Blog Post No: 263-
കുഞ്ഞുകവിതകൾ - 36
പൈതൽ
.
പൈതലിൻ മന്ദഹാസം
വെട്ടിത്തിളങ്ങുന്നു
പാൽപോലെ പരിപൂർണ്ണ
പരിശുദ്ധിയോടെ
പൈതൽ കുടിക്കുന്നതമ്മിഞ്ഞപ്പാലല്ലയോ
പല്ലുകൾ തനി മുല്ലപ്പൂമൊട്ടുകൾ
പോലെയും!
.
.
വിലക്കപ്പെടാത്തതും വിലക്കപ്പെട്ടതും
.
വിലക്കപ്പെടാത്തത്തിൽ
ശ്രദ്ധ കാണില്ലതന്നെ
വിലക്കപ്പെട്ടവയനുഭവിക്കാനാശ
കൂടും
വിലങ്ങുവെച്ചുകൊണ്ടുപോവാനൊരു
ഇഷ്ടമില്ല
വിലക്കുകളെന്നിരിക്കിലും ഭേദിക്കുവാനാശ!
.
.
സഹനം
.
എല്ലാം സഹിക്കുന്നുണ്ട്
പാവങ്ങൾ ചിലരിവിടെ
കഥകളിലെ, ചലച്ചിത്രങ്ങളിലെ പാത്രങ്ങളെപ്പോൽ!
പലപ്പോഴും തോന്നും
ദൈവമുണ്ടെങ്കിലിങ്ങനെ
വെറുതെയെന്തിനു
മനുഷ്യരെ പരീക്ഷിക്കുന്നു
.
.
സജ്ജനം, ദുർജ്ജനം
.
ചിരിപ്പിക്കുന്നു
ചിലർ ഉള്ളിൽ കരഞ്ഞുകൊണ്ട്
കരയിപ്പിക്കുന്നു
ചിലർ ഉള്ളിൽ ചിരിച്ചുകൊണ്ട്
മുഖം മനസ്സിന്റെ
കണ്ണാടിയൊന്നുമല്ലവർക്ക്
സജ്ജനവും, ദുര്ജ്ജനവുമാണിവർ യഥാക്രമം
സജ്ജനങ്ങളെക്കൊണ്ട് നിറഞ്ഞൊരു ഭൂമി വേണം
മറുപടിഇല്ലാതാക്കൂAthe.
ഇല്ലാതാക്കൂആശംസകള്
മറുപടിഇല്ലാതാക്കൂവിലക്കുകള് ...മനോഹരം ..!
മറുപടിഇല്ലാതാക്കൂവല്ല്യ ആശയത്തെ കടുകുമാണിയോളമാക്കുന്ന ഈ മാന്ത്രിക വിദ്യക്ക് ആശംസകള്‍, മാലംകോട് ചേട്ടാ....!
മറുപടിഇല്ലാതാക്കൂThanks, Annoose.
ഇല്ലാതാക്കൂ