2013, സെപ്റ്റംബർ 29, ഞായറാഴ്‌ച

മര്യാദരാമൻ


Blogpost No: 116: മര്യാദരാമൻ

(നർമ്മം)



ശ്രീറാം ഒരു കൊച്ചു മിടുക്കനാണ്‌..  ചില ചില്ലറ വികൃതികളിൽ മിടുമിടുക്കൻ! 

ഒരിക്കൽ, അച്ഛന്റെയും അമ്മയുടെയും കല്യാണത്തിന് താൻ എവിടെയായിരുന്നു എന്നൊക്കെ ചോദിച്ചു അവരെ വെള്ളം കുടിപ്പിച്ചു.  മുത്തശ്ശിയോട് ചോദിക്ക്, മുത്തച്ഛനോട് ചോദിക്ക് എന്ന് പറഞ്ഞു അവർ തടി തപ്പി.  ആ മുത്തച്ഛനും മുത്തശ്ശിയുമാകട്ടെ ''അതൊക്കെ നീ വലുതാവുമ്പോൾ അറിയും'' എന്ന് പറഞ്ഞു ചിരിച്ചുതള്ളി.  ആൾ എന്നും ഒരു സംശയാലു (തെലുങ്കല്ല കേട്ടോ) ആണ്.  എന്നിരിക്കിലും അവനു അച്ഛൻ ''നല്ല പുത്തികളും'' നല്ല ശീലങ്ങളും ഒക്കെ പറഞ്ഞു കൊടുത്തുകൊണ്ടിരുന്നു.

ഒരു ദിവസം, ശ്രീറാം അച്ഛന്റെ കൂടെ ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു.  പുത്രന്റെ കുട്ടിത്തം കലർന്ന ചോദ്യങ്ങളും അച്ഛന്റെ മറുപടികളുമെല്ലാം കേട്ട് മറ്റുള്ളവർ  രസിക്കുന്നുണ്ട്.  കോളേജിന്റെ അടുത്ത് എത്തിയപ്പോഴേക്കും, അവിടെനിന്നു പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഇടിച്ചു കയറി ബസ്സിൽ സൂചി കുത്താൻ ഇടമില്ലാത്ത വിധം ആയി.  അപ്പോഴും കണ്ടക്റ്റർ പറയുന്നത് ബസ്സിൽ ഇനിയും പന്ത് കളിക്കാനുള്ള സ്ഥലം ഉണ്ടെന്നും എല്ലാവരും മുമ്പിൽ മുമ്പിൽ കേറി നില്ക്കണമെന്നുമാണ്.

ബസ്സിൽ, അച്ഛന്റെ മടിയിലിരുന്ന പുന്നാരമോൻ വിടര്ന്ന കണ്ണുകളോടെ തിക്കിത്തിരക്കി നില്ക്കുന്ന ആളുകളെ ശ്രദ്ധിച്ചു.  ദൂരെയല്ലാതെ ഒരു ചേച്ചി, കമ്പിയിൽ തൂങ്ങിപ്പിടിച്ചു, തന്നെ നോക്കി ചിരിക്കുന്നു.  നല്ല ചന്തമുളള ചേച്ചി!  എന്തിനാണ് തന്നെനോക്കി ചിരിക്കുന്നത്.  ഏതായാലും, സംശയിച്ചു സംശയിച്ചു അവനും ചിരിച്ചു. അപ്പോൾ അതാ, ആ ചേച്ചി കണ്ണിറുക്കി കാണിക്കുന്നു.  അയ്യേ, അവനു നാണം വന്നു.

അടുത്ത സ്റ്റോപ്പിൽ എത്തിയപ്പോൾ ഒരൽപ്പം തിരക്ക് കുറഞ്ഞു.  ആ ചേച്ചി, ശ്രീറാമിന്റെ അടുത്തെത്തി.  അവൾ വിശാലമായി വീണ്ടും ചിരിച്ചു.  അവൻ ഇപ്പോൾ ഒരു സംശയവും കൂടാതെ ചിരിച്ചു. 

''പേരെന്താ?''

അവൻ പേര് പറഞ്ഞു.

''നല്ല പേര്!''

