കുഞ്ഞുകവിതകൾ - 40
Blog Post No: 270
മനുഷ്യൻ
മനുഷ്യശരീര, മത്യത്ഭുതകരമായൊരു യന്ത്രമല്ലോ
മനുഷ്യമനസ്സോ, അത്യത്ഭുതകര, മനിർവചനീയം
മനുഷ്യൻ മനുഷ്യനെ
തിരിച്ചറിയുമ്പോൾ മാത്രം
മനുഷ്യൻ മനുഷ്യനാകുന്നുവെന്ന്
ചൊല്ലേണ്ടതില്ല
+++
കാട്
കാട്ടുകിളികളും
ചിലച്ചിലുകളും
കാട്ടാനകളും ചിന്നംവിളികളും
കാട്ടാറും കളകളനാദവും
കാടിന്റെ സൌന്ദര്യം, സംഗീതം!
+++
സൗഹൃദം, സാഹോദര്