ഒരു ഒഴിവുദിവസമായതിനാല്‍, പതുക്കെ
എഴുന്നേറ്റാണ്
പ്രഭാതകൃത്യങ്ങള്‍ കഴിച്ചത്. ''കൃത്യങ്ങള്‍'' കൃത്യസമയത്ത്
ചെയ്യാത്ത ദിവസം. ചായകുടികഴിഞ്ഞ്, ലാപ്ടോപ്
തുറന്നു നോക്കി. മെയില്‍ബോക്സില്‍ കണ്ട സന്ദേശങ്ങളുടെ എണ്ണം അക്ഷരാര്‍ത്ഥത്തില്‍
എന്നെ അമ്പരപ്പിച്ചു. പുരികക്കൊടികള് കഥകളി നടന്റെതുപോലെ വളഞ്ഞു. കണ്ണുകള്‍ ഉരുണ്ടു.
പോരെങ്കില്‍
അതാ:
ഗുഡ്
മോര്‍ണിംഗ്, ഡോക്റ്ററെ - ചാറ്റില്‍ ആരോ
വിളിക്കുന്നു. ഒരു സുകേഷ്*. ഓ, എസ് - തലേദിവസം ഒരാള്‍
എന്റെ ജിമെയില്‍ ഐ.ഡി. വാങ്ങിച്ചിരുന്നു. അയാള്‍ തന്നെ.
ഞാന്‍:
വെരി ഗുഡ് മോര്‍ണിംഗ്, സുകേഷ്.
സുകേഷ്:
ഡോക്റ്ററെ, കാലത്ത് തിരക്കിലാണോ?
ഞാന്‍:
സാരമില്ല, പറഞ്ഞോളൂ.
സുകേഷ്:
ഞാന്‍............... വിരോധമില്ലെങ്കില്‍ ഡോക്ടറെ പേര് വിളിച്ചോട്ടെ? 'പ്രേമ' അല്ലെ?
ഞാന്‍: അല്ല, പ്രേം
എന്നോ, പ്രേമന്‍
എന്നോ ആകാം; അതുമല്ലെങ്കില്‍ കുമാര്‍ എന്നോ, കുമാരന്‍
എന്നോ, ഡോക്ടരെന്നോ, മാഷ്
എന്നോ (തല്‍ക്കാലം ഇത്രയും മതിയല്ലോ
അല്ലെ?) എന്തുവേണമെങ്കിലും വിളിക്കാം.
യാതൊരു വിരോധവുമില്ല.സുകേഷ്: -
ഞാന്‍:
സുകേഷേ......
സുകേഷ്:
ഇത് ഡോക്ടര്‍ പ്രേമ കുമാരന്‍തന്നെ അല്ലെ?
ഞാന്‍: അല്ലല്ലോ, ഇത് ഡോക്ടര്‍ (മിസ്സ്/മിസ്സിസ് പ്രേമ കുമാരന്‍ അല്ല. എന്നാല്‍, ഡോക്ടര്‍ (മിസ്റ്റര്‍) പ്രേമകുമാരന്‍ ആണ്.
സുകേഷ്:
-
ഞാന്‍:
സുകേഷേ.....
സുകേഷ്: ഓക്കേ ഡോക്ടര്‍. ആരോ വിളിക്കുന്നു. ഞാന്‍ പിന്നെ വരാം.
അപ്പോള്‍........ അതാണ് കാര്യം. പിന്നീടൊരിക്കലും സുകേഷ്
ചാറ്റ് ലയ്നില്‍ വന്നില്ല!
വാല്‍ക്കഷ്ണം:
ഞാന്‍
കുറെ മുമ്പ് എന്റെ പ്രൊഫൈലില്‍ എന്റെ കുസൃതിക്കുരുന്നിന്റെ ഫോട്ടോ ആണ്
ഇട്ടിരുന്നത്. സുകേഷ് എന്റെ പേര് മനസ്സിലാക്കിയത് പ്രേമ കുമാരന്‍ (ഒന്നുകില്‍
കുമാരന്റെ മകള്‍ പ്രേമ
അല്ലെങ്കില്‍ കുമാരന്റെ ഭാര്യപ്രേമ - പ്രേമകുമാരന്‍ എന്ന അച്ഛനമ്മമാര്‍ ഇട്ട എന്റെ
പേരിനു പകരം.) ഫോട്ടോ ഒരു കുട്ടിയുടേതാണല്ലോ. വേറൊന്നും നോക്കിയില്ല. ഐഡിയും
കിട്ടി. രാത്രിമുഴുവന്‍ ഉറക്കമൊഴിച്ചിരിക്കണം - കാലത്തെഴുന്നേറ്റതും പ്രേമയുമായി
ചാറ്റ് ചെയ്യാന്‍! അമ്പട വീരാ!
ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്.