അവനു സന്തോഷമായി.  പെട്ടെന്ന്.  ശ്രീരാമിന് അച്ഛൻ പറഞ്ഞുകൊടുത്ത ''മര്യാദ'' ഓര്മ്മ വന്നു.  വയസ്സിനു മൂത്ത ആരെങ്കിലും ഇരിക്കാൻ സൌകര്യമില്ലാതെ നില്ക്കുകയും, നാം ഇരിക്കുകയുമാണെങ്കിൽ സീറ്റ് അവര്ക്ക് കൊടുത്ത് നാം മര്യാദ കാണിക്കണം.  അവൻ പിന്നെ ഒന്നുമാലോചിച്ചില്ല.  അച്ഛന്റെ മടിയില്നിന്നു താഴെ ഇറങ്ങി, അച്ഛന്റെ മടി ചൂണ്ടിക്കാണിച്ചുകൊണ്ട്, ആ ചുന്ദരിച്ചേച്ചിയോട് മര്യാദരാമൻ പറഞ്ഞു:

ചേച്ചീ, ദാ, ഇങ്ങോട്ട് കേറി ഇരുന്നോ. 



Courtesy (Photo): Google. 

30 അഭിപ്രായങ്ങൾ:

  1. നിഷ്കളങ്കമായ മര്യാദ പക്ഷെ പ്രായം ഒരു പ്രശനം ആണെന്ന് കുഞ്ഞിനു അറിയില്ലല്ലോ
    ആ തെലുങ്ക്‌ "ലു" പദം ഓർത്തു ചിരി വന്നു അത് സൂപ്പെർ ആയി

    മറുപടിഇല്ലാതാക്കൂ
  2. കുഞ്ഞുമനസ്സിൽ കളങ്കമില്ലല്ലോ. പറഞ്ഞുകൊടുത്തത് അവൻ അതേപോലെ പ്രയോഗിച്ചു.

    മറുപടിഇല്ലാതാക്കൂ
  3. കളങ്കമില്ലാത്ത മനസ്സ്....
    ആശംസകൾ....

    മറുപടിഇല്ലാതാക്കൂ
  4. ഹല്ലാ പിന്നെ! സ്നേഹം കാണിക്കുന്നവരോട് മര്യാദയോടൊക്കെ പെരുമാറണ്ടെ?!!
    നല്ല നര്‍മ്മം ഡോക്ടര്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. ഹായ്.. നിര്‍ദ്ദോഷമായ , നിഷ്കളങ്കമായ ഫലിതം.. ലളിതം.

    മറുപടിഇല്ലാതാക്കൂ
  6. എന്നിട്ടെന്നിട്ട്....


    (എന്താലേ ഒരു ആകാംക്ഷ)

    മറുപടിഇല്ലാതാക്കൂ
  7. ഡോക്ടർ,

    ടിന്റു മോൻ ഫലിതം പോലെ നന്നായി ചിരിയുണർത്തിയീ നർമ്മം.


    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
  8. എത്താന്‍ വൈകിയതില്‍‌ ക്ഷമിക്കുക.വായിച്ചു...കഥാന്ത്യം മനോഹരം ...

    മറുപടിഇല്ലാതാക്കൂ
  9. ഏട്ടാ... നർമ്മം കലക്കിയല്ലോ

    മറുപടിഇല്ലാതാക്കൂ
  10. ഹായ് ഇങ്ങനത്തെ ഒരു മോൻ എനിക്കുണ്ടായിരുന്നുവെങ്കിൽ..
    ബസ്സിലും മറ്റും അവനെവെച്ച് യാത്ര ചെയ്യാനല്ല..കേട്ടൊ ഭായ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബസ്സിലും മറ്റും അവനെവെച്ച് യാത്ര ചെയ്യാനല്ല..കേട്ടൊ ഭായ്..
      Viswasikkaamo? :)
      Thank you, bhai.

      ഇല്ലാതാക്കൂ
  11. ഹ ഹ ഹ ഇതൊക്കെ കയ്യിലുണ്ടായിരുന്നൊ 
    കാണുവാൻ താമസിച്ചു പോയി :(

    മറുപടിഇല്ലാതാക്കൂ

.