2013, മാർച്ച് 21, വ്യാഴാഴ്‌ച

അടയ്ക്കാത്തൊണ്ടില്.....



അടയ്ക്കാത്തൊണ്ടില്.....

ബാലസാഹിത്യം

(കുസൃതി മാളു പരമ്പര)






''മുറ്റച്ചെ മുറ്റച്ചെ, നാൻ ഒരു കഥ പയ്യട്ടെ?''


'', കഥ്യൊക്കെ പറയാൻ അറിയ്വോ മുത്തച്ഛടെ മാളൂട്ടിച്ച്?


ശരി, കേക്കട്ടെ.''


കുറുക്കാ കുറുക്കാ

നെനക്കെന്ത് വേല

വെളുക്കുമ്പോ എണീക്ക്യാ

*വെള്ളച്ചോറുണ്ണ്വാ

വേലിക്ക് നിക്ക്വാ

കോഴ്യേ പിടിക്ക്വാ

കറുമുറു കടിക്ക്വാ

കാട്ടില് പോവ്വ്വാ

പാറപ്പുറത്ത് ഇരിക്ക്വാ

പിയ് പിയ് തൂയ്വാ 


ഹാ ഹാ ഹാ.  മാളൂട്ടിയും മുത്തച്ഛനും പൊട്ടി പൊട്ടി

ചിരിച്ചു.  ആ  അവസാനം പറഞ്ഞത് വ്യക്തമായി പറയാതെ

(നല്ല പറച്ചിൽ അല്ല എന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെ)

വീണ്ടും കള്ളച്ചിരിയോടെ:


''പിയ് പിയ് തൂയ്വാ ''


''പോടീ മൊട്ടച്ചീ, ആരാ ഇതൊക്കെ നെനക്ക് പറഞ്ഞുതന്നത്?''


''അച്ഛ. നി മുറ്റച്ഛ ഒരു കഥ പഞ്ഞുതാ.''


''അയ്യോ, എനിക്കിപ്പോ കഥ പറയാനൊന്നും വയ്യ.  പിന്നെ പറയാ.''


''പിന്നെ വേണ്ട, ഇപ്പൊ വേണം'', മാളൂട്ടി ശഠിച്ചു. ഇനി രക്ഷയില്ല. 
ആൾ അല്പ്പം പിശകാണ് :) 


''ശരി, പറയാ, കേട്ടോ.''

  

അടയ്ക്കാത്തൊണ്ടില്

ഒഴക്കരി വെച്ചു

മേനോനുണ്ടു

മേനോത്തി ഉണ്ടു

പന്ത്രണ്ടാന

പടിഞ്ഞിരുന്നുണ്ടു

വേലിക്കെ ചാത്തൻ

നെളിഞ്ഞിരുന്നുണ്ടു

പിന്നീം കെടക്ക്‌ണൂ

കട്ട കട്ട ചോറും

പിടു പിടു കഞ്ഞീം


''യ്യോ, നല്ല കഥ.  നീം പറ മുറ്റച്ഛാ''


''അടയ്ക്കാ തൊണ്ടില്......''


മാളൂട്ടി അത് ഹൃദിസ്ഥമാക്കുന്നത് വരെ മുത്തച്ഛനോട് വീണ്ടും

വീണ്ടും  പറയിച്ചു!

-     =o0o= -



*വെള്ളച്ചോറ് = തലേദിവസത്തെ ചോറിൽ വെള്ളം

ഒഴിച്ചുവെച്ചത്  (ഒരു പാലക്കാടൻ പ്രയോഗം).  


36 അഭിപ്രായങ്ങൾ:

  1. ''പിയ് പിയ് തൂയ്വാ ''


    മുത്തച്ഛനും പേരക്കുട്ടീം കൂടെ കളിയോട് കളി

    മറുപടിഇല്ലാതാക്കൂ
  2. :) താങ്ക്സ്, അജിത്‌ ഭായ് - ആദ്യം വന്നു വായിച്ചതിന്.