സുകേഷ്*. - ഇവിടെ യഥാര്‍ത്ഥ നാമം അല്ല.
സുകേഷ്*. - ഇവിടെ യഥാര്‍ത്ഥ നാമം അല്ല.
വെറുതെയൊന്നു ചൂണ്ടയിട്ടതാണ്...കൊത്തുന്നങ്കില് കൊത്തട്ടെയെന്നു കരുതി....അത് ചീറ്റിപ്പോയി
മറുപടിഇല്ലാതാക്കൂഅതെ, ചൂണ്ടയില്‍ എല്ലാ മീനും കൊത്തില്ല. ഇത് മീന്‍ അല്ലാതെയും ആയിപ്പോയി. :)
ഇല്ലാതാക്കൂനന്ദി.
ചീറ്റിപ്പോയ ചാ(ചീ)റ്റിങ്ങ് രസകരമായി. ഇപ്പൊ ഇതൊക്കെ ഒരു അവശ്യ ഘടകമത്രെ.!!!
മറുപടിഇല്ലാതാക്കൂyou know one thing? now a days,most of the people consider it as a ''GLORIFIED HOBBY''...
കാലമങ്ങനെ ഒഴുകുന്നു...!!! ചുറ്റുമുള്ള ആരേയും ശ്രദ്ധിക്കാതെ... ആവുന്ന വേഗത്തിൽ
കൂടോടുക തന്നെ.അല്ലെങ്കിൽ ഓടുന്നവർക്ക് വഴിയൊതുങ്ങിക്കൊടുക്കുക...!!!
അല്ലാതെ ഞാനെന്തു പറയാൻ..??!! ഈശ്വരോ രക്ഷതു..
ശുഭാശംസകൾ.....
''GLORIFIED HOBBY''... അതെനിക്കിഷ്ടപ്പെട്ടു. :)
ഇല്ലാതാക്കൂനന്ദി.
ചാറ്റിന്‍റെ മറു 'തല'യില്‍ ഒരു പെണ്ണായില്ലെങ്കിലുള്ള പൊല്ലാപ്പ്,അല്ലേ?നന്നായി.'ചെറുത്' -മനോഹരം
മറുപടിഇല്ലാതാക്കൂThanks, my friend.
ഇല്ലാതാക്കൂഹ ഹ ഹ...
മറുപടിഇല്ലാതാക്കൂജോലിയും മാസ്റ്റേഴ്സ് പഠനവും ഒരുമിച്ച്ക്കൊണ്ടു പോകുന്നതിന്റെ തിരക്കില്‍ കുറെക്കാലം ചാറ്റ് ബട്ടണ്‍ ഓണ്‍ ചെയ്യാതിരുന്ന ഞാന്‍ ഇപ്പൊ ഗൂഗിളിലെ ചാറ്റിനെക്കുറിച്ചേ മറന്നു. അതുപോലെ ബ്ലോഗിങ്ങും. അങ്ങനെ ഓരോന്നും തിരികെ കൊണ്ടു വരുന്നതിന്റെ ഭാഗമായി ഈയടുത്ത് "കൂട്ടം" എന്ന മലയാളിയുടെ സോഷ്യല്‍സൈറ്റില്‍ കേറി. എന്താണവിടെ വിശേഷം എന്നറിയുന്നതിനു കേറിയ എന്റെ മുന്നില്‍ ആദ്യ 3 മിനിറ്റിനുള്ളില്‍ 8 ചാറ്റ് ജാലകം തുറന്നു. 'ഹായ്'ഉം 'ഹല്ലോ'യും തിരിച്ചും കൊടുത്തു. ഞാന്‍ അപ്പോള്‍ എഴുതിയ പോസ്റ്റിനെക്കുറിച്ചോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഒരു കാര്യത്തെക്കുറിച്ചോ സീരിയസായി സംസാരിക്കാനായിരിക്കും ഈ "ഹായ്" എന്നു ഞാന്‍ തെറ്റിദ്ധരിച്ചു. പേരും വീടും ചോദിച്ചവരോട് അത് പറഞ്ഞു കൊടുത്തു. അപ്പൊ എന്റെ നാടിനെക്കുറിച്ചോ അല്ലെങ്കില്‍ അവിടത്തെ എന്തിനെയെങ്കിലും കുറിച്ചോ ആയിരിക്കും അടുത്ത സംസാരമെന്നും കരുതി..
അതൊന്നും ആയിരുന്നില്ല.
നാടും വീടും കഴിഞ്ഞു എന്റെ വയസ്സ്, കല്യാണം കഴിഞ്ഞതാണോ ആണെങ്കില്‍ ഭര്‍ത്താവിന്റെ കൂടെ താമസിക്കുന്നതാണോ അല്ലെങ്കില്‍ ആരുടെ കൂടെയാ താമസം?, എന്ത് കഴിച്ചു? , തുടങ്ങി അവസാനം ഞാന്‍ അപ്പൊ ഇട്ടിരിക്കുന്നത് മിഡിയോ ചുരിദാറോ എന്നുവരെ എത്തി.
