2014, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

കുഞ്ഞുകവിതകൾ - 42



കുഞ്ഞുകവിതകൾ - 42


Blog Post No: 272


നായ കുരക്കുന്നു
ആരോ വരുന്ന ലക്ഷണം
മനുഷ്യനോ അതോ യമനോ*

*നായക്ക് യമനെ കാണാമത്രെ!   
+++
  

അണിനിരന്നു തോൽപ്പാവകൾ തിരശ്ശീലക്കു പിന്നിൽ
അതിനുപിന്നിൽ കീറിയ മുളകളിൽ നിരത്തിയ വിളക്കുകൾ
അവതരിപ്പിക്കുന്നു പുലവർ കമ്പരാമായണം പാവക്കൂത്ത്
+++

പൌത്രനുറങ്ങുന്നത് നോക്കി മുത്തശ്ശി
പുതപ്പു കൊണ്ടുവന്നു പുതപ്പിച്ചു
പൌത്രവാത്സല്യത്താൽ ചൂടുകാലമാണെന്ന് മറന്നു!
+++

പൂജക്കെടുക്കുന്നപൂവ് ചോദിച്ചു                                                 
പൂജക്കെടുക്കാത്ത പൂവിനോട് 
പൂവേ ചൊല്ല് നിൻ പോരായ്മയെന്താ? 
+++

കാക്കയെപ്പോലെ ചിലർ
കുറുക്കനെപ്പോലെ ചിലർ
കാട്ടാനയെപ്പോലെയും ചിലർ!
+++

നീലാകാശവും, വെള്ളിനക്ഷത്രങ്ങളും   
നീലത്തടാകവും, ആമ്പൽപ്പൂക്കളും
നിലാവെളിച്ചത്തിലെന്തൊരു ഭംഗി!  

5 അഭിപ്രായങ്ങൾ:

.