്നില്ല എങ്കിലോ? സ്വാഭാവികമായും ആ അമ്മയുടെ അനുഗ്രഹം നമുക്ക് ഉണ്ടാവില്ല എന്ന് ഉറപ്പ്. അപ്പോൾ, ഞാൻ എന്താണ് പറഞ്ഞുവരുന്നത് എന്ന് വെച്ചാൽ – നിങ്ങളൾക്ക് ഈ അമ്മയുമായി ഒരു അകല്ച്ച ഇപ്പോൾ തോന്നുന്നുണ്ടോ? എങ്കിൽ വിഷമിക്കേണ്ടതില്ല. ശ്രദ്ധിച്ചു മനസ്സിലാക്കുക – എല്ലാം ശരിയാകും. ”വൈകിയാലും വേണ്ടില്ല, എന്നാൽ ചെയ്യാതിരിക്കരുത്” എന്ന പറച്ചിൽ ഓര്ക്കുക. ഓർത്താൽ മാത്രം പോരാ. ഇല്ലെങ്കിൽ? ഈ കച്ചവട – കപട യുഗത്തിന്റെ ബലിയാടുകൾ ആയി മാറും!

നിർഭാഗ്യവശാൽ, ചില ആളുകൾ (അവരെപ്പറ്റി അടുത്ത ബന്ധുക്കളും) അഭിമാനത്തോടെ പറയുന്നത് കേട്ടിട്ടുണ്ട് – ഷുഗർ ഉണ്ട്! പ്രഷർ ഉണ്ട്! ഇതൊക്കെ ഒരു സ്റ്റാറ്റസ് സിംബൽ ആണെന്ന മട്ടിലാണ്. ഇങ്ങിനെ മറ്റുള്ളവരുടെ മുമ്പിൽ ”മേനി” ചമഞ്ഞു നടക്കുന്ന, വിലപിടിപ്പുള്ള മരുന്നുകളാണ് തങ്ങൾ കഴിക്കുന്നത് എന്ന് പറയാൻ ആഗ്രഹിക്കുന്ന അത്തരം സുഹൃത്തുക്കള്ക്ക് ഈ പറയുന്നതൊന്നും ദഹിക്കില്ല. നാം അറിഞ്ഞോ അറിയാതെയോ പ്രകൃതിനിയമങ്ങൾ തെറ്റിക്കുമ്പോൾ, നമ്മുടെ ”തുലനാവസ്ഥ” തെറ്റുന്നു. തുലനം തെറ്റുന്ന ഈ അവസ്ഥയാണ് രോഗം! നമ്മുടെ ശരീരം വേണ്ടതിനെ സ്വീകരിച്ചു വേണ്ടാതതിനെ പുറംതള്ളുന്നു. പ്രകൃതിയിൽ നിന്ന് വ്യതിചലിക്കാതെ, പ്രകൃത്യാലുള്ള രീതികളും മരുന്നുകളുമാണ് ഇവിടെ ആവശ്യം. അഥവാ, ആധുനികരീതിയിലുള്ള മരുന്നുകൾ ഉപയോഗിക്കെണ്ടിവന്നാൽത്തന്നെ, അതിനു പാലിക്കേണ്ട രീതികൾ മറക്കാതിരിക്കുകയും, പ്രകൃതിയെ കൂട്ടുപിടിക്കുകയും ചെയ്യുക. സാധാരണനിലക്ക് പ്രകൃതി നമുക്ക് എല്ലാം ഒരുക്കിത്തരുന്നുണ്ട്!

ഈ രീതിയിൽ നാം മുന്നോട്ടുപോകുമ്പോൾ മനസ്സിലാക്കുക – ഇത് തികച്ചും ലളിതവും ചെലവ് കുറഞ്ഞതും, അതിൽ മീതെയായി, പാർശ്വഫലങ്ങൾ ഇല്ലാത്തതും ആണെന്ന്. ഇതിനായി വേണ്ടിവന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു ചികിത്സകനെ കണ്ടു ഉപദേശം തേടുക. അതോടൊപ്പം ആധുനിക വൈദ്യശാസ്ത്രത്തെ നാം കുട്ടപ്പെടുത്തെണ്ടതും ഇല്ല – പ്രത്യേകിച്ച് അപകട ഘട്ടങ്ങളിലും ജീവന്മരണ ഘട്ടങ്ങളിലും എന്ന് മാത്രമല്ല, പലപ്പോഴും ശരിയായ ഒരു രോഗ നിര്ണ്ണയത്തിനും ആധുനിക വൈദ്യോപകരണങ്ങളും, മരുന്നുകളും വേണ്ടിവരും എന്നത് മറക്കരുത്.

