ഭാരത പുത്രന്മാർ
(മൈക്കിലൂടെ: ഭാരത പുത്രന്മാർ. അവതരിപ്പിക്കുന്നവർ:
1. അനീഷ് ഭാസ്കരൻ. 2. അബ്ബാസ് യൂസഫ് 3. ജോസഫ് ചെറിയാൻ)
രംഗത്ത് മൂന്നു
വിദ്യാർത്ഥികൾ തോളിൽ കയ്യിട്ടുകൊണ്ട്, ചിരിച്ചുകൊണ്ട്
വരുന്നു.
(വീണ്ടും മൈക്കിലൂടെ: ഇവർ സുഹൃത്തുക്കൾ - പ്രകാശ്, റഹിം, തോമസ്.)
(മൂവരും ഒരു ബെഞ്ചിൽ, ഡെസ്കിന് പുറകിലായി, കാണികൾക്ക് കാണത്തക്കവിധം ഇരിക്കുന്നു.)
പ്രകാശ് അങ്ങിനെ
ഇന്ന് ആഗസ്റ്റ് 15. അസംബ്ലി കൂടാൻ ബെൽ
അടിക്കുന്നതു വരെ നമുക്കിവിടെ സംസാരിച്ച്‌കൊണ്ട് ഇരിക്കാം. ഏതായാലും, ഇന്ന്
സ്വാതന്ത്ര്യദിനമായത്കൊണ്ട് പുസ്തകം എടുക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം കിട്ടി.
മറ്റു രണ്ടുപേര് അതെ, അതെ.
തോമസ് സ്വാതന്ത്ര്യം
ഒരുപാടായാൽ ബുദ്ധിമുട്ട്. അതൊക്കെയാണ് ഇപ്പോൾ
അനുഭവിച്ച്കൊണ്ടിരിക്കുന്നത്.
റഹിം
അങ്ങിനെയല്ല. സ്വാതന്ത്ര്യം ഉണ്ട് എന്ന്
വെച്ച് ആരും മുതലെടുക്കരുത്.
പ്രകാശ് നാം
ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം വാങ്ങിച്ചു. നമ്മുടെ
പൂർവ്വികർ അതിനായി ജീവൻവരെ ബലിയർപ്പിച്ചു. അങ്ങിനെ
കിട്ടിയ സാതന്ത്ര്യം ശരിക്ക് ഉപയോഗിക്കുന്നതിലാണ് നാം ആരെന്നു അവര്ക്ക്
മനസ്സിലാക്കിക്കൊടുക്കെണ്ടത്.
റഹിം ശരിയാണ്. അവർ നമ്മെ ഭിന്നിപ്പിച്ചു ഭരിച്ചു. ജാതി-മതഭേദങ്ങൾ
കൊട്ടിഘോഷിച്ചുകൊണ്ട്. നമ്മെ നോക്കുക. നാം വിഭിന്ന മതത്തിൽ പെട്ടവർ. എന്നാലെന്താ? നമ്മുടെ സൌഹൃദത്തിനു വല്ല കുറവും ഉണ്ടോ?
തോമസ് ആ പേരും പറഞ്ഞു നമ്മെ തമ്മിൽ തല്ലിക്കാൻ ആരും നോക്കേണ്ട.
പ്രകാശ് ഒന്ന് നോക്കിയാല്, നമ്മൾ ഭാരതീയർ എത്ര ഭാഗ്യവാന്മാർ ആണല്ലേ? എത്ര എത്ര ഭാഷകൾ സംസാരിക്കുന്നവർ, ഏതെല്ലാം മതത്തിലും, സംസ്കാരത്തിലും, പാരമ്പര്യത്തിലും, ആചാരത്തിലുമൊക്കെ പെട്ടവർ. എന്നാലും നമ്മളൊന്ന്.
റഹിം എന്റെ ഉപ്പൂപ്പ പറയുന്ന കേട്ടിട്ടുണ്ട്, ''നമ്മൾ ഒന്ന്'' എന്ന ഒരു പഴയ മലയാള പടം ഉണ്ടായിരുന്നത്രെ!
തോമസ് ഓ, അവൻ പടത്തിലേക്ക് കടന്നു
(എല്ലാവരും ചിരിക്കുന്നു)
പ്രകാശ് എല്ലാം
വേണം. എന്നാൽ ഒന്നും അധികം
ആവുകയും അരുത്. അറിവാണ് ശക്തി.
റഹിം ഐകമത്യം
മഹാബലം.
തോമസ് നമുക്ക്
വീണ്ടും വിഷയത്തിലേക്ക് കടക്കാം.
പ്രകാശ് എത്ര എത്ര
ദേശഭക്തി ഗാനങ്ങൾ. എനിക്ക് അതൊക്കെ വലിയ
ഇഷ്ടമാണ്.
റഹിം ആര്ക്കാണ്
ഇഷ്ടമല്ലാത്തത്?
തോമസ് ഭാരതമെന്നാല് പാരിന് നടുവില്..... (ചിരിച്ചുകൊണ്ട്) പാടിനെടാ...
(എല്ലാവരുംകൂടി എഴുന്നേറ്റുനിന്നുകൊണ്ട് പാടുന്നു)
ഭാരതമെന്നാല് പാരിന് നടുവില്
കേവലമൊരു പിടി മണ്ണല്ല
ജനകോടികള് നമ്മെ നാമായ് മാറ്റിയ
ജന്മഗൃഹമല്ലോ (ഭാരതമെന്നാൽ..)
(അസംബ്ലി കൂടാനുള്ള ബെൽ അടിക്കുന്നു.)
പ്രകാശ് പോകാം, പോകാം.
(എല്ലാവരും, വന്നപോലെതന്നെ
തോളിൽ കയ്യിട്ടുകൊണ്ട് പോകുന്നു.)
ഭാരതമെന്നാല് പാരിന് നടുവില്
കേവലമൊരു പിടി മണ്ണല്ല
[ യവനിക ]
Courtesy: Google (for picture)
Note:
Please obtain permission from me if you are interested in using this
skit, in future. Thanks.