    മറുപടിഇല്ലാതാക്കൂ
  3. അൽപനേരം മുത്തച്ഛനിൽനിന്ന്‌ ഞാനും ഒരു പേരക്കുട്ടിയായി മാറി. മാധുര്യമുള്ള ഭാഷയാണ്‌ കുഞ്ഞുങ്ങളുടേത്‌.

    മറുപടിഇല്ലാതാക്കൂ
  4. വെള്ളച്ചോറുപോലെ ശീതം,ഹൃദ്യം ഈ പഴങ്കഥകള്‍ .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ, സർ. വെള്ളച്ചോറാണോ ഈ പഴങ്കഥകളാണോ കൂടുതൽ സുഖകരം എന്ന് പറയാൻ പറ്റുന്നില്ല. നന്ദി.

      ഇല്ലാതാക്കൂ
  5. അടക്ക തൊണ്ടില് ..
    ഞാനും പഠിച്ചു നല്ല പാട്ടു.
    മാളൂട്ടി പാടിയ പാട്ട് എനീക്ക് നേരത്തെ അറി യായിരുന്നു .
    മുത്തശൻ പാടിയ പാട്ട് കേട്ടിട്ടേ ഇല്ലായിരുന്നു
    രസകരം ഡോക്ടര

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്നാൽ, മാളൂട്ടി പാടിയത് മുത്തച്ഛന് അറിയില്ലായിരുന്നു. ഇപ്പോഴും പലതും മാളൂട്ടിക്കു അറിയുന്നത് മുത്തച്ഛനു അറിയില്ല!

      ഇല്ലാതാക്കൂ
  6. എന്‍റെ പേരക്കുട്ടികള്‍ ( ഇരട്ടകള്‍ ) തീരെ ചെറുതാണ്. കഥ പറഞ്ഞു കൊടുക്കാനൊന്നും ആയിട്ടില്ല. എങ്കിലും രണ്ടുപേരും ദേഹത്ത് കയറി ചാടികളിക്കുമ്പോഴുള്ള സന്തോഷം വര്‍ണ്ണിക്കാനാവില്ല. പോസ്റ്റ് വളരെ ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ, ശരിയാണ് ഉണ്ണിയേട്ടാ. കഥകളൊക്കെ തയ്യാറാക്കി വെച്ചോളൂ. ഡിമാണ്ട്സ് വഴിയെ വരുന്നുണ്ടാകും. Thanks.

      ഇല്ലാതാക്കൂ
  7. ആ കളി ഞാന്‍ ഭാവനയില്‍ കാണുകയായിരുന്നു. എന്ത് രസാ....

    മറുപടിഇല്ലാതാക്കൂ
  8. രസകരം തന്നെ ഈ രചന ,ഇഷ്ടപ്പെട്ടു
    ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  9. വാക്കുകള്കൊണ്ട് വരച്ചിട്ട ഒരു വര്ണ്ണ ചിത്രം....മുത്തച്ഛന്റേയും പേരക്കുട്ടിയുടേയും ശരീരഭാഷകള് ഒരു ചലച്ചിത്രത്തിലെന്നപോലെ അനുഭവപ്പെടുന്നു. നന്നായി. ആശംസകള്

    മറുപടിഇല്ലാതാക്കൂ
  10. ചുരുങ്ങിയ പക്ഷം മാളൂട്ടി ഇങ്ങനെ കഥ പറഞ്ഞു തരാന്‍ പറ്റിയ ഒരു മുത്തച്ചന്‍ ഉണ്ടല്ലോ എന്ന കാര്യത്തില്‍ ഭാഗ്യവതി ആണ്,. ഇന്നത്തെ കുട്ടികള്‍ക്ക് കഥ കേള്കാനെ താല്പര്യമില്ല. പറഞ്ഞു കൊടുക്കാന്‍ മുതിര്‍ന്നവര്‍ക്കും..

    നല്ല ഗൃഹാതുരത ഉണര്‍ത്തിയ ബ്ലോഗ്‌... ആശംസകള്‍ പ്രേംജി..

