2014, ഓഗസ്റ്റ് 3, ഞായറാഴ്‌ച

കുഞ്ഞുകവിതകൾ - 34



Blog Post No: 261 -

കുഞ്ഞുകവിതകൾ - 34

മഴത്തുള്ളിയുടെ വികൃതി

മുഖമുയർത്തി മാനത്തേക്ക് നോക്കിയപ്പോൾ
മഹിളാമണിയുടെ മൃദുലാധരത്തിലൊരു
മഴത്തുള്ളി ധൃതിയിൽ വന്നുവീണു;
മനോഹരാംഗിയൊന്നമ്പരന്നു, പിന്നെ ചിരിച്ചു!



‘’സംഭവം’’

എന്തായാലുമൊരു ''സംഭവം തന്ന്യാണേ’’
എന്ന് മൊഴിയുന്നു ഒരു ലലലാമണി
എന്താണീ ''സംഭവ''മെന്നറിയുന്നില്ലയവന്ന്
എപ്പോഴൊക്കെയോ ''സംഗതി''യെന്ന് കേട്ടിട്ടുണ്ട് പാട്ടിൽ!



ആണത്തം

ആണത്തമില്ലെങ്കിൽ മീശയെടുക്കണമെന്നോ
ആണത്തം മീശയിലല്ല, ഹേ മനുഷ്യാ
ആണത്തം - പൌരുഷം, നല്ല വ്യക്തിത്വം
അതൊക്കെ പ്രവർത്തിയിൽ കാണിക്കും ആണ്!




ദുരുപയോഗം

കണ്ണുണ്ടത്രെ, കാണാൻ തയ്യാറല്ലെന്ന്!
മനസ്സുണ്ടത്രേ, മനസ്സുവെക്കില്ലെന്ന്!
എന്ത് പറയാൻ - ദൈവം തന്ന വരദാനം
ദുരുപയോഗം ചെയ്യുന്നു ഇവിടെ ചിലർ!

5 അഭിപ്രായങ്ങൾ:

  1. ദൈവം തന്ന വരദാനം ദുരൂപയോഗം ചെയ്യുന്നവര്‍ക്ക്‌
    ദൈവം തന്നെ ശിക്ഷ കൊടുക്കും!
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  2. കണ്ണുണ്ടത്രെ, കാണാൻ തയ്യാറല്ലെന്ന്!
    മനസ്സുണ്ടത്രേ, മനസ്സുവെക്കില്ലെന്ന്!

    മറുപടിഇല്ലാതാക്കൂ
  3. ലളിതം വായനാസുഖം അത് കൊണ്ട് തന്നെ ഹൃദ്യം ലലനാ മണിയുടെ ചുണ്ടിലെ മഴതുള്ളി നല്ലൊരു കാഴ്ച

    മറുപടിഇല്ലാതാക്കൂ

.