വേറെയും ഒരുപാട് കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ടു പറയാനുണ്ടെങ്കിലും വിസ്തരഭയത്താൽ അതിനു മുതിരുന്നില്ല. എന്നാൽ ചില നിർവചനങ്ങ ൾ കൂടി ഇവിടെ ഇട്ടുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കട്ടെ.

പ്രകൃതി –

പ്രകൃതിയെക്കുറിച്ചു വര്ണ്ണിനക്കാത്ത കവികളില്ല, പാടാത്ത ഗായകരില്ല,വരക്കാത്ത ചിത്രകാരില്ല… കാരണം? പ്രകൃതി അത്രയ്ക്ക് മനോഹരിയാണ് -അതൊരു പ്രപഞ്ച സത്യമാണ്. അഥവാ, എത്ര വര്ണ്ണി ച്ചാലും, എത്ര പാടിയാലും, എത്ര വരച്ചാലും അതൊന്നും അധികമേയല്ല! ചുരുക്കത്തില്, പ്രകൃതിയുടെ നിർവചനം അതിനെല്ലാം എത്രയോ അതീതം!

മനുഷ്യൻ -

എല്ലാ ജീവജാലങ്ങള്ക്കും ജീവനുണ്ട്, ശരീരമുണ്ട്, മനസ്സുണ്ട്, എന്നാല്… മനുഷ്യൻ, മനുഷ്യമനസ്സ് – അതും തികച്ചും നിർവചനാതീതം!

മനുഷ്യപ്രകൃതം –

പ്രകൃത്യാലുള്ള മനുഷ്യന്റെ ശാരീരികവും മാനസികവുo ആയ, പ്രകൃതിനിയമങ്ങള് അറിഞ്ഞോ അറിയാതെയോ തെറ്റിക്കാതെ മുന്നോട്ടു പോകുന്ന ഒരു തുലാനാവസ്ഥയാണിത്.

മനുഷ്യന്റെ പ്രകൃതിയിൽ നിന്നുള്ള വ്യതിചലനം -

പ്രകൃതിയില്നിന്നു വ്യതിചലിക്കുമ്പോള് (അറിവോടെയും അല്ലാതെയും)പ്രശ്നങ്ങള് – അസുഖങ്ങള് ഉണ്ടാവുകയായി. അപ്പോള്? ആവുന്നതും പ്രകൃതിയിലെക്കു തന്നെ മടങ്ങാന് നോക്കുക – അത്രതന്നെ. വളരെ ലളിതം!

ഇനി ഒരല്പം വിശദീകരണം:

പ്രകൃത്യാലുള്ള മഹത്ശക്തി (Super natural power ) എന്ന് നിരീശ്വരവാദികള് പറഞ്ഞോട്ടെ; ദൈവീക ചൈതന്യം (Divine power ) എന്ന് ഈശ്വരവിശ്വാസികളും പറഞ്ഞോട്ടെ; തര്ക്കം വേണ്ട – ആ പ്രപഞ്ചസത്യത്തെ മറികടക്കുമ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു എന്നല്ലേ ശരി?

പ്രകൃതി കോപിക്കുന്നുണ്ട്. അത് വഴി മനുഷ്യരാശിക്ക് പ്രശ്നങ്ങള് ഉണ്ടാവുന്നുമുണ്ട്. എന്നാല്‍, സാധാരണനിലക്ക്, പ്രകൃതി നിയമങ്ങളെനാം തെറ്റിക്കുമ്പോള്‍ പ്രശ്നങ്ങള്‍ – അസുഖങ്ങള്‍ വന്നുകൂടുന്നു എന്നത്ഒരു പരമാര്ത്ഥമാണല്ലോ.

പുതിയ പുതിയ കണ്ടുപിടുത്തങ്ങളോടു കൂടി, സുഖസൌകര്യങ്ങള്‍ കൂടിയതോടുകൂടി നാം പ്രകൃതിയിൽ നിന്ന്  അകലാന്‍ തുടങ്ങി. പ്രകൃതിദത്തമായതിന്റെ എല്ലാം സ്ഥാനത്ത് കൃത്രിമമായി ഉണ്ടാക്കിയതൊക്കെ പകരം വെക്കുമ്പോള്‍ അതിനു അധികം ആയുസ്സ് ഉണ്ടാവില്ല.

പ്രകൃതിയുമായി ഇണങ്ങി ജീവിച്ചുപോകാന്‍ നാം ആവുന്നതും ശ്രമിക്കണം. പ്രശ്നങ്ങള്‍, അസുഖങ്ങള്‍ വന്നുചേരുമ്പോഴെങ്കിലും പ്രകൃതിദത്തമായ മാർഗങ്ങൾ സ്വീകരിക്കണം. അഥവാ, പ്രകൃതിയുമായി ഇണങ്ങുന്ന ചികിത്സാ സമ്പ്രദായങ്ങളില്‍ താത്പ്പര്യം കാണിക്കണം. അല്ലാതെ, ഉടൻ ഒരു വിപരീത മാർഗത്തിലൂടെ, കൃത്രിമ മാർഗത്തിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കുകയല്ല വേണ്ടത്.