അപ്പോഴാണ് എനിക്ക് സംഗതി മണത്തത്. പണ്ട് ഡിഗ്രിക്കു ചേര്‍ന്ന സമയത്ത് ഇത്തരം പൈങ്കിളി സംസാരം പറയുന്നവരെ കണ്ടിട്ടുണ്ട്.. പിന്നീട് നാട് വളരുന്നതോടൊപ്പം ചുറ്റുമുള്ളവരും വളരുമെന്നു ഞാന്‍ കരുതി. തെറ്റി. ചാറ്റും ചാറ്റിലെ ആള്‍ക്കരും ഇന്നും വളര്‍ന്നിട്ടില്ല. അവര്‍ക്കിപ്പോഴും സംസാരിക്കാനറിയില്ല. തങ്ങളുടെ വീട്ടിലുള്ളവരല്ലാത്ത പെണ്ണിനെ വെറും അവയവങ്ങളായിട്ടെ കാണാന്‍ കഴിയുന്നുള്ളൂ..
പിന്നെ ഒരിക്കല്‍ കൂടി "കൂട്ട"ത്തില്‍ കേറി. അന്നു തുറന്നത് 15 ജാലകങ്ങള്‍ . 2 മിനിട്ടെടുത്തില്ല. അടച്ചു. പിന്നെ കേറിയിട്ടേ ഇല്ല.
അതിലും തമാശ - ആ ചാറ്റില്‍ മിക്കവാറും ഗള്‍ഫ്കാരാ..അതില്‍ തന്നെ മുക്കാലും സൌദിയില്‍ ജോലി ചെയ്യുന്നവര്‍ .
കഷ്ടം!
സ്വാഗതം. ബ്ലോഗ് വായിച്ചു വളരെ വിശദമായ കമെന്റ്സ് ഇട്ടതില്‍ സന്തോഷം. ഒരുപക്ഷെ, ഗള്‍ഫുകാര്‍ - പ്രത്യേകിച്ച് സൌദിയില്‍ ഉള്ളവര്‍ പലരും ഒറ്റപ്പെട്ട വിരസമായ ദിനങ്ങള്‍ തള്ളി നീക്കുന്നതുകൊണ്ടാകാം.
ഇല്ലാതാക്കൂഞാന് താങ്കളുടെ ബ്ലോഗിലേക്ക് വരുന്നുണ്ട്. നന്ദി.
പ്രിയ ഡോക്ടര്‍,
മറുപടിഇല്ലാതാക്കൂചീറ്റിപ്പോയ ചാറ്റിംഗ് രസമുള്ള ഒരു വായന സമ്മാനിച്ചു. ഒപ്പം ഇന്നത്തെ ചാറ്റിംഗ് ലോകത്തെപ്പറ്റിയുള്ള ഒരു യഥാര്‍ത്ഥമായ ചിത്രവും!!!
പേരും,ഫോട്ടോയും വരുത്തിവെക്കുന്ന പൊല്ലാപ്പ് ചില്ലറയല്ലല്ലോ ഡോക്ടറെ!
മറുപടിഇല്ലാതാക്കൂആ കാര്യത്തില്‍ ഞാന്‍ ഭാഗ്യവാന്‍!,!യാതൊരു ശല്യവുമില്ല.വായനയിലും,
എഴുത്തിനുമിടയില്‍ അതു ശ്രദ്ധിക്കാനും കഴിയാറില്ല.
കുറിപ്പ് ഇഷ്ടപ്പെട്ടു.
ആശംസകള്‍
ha ha
ഇല്ലാതാക്കൂThank u, Sir.
കൊള്ളാമല്ലോ ഡോക്ടര്‍ ... നന്നായിരിയ്ക്കുന്നു.... ആശംസകള്‍ ....
മറുപടിഇല്ലാതാക്കൂThank u v much, Vinod.
ഇല്ലാതാക്കൂകഷ്ടമായിപോയി രാവിലെതന്നെ എന്തൊക്കെ പ്രതിക്ഷയിലായിരിക്കും ചാറ്റാന്‍
മറുപടിഇല്ലാതാക്കൂവന്നിടുണ്ടാവുക ഒക്കെ ഒരു നിമിഷം കൊണ്ടു തകര്‍നില്ലേ പാവം...
സ്വാഗതം, സുഹൃത്തേ.
ഇല്ലാതാക്കൂ:) അതേ, കള്ളപ്പണി അറിയില്ലായിരുന്നു. അറിയുമെങ്കില്‍ ഒന്ന് തമാശക്ക് കളിപ്പിക്കാമായിരുന്നു.
നന്ദി.
മറുപടിഇല്ലാതാക്കൂചീറ്റിപ്പോയ ചാറ്റ് ഗംഭീരമായി. വെറുതെയല്ല സ്ത്രീ നാമങ്ങൾക്ക് കൂടുതൽ കമന്റ് കിട്ടുന്നത്.
നന്ദി, സര്‍.
ഇല്ലാതാക്കൂസ്ത്രീനാമങ്ങള്ക്ക് കൂടുതല്‍ കമെന്റ്സ് ''പുരുഷകേസരികളില്‍'' നിന്ന് കിട്ടും എന്നത് ഉറപ്പല്ലേ. :)
മഹിളാമണികളായ സുഹൃത്തുക്കള്‍ പിണങ്ങല്ലേ പ്ലീസ്. :)
ഹ ഹ ഹ എന്റെ ഡോക്ടറെ എന്തിനാ ആ പാവത്തിനെ പറ്റിച്ചേ ആന കൊടുത്താലും ആശ കൊടുക്കരുതെന്നല്ലേ ...എന്റെ പോന്നോ കുറച്ചു നേരം സോള്ളി നോക്കാമായിരുന്നു .ഇപ്പൊ തന്നെ പേര് മാറ്റി "ഡോക്ടര്‍ പ്രേംകുമാര്‍ " എന്നാകിയില്ലെങ്കില്‍ ഞരമ്പ് രോഗികളുടെ ശല്യം വീണ്ടും അനുഭവിക്കേണ്ടതായി വരും ......രസകരമായ ഒരനുഭവം കൊള്ളാം
മറുപടിഇല്ലാതാക്കൂഹാ ഹാ ഹാ
ഇല്ലാതാക്കൂഅതിനൊന്നും സമയമില്ല മാഷെ. പോയ് പണി നോക്കട്ടെ.
നന്ദി.
പാവം സുകേഷ്.
മറുപടിഇല്ലാതാക്കൂha ha ha
ഇല്ലാതാക്കൂThanks, my friend.
ചിലര്‍ക്ക് സ്ത്രീ സാദ്രിശ്യമുള്ള പേരുകള്‍ കാണുമ്പോള്‍ ഒരിളക്കമാണ്... എന്താ ചെയ്യുക..
മറുപടിഇല്ലാതാക്കൂThanks, Aboothi.
ഇല്ലാതാക്കൂഏതോ ഒരു ഞരമ്പ് രോഗി ...ല്ലേ ഡോക്ടര്‍ ; കൊത്തുന്നങ്കില് കൊത്തട്ടെയെന്നു കരുതിക്കാണും .
മറുപടിഇല്ലാതാക്കൂഡോക്ടര് നല്ല ചികിത്സയാണ് നല്‍കിയത്
നര്‍മ്മം ഇഷ്ടായി... സുകേഷിന്റെ ചീറ്റിപ്പോയ ചാറ്റിംഗ്
മറുപടിഇല്ലാതാക്കൂThanks, Aswathi.
ഇല്ലാതാക്കൂനാടും വീടും കഴിഞ്ഞു എന്റെ വയസ്സ്, കല്യാണം കഴിഞ്ഞതാണോ ആണെങ്കില്‍ ഭര്‍ത്താവിന്റെ കൂടെ താമസിക്കുന്നതാണോ അല്ലെങ്കില്‍ ആരുടെ കൂടെയാ താമസം?,
മറുപടിഇല്ലാതാക്കൂവളരെ ശരിയാണ് വര്ഷ പറഞ്ഞതു. പെണ്ണിന്റെ പേരും ഫോട്ടോയും കണ്ടാൽ ചില പിള്ളേർക്ക് എന്തൊക്കെയാ അറിയേണ്ടതു.. ഒരു ബ്ലോഗ് വായിക്കാനോ ഒരു കമന്റ് ഇടാനോ തീരെ മടിയും ആണ്
നല്ല ബ്ലോഗ് ഡോക്ടര
ഹാ ഹാ
ഇല്ലാതാക്കൂഅതിനു നിങ്ങളൊക്കെ ശരിക്ക് മറുപടി കൊടുക്കുമല്ലോ. ബ്ലോഗ് വായിച്ചു കമെന്റിതിൽ
സന്തോഷം, നന്ദി.
ആ സുകേഷ് വെറുമൊരു പാവമല്ലേ? നിഷ്കളങ്കന്‍!!
മറുപടിഇല്ലാതാക്കൂPavam thanne. Manassiliruppu?
ഇല്ലാതാക്കൂEllarum ennodu kshamikkanam. annu anganoru abaddam pattiyathanu. Sorry-Sukesh
മറുപടിഇല്ലാതാക്കൂha ha Ajnaathan aayaal ithaanu gunam alle? Thanks, my friend for reading and commenting humorously.
ഇല്ലാതാക്കൂ