കുഞ്ഞുകവിതകൾ - 43
Blog Post No: 273
സന്തോഷം
എരിവെയിലിൽ തണൽ
തേടി
പെരുമഴയിൽ അഭയം
തേടി
ഇരുളിൽ വെളിച്ചം
തേടി
വെളിച്ചത്തിൽ ഇരുൾ
തേടി
ദു:ഖത്തിൽ സന്തോഷം
തേടി
എന്നാൽ സന്തോഷത്തിൽ
സന്തോഷം മാത്രം
തേടുന്നു
മന്നിതിൽ പിറന്ന
നാം
അമ്മയും ഞാനും
.
അമ്മ ചിരിച്ചാൽ
എനിക്ക് ചിരി വരും
അമ്മ കരഞ്ഞാൽ
എനിക്ക് കരച്ചിൽ
വരും
അമ്മയും ഞാനും
കമ്പിയില്ലാ കമ്പി!
+++
മൗനം
മൌനം വിദ്വാനു
ഭൂഷണ-
മെന്നൊരു പഴഞ്ചൊല്ല്
കേൾക്കുന്നു നാം,
പഴഞ്ചൊല്ലിൽ പതിരില്ലെന്നും!
മൗനമെന്നും ഭൂഷണമെന്ന്
ആരും പറയുമെന്ന്
കരുതേണ്ടതില്ല.
മൗനം വിഡ്ഡിത്തമാകുന്ന,
മൗനം ദുസ്സഹമാകുന്ന,
മൗനം അപകടകരമാകുന്ന
എത്രയോ അവസരങ്ങൾ
ചിലർക്ക്
അനുഭവമുണ്ടാമീ മനുഷ്യജീവിതത്തിൽ.
മിണ്ടാതിരുന്നാല്‍ ഭോഷനെപ്പോലും ജ്ഞാനിയായി എണ്ണിക്കൊള്ളും: ബൈബിള്‍
മറുപടിഇല്ലാതാക്കൂ:)
ഇല്ലാതാക്കൂ'' അമ്മയും ഞാനും
മറുപടിഇല്ലാതാക്കൂകമ്പിയില്ലാ കമ്പി! ''
വാസ്തവം തന്നെ ! ഡോ. പി. മാലങ്കോട്
ലോകത്തെ ഏറ്റവും മികച്ച കമ്പിയില്ലാ കമ്പി
Thanks, Habeeba.
ഇല്ലാതാക്കൂസന്തോഷം മാത്രം തേടുന്ന നമ്മള്‍........
മറുപടിഇല്ലാതാക്കൂനന്നായി ഡോക്ടര്‍
ആശംസകള്‍
Thanks.
ഇല്ലാതാക്കൂ