പ്രകൃതിയെയും, പ്രകൃതിദത്തമായ എന്തിനെയും മനസ്സിലാക്കി അത് പ്രകാരം മുന്നോട്ടുപോകുന്ന ചികിത്സാ ശാസ്ത്രങ്ങളെയും അവഗണിക്കാതിരിക്കുക.(എന്നാല്‍…. അടിയന്തര ഘട്ടങ്ങളില്‍ ആധുനിക രീതിക്ക് മടി കാണിക്കാതെയും ഇരിക്കുക – അതാണ്‌ അഭിലഷണീയം, അതാകട്ടെ കരണീയം.)

പ്രകൃതിയോടു ഇണങ്ങി ജീവിക്കുമ്പോള്‍, മനുഷ്യന് ഉദ്ദേശിച്ച ശരാശരി വയസ്സായ 100 വര്ഷ‍ങ്ങള്‍ ക്ലേശകരമല്ലാതെ ജീവിക്കാം എന്നത് പ്രകൃതി തത്വം. നിര്ഭാഗ്യവശാല്‍, മനുഷ്യൻ തന്നെ  ആ ആയുര്ദൈര്ഘ്യം  കുറച്ചുകൊണ്ടും, ക്ലേശകരമാക്കിക്കൊണ്ടും വരുന്നതായാണ് കാണുന്നത്!

Published by നേർരേഖ ഓണ്‍ലൈൻ മാഗസിൻ. 

http://www.nerrekha.com/%E0%B4%B2%E0%B5%87%E0%B4%96%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D/doctor/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%95%E0%B5%83%E0%B4%A4%E0%B4%BF-%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%AF%E0%B5%81%E0%B4%82-%E0%B4%B6%E0%B5%81%E0%B4%B6%E0%B5%8D%E0%B4%B0/#sthash.bMFlmfPo.dpuf

2012 ഡിസംബർ 16, ഞായറാഴ്‌ച

മനുഷ്യനും, പ്രകൃതിയും, മനുഷ്യപ്രകൃതവും (ശാസ്ത്ര ലേഖനം)



- Dr P Malankot, NDHS
(Doctor of Natural Health Science)

പ്രകൃതി

പ്രകൃതിയെക്കുറിച്ചു വര്‍ണ്ണിക്കാത്ത കവികളില്ല, പാടാത്ത
ഗായകരില്ല,വരക്കാത്ത ചിത്രകാരില്ല... കാരണം? പ്രകൃതി
അത്രയ്ക്ക് മനോഹരിയാണ് -അതൊരു പ്രപഞ്ച സത്യമാണ്.
അഥവാ, എത്ര വര്‍ണ്ണിച്ചാലും, എത്ര പാടിയാലും, എത്ര
വരച്ചാലും അതൊന്നും അധികമേയല്ല! ചുരുക്കത്തില്‍,
പ്രകൃതിയുടെനിര്‍വചനം അതിനെല്ലാം എത്രയോ അതീതം!

മനുഷ്യന്‍ -

എല്ലാ ജീവജാലങ്ങള്‍ക്കും ജീവനുണ്ട്, ശരീരമുണ്ട്, മനസ്സുണ്ട്,
എന്നാല്‍... മനുഷ്യന്‍, മനുഷ്യമനസ്സ് - അതും തികച്ചും നിര്‍വചനാതീതം!

മനുഷ്യപ്രകൃതം

പ്രകൃത്യാലുള്ള മനുഷ്യന്റെ ശാരീരികവും മാനസികവുo
ആയുള്ള, പ്രകൃതിനിയമങ്ങള്‍ അറിഞ്ഞോ അറിയാതെയോ
തെറ്റിക്കാതെ മുന്നോട്ടു പോകുന്ന ഒരു
തുലാനാവസ്ഥയാണിത്‌.

മനുഷ്യന്റെ പ്രകൃതിയില്‍നിന്നുള്ള വ്യതിചലനം -

പ്രകൃതിയില്‍നിന്നു വ്യതിചലിക്കുമ്പോള്‍ (അറിവോടെയും
അല്ലാതെയും)പ്രശ്നങ്ങള്‍ - അസുഖങ്ങള്‍ ഉണ്ടാവുകയായി.
അപ്പോള്‍? ആവുന്നതുംപ്രകൃതിയിലെക്കുതന്നെ മടങ്ങാന്‍
നോക്കുക - അത്രതന്നെ. വളരെ ലളിതം!