    മറുപടിഇല്ലാതാക്കൂ
  11. കുഞ്ഞുങ്ങളുമായുള്ള ഇടപഴകലില്‍നിന്ന് മനസ്സിന് ലഭിക്കുന്ന ആനന്ദവും,
    ഉത്സാഹവും അവര്‍ണ്ണനീയമാണ്‌.,അല്ലെ ഡോക്ടര്‍..,. കേള്‍ക്കാനിമ്പമുള്ള കിളികൊഞ്ചലുകളും,വലിയവരെ വലയ്ക്കുന്ന ചോദ്യശരങ്ങളും,പ്രായത്തെ
    കവച്ചുവെക്കുന്ന അറിവുകളുമായി അവര്‍ അടുത്തുകൂടുമ്പോള്‍ നമ്മിലെ
    ടെന്‍ഷനെല്ലാം ഒഴിഞ്ഞേ പോകും!തീര്‍ച്ച. മുത്തച്ഛന്‍:;-മൂന്നുമക്കളില്‍ ആറുപേരക്കുട്ടികള്‍(--((===,(3+3)
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാണ്. ആ അനുഭവങ്ങള ഒന്ന് വേറെ തന്നെ. താങ്കള്ക്കും കുടുംബത്തിനും പേരമക്കൾക്കെല്ലാവക്കും ആയുരാരോഗ്യ ആശംസകൾ.

      ഇല്ലാതാക്കൂ
  12. മാളൂട്ടിയുടെ കഥയും കൊള്ളാം, മുത്ത്ച്ഛന്റെ കഥയും കൊള്ളാം.

    മുത്തച്ഛന്റെ സാഹിത്യ വാസന മാളൂട്ടിയ്ക്കിത്തിരി കിട്ടിയിട്ടുണ്ടെന്നു തോന്നുന്നു.

    മാളൂട്ടിയ്ക്ക് എല്ലാ നന്മകളും നേരുന്നു. ഡോക്ടർക്കും...

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി, സുഹൃത്തേ. അതെ, മാളൂട്ടി മിടുക്കിയാണ്. കുസൃതിയും നല്ലപോലെ ഉണ്ട്.

      ഇല്ലാതാക്കൂ
  13. കുഞ്ഞുങ്ങളുടെ കൂടെ ഇടപഴകുന്നത് വളരെ രസകരമായ കാര്യമാണ്.ആ നിഷ്കളങ്കതയും അവരുടെ ലോകവും പോസ്റ്റില്‍ ഉടനീളം കാണാം.നന്നായിട്ടുണ്ട്...

    മറുപടിഇല്ലാതാക്കൂ
  14. ബ്ലോഗ്‌ വായിച്ചു അഭിപ്രായം പറഞ്ഞതിൽ സന്തോഷം സുഹൃത്തേ. നന്ദി.

    മറുപടിഇല്ലാതാക്കൂ
  15. വായിയ്ക്കുമ്പോള്‍ മനസ്സിനു സുഖം തരുന്ന ഒരു പോസ്റ്റ്!

    മറുപടിഇല്ലാതാക്കൂ
  16. ശരിക്കും രസിച്ചു വായിച്ചു .. മാളൂട്ടിയുടെയും മുത്തച്ഛന്റെയും പാട്ട് നന്നായി...

    മറുപടിഇല്ലാതാക്കൂ
  17. പഴങ്കഥയാണേലും ഈ
    പുനരോർമ്മയുടെ ത്രിൽ ഒന്ന് വേറെ തന്നെ..

    മറുപടിഇല്ലാതാക്കൂ
  18. ഒന്ന് പാടി പഠിക്കെട്ടെ ...
    രസകരം
    നല്ല ആശംസകളോടെ
    asrus..

    മറുപടിഇല്ലാതാക്കൂ
  19. മുത്തച്ചനും കൊള്ളാം മോളും കൊള്ളാം വേറിട്ട ശൈലിയിൽ ഒരു ബ്ലോഗ്‌ എന്നത് കൊണ്ട് ഈ ബ്ലോഗ്‌ നൂറു വട്ടം കൊള്ളാം

    മറുപടിഇല്ലാതാക്കൂ

.