2013, നവംബർ 6, ബുധനാഴ്‌ച

ഒരു സിനിമാനടിയും കുറെ പൂവാലന്മാരും



Blog Post No: 132 - 

ഒരു സിനിമാനടിയും കുറെ പൂവാലന്മാരും

(ഒരു കൊച്ചു അനുഭവം)


ഞാൻ എന്റെ സ്വന്തം അനുഭവങ്ങൾ പലതും ബ്ലോഗുകളാക്കി.  എന്റെ അച്ഛൻ പറഞ്ഞ, പണ്ട് ബോംബെയിൽ ആയിരുന്നപ്പോൾ ഉണ്ടായ ഒരു കൊച്ചനുഭവമാണിത്.

പതിനാറു വയസ്സ് കഴിഞ്ഞാൽ പുത്രനെയും മിത്രത്തെപ്പോലെ കാണണം എന്ന് അദ്ധ്യാപകനായിരുന്ന അച്ഛൻ പറയുമായിരുന്നു.  ആ നിലക്ക്, ഒരു മകനോട്‌ എന്നതിലുപരി, പലതും എന്നോട് പറഞ്ഞിട്ടുണ്ട്. അതെല്ലാം, ഞാൻ മനസ്സിലാക്കി മുന്നോട്ടുപോകണം എന്നുതന്നെയാകണം വിചാരം.

അച്ഛൻ, മറ്റു അവിവാഹിതസുഹൃത്തുക്കളുമായി ബോംബെയിൽ താമസിക്കുന്ന കാലം.  സുഹൃത്തുക്കൾ ഒരു പുതിയ മലയാളി നടിയുടെ ടെലെഫോണ്‍ നമ്പർ കണ്ടുപിടിച്ചു അവരുടെ ''രോഗ''ത്തിനു ആശ്വാസം കണ്ടെത്താൻ തീരുമാനിച്ചു.  നടി ഒന്നുരണ്ടു സിനിമകളിൽ അപ്രധാനമല്ലാത്ത വേഷം  ഇട്ടിട്ടുണ്ട്.  ഹിന്ദി നടൻ അശോക് കുമാർ മുതലായവർ തിളങ്ങാൻ തുടങ്ങിയ കാലം.

പാവം നടി.  അവൾക്കു പൊറുതി മുട്ടി.  ഒരു സന്ദർഭത്തിൽ, വളരെ ശാന്തയായി, സുഹൃത്തുക്കളിൽ ഒരാളുടെ വിളിക്ക് മറുപടിയായി ഇങ്ങനെ പറഞ്ഞത്രേ:

സഹോദരാ, നിങ്ങൾ ഇവിടെ വന്നത് വയറ്റുപിഴപ്പിനല്ലേഞാനും അങ്ങനെതന്നെ.  എനിക്ക് സഹോദരന്മാർ ഇല്ല.  അതുകൊണ്ടുതന്നെയാണ് ഇങ്ങനെ വേണ്ടിവന്നതും.  എന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ.  അപ്പോൾ നിങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് അറിയാം.  പ്ലീസ്...

അത് കേട്ട ആൾ ഒന്ന് വിളറി.  മറ്റുള്ളവർ ചോദിച്ചപ്പോൾ വിവരം പറഞ്ഞു.  അതിനുശേഷം അവർ ''നല്ല കുട്ടികൾ'' ആയി. 
 


26 അഭിപ്രായങ്ങൾ:

  1. നിങ്ങൾ ഇവിടെ വന്നത് വയറ്റുപിഴപ്പിനല്ലേ? ഞാനും അങ്ങനെതന്നെ .. നല്ല മറുപടി

    മറുപടിഇല്ലാതാക്കൂ
  2. നിങ്ങള്‍ ചെയ്യുന്നതെന്തെന്ന്‍ നിങ്ങളറിയുന്നില്ല!

    മറുപടിഇല്ലാതാക്കൂ
  3. കിട്ടേണ്ടത് കിട്ടിയപ്പോള്‍ നല്ല കുട്ടികൾ ആയി..കൊള്ളാം .

    മറുപടിഇല്ലാതാക്കൂ
  4. അങ്ങിനെ അച്ഛനും കൂട്ടരും നല്ല കുട്ടികളായി അല്ലേ ഭായ്.

    മറുപടിഇല്ലാതാക്കൂ
  5. ആ വാക്കുകൾ അവരുടെ മനസ്സിൽകൊണ്ടിട്ടുണ്ടാവും.

    മറുപടിഇല്ലാതാക്കൂ
  6. അത് അവർ പറയേണ്ട രീതിയിൽ പറഞ്ഞു പറയേണ്ട സമയത്ത് ഇപ്പോൾ കൊല്ലത്ത് നടന്ന സംഭവം കണ്ടിട്ട് വാദി ആരാ പ്രതി ആരാ എന്നൊന്നും അറിയാൻ വയ്യ അവസാനം ജനം അവിടെയും സ സി ആയി

    മറുപടിഇല്ലാതാക്കൂ
  7. ഇന്നത്തെ പ്രതികരണങ്ങൾ എങ്ങനെയായിരിക്കാം ?

    മറുപടിഇല്ലാതാക്കൂ
  8. മറ്റുള്ളവരെ വിധിക്കുന്നവര്‍ വായിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  9. അച്ഛന്‍ മകനു നല്‍കിയ ഗുണപാഠകഥകള്‍..
    അതെല്ലാം തീര്‍ച്ചയായും ജീവിതപാതയില്‍ വെളിച്ചം വിതറുന്ന ദീപസ്തംഭങ്ങളാണ്.
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  10. ഇപ്പോളതിന്‍ മാതിരിയൊന്നുമല്ല

    കാലം മാറി
    കോലവും മാറി

    മറുപടിഇല്ലാതാക്കൂ
  11. Nalla marupadikalkku alkkere svadeenikkan kazhiyumennu manasilayille...

    മറുപടിഇല്ലാതാക്കൂ
  12. angineyum chilar undu ennu manassilayi. brother ennu paranjal pinne vili undavilla alle.

    മറുപടിഇല്ലാതാക്കൂ

.