ഇനി ഒരല്‍പം വിശദീകരണം:

പ്രകൃത്യാലുള്ള മഹത്ശക്തി (Super natural power ) എന്ന്
നിരീശ്വരവാദികള്‍പറഞ്ഞോട്ടെ; ദൈവീക ചൈതന്യം
(Divine power ) എന്ന് ഈശ്വരവിശ്വാസികളുംപറഞ്ഞോട്ടെ;
തര്‍ക്കം വേണ്ട - ആ പ്രപഞ്ചസത്യത്തെ മറികടക്കുമ്പോള്‍
പ്രശ്നങ്ങള്‍ ഉണ്ടാവുന്നു എന്നല്ലേ ശരി?

പ്രകൃതി കോപിക്കുന്നുണ്ട്. അത് വഴി മനുഷ്യരാശിക്ക്
പ്രശ്നങ്ങള്‍ഉണ്ടാവുന്നുമുണ്ട്. എന്നാല്‍, സാധാരണനിലക്ക്,
പ്രകൃതി നിയമങ്ങളെനാം തെറ്റിക്കുമ്പോള്‍ പ്രശ്നങ്ങള്‍ -
അസുഖങ്ങള്‍ വന്നുകൂടുന്നു എന്നത്ഒരു പരമാര്‍ത്ഥമാണല്ലോ.

പുതിയ പുതിയ കണ്ടുപിടുത്തങ്ങളോടുകൂടി, സുഖസൌകര്യങ്ങള്‍
കൂടിയതോടുകൂടി നാം പ്രകൃതിയില്‍നിന്നു അകലാന്‍ തുടങ്ങി.
പ്രകൃതിദത്തമായതിന്റെ എല്ലാം സ്ഥാനത്ത് കൃത്രിമമായി
ഉണ്ടാക്കിയതൊക്കെ
പകരം വെക്കുമ്പോള്‍ അതിനു അധികം ആയുസ്സ് ഉണ്ടാവില്ല.

പ്രകൃതിയുമായി ഇണങ്ങി ജീവിച്ചുപോകാന്‍ നാം ആവുന്നതും
ശ്രമിക്കണം.
പ്രശ്നങ്ങള്‍, അസുഖങ്ങള്‍ വന്നുചേരുമ്പോഴെങ്കിലും പ്രകൃതിദത്തമായ
മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. അഥവാ, പ്രകൃതിയുമായി
ഇണങ്ങുന്നചികിത്സാ സമ്പ്രദായങ്ങളില്‍ താത്പ്പര്യം കാണിക്കണം.
അല്ലാതെ, ഉടന്‍ഒരു വിപരീത മാര്‍ഗ്ഗത്തിലൂടെ, കൃത്രിമ മാര്‍ഗ്ഗത്തിലൂടെ പരിഹാരംകാണാന്‍ ശ്രമിക്കുകയല്ല വേണ്ടത്.

പ്രകൃതിയെയും, പ്രകൃതിദത്തമായ എന്തിനെയും മനസ്സിലാക്കി അത്
പ്രകാരം മുന്നോട്ടുപോകുന്ന ചികിത്സാ ശാസ്ത്രങ്ങളെയും അവഗണിക്കാതിരിക്കുക.(എന്നാല്‍.... അടിയന്തര ഘട്ടങ്ങളില്‍
ആധുനിക രീതിക്ക് മടി കാണിക്കാതെയും ഇരിക്കുക -
അതാണ്‌ അഭിലഷണീയം, അതാകട്ടെ കരണീയം.)

പ്രകൃതിയോടു ഇണങ്ങി ജീവിക്കുമ്പോള്‍, മനുഷ്യന് ഉദ്ദേശിച്ച
ശരാശരി വയസ്സായ100 വര്‍ഷങ്ങള്‍ ക്ലേശകരമല്ലാതെ ജീവിക്കാം
എന്നത് പ്രകൃതി തത്വം. നിര്‍ഭാഗ്യവശാല്‍, മനുഷന്‍തന്നെ ആ
ആയുര്ദൈര്ഖ്യം കുറച്ചുകൊണ്ടും,
ക്ലേശകരമാക്കിക്കൊണ്ടും വരുന്നതായാണ് കാണുന്നത്!

***

കുറിപ്പ്: വളരെ വിശാലമായ, എന്നാല്‍ തികച്ചും ലളിതമായ
ഒരു ശാസ്ത്രപഠനംആണിത്; ബ്ലോഗിനുള്ള സൌകര്യാര്‍ത്ഥം
വളരെ ചുരുക്കി എഴുതി എന്ന് മാത്രം. ഉദ്ദേശിച്ചസന്ദേശം
വായനക്കാരില്‍ എത്തി എങ്കില്‍ ഈ ലേഖകന്‍ കൃതാര്‍ത്ഥനായി.
Please read: http://drpmalankot2000.blogspot.com/2011/03/nature-care-n-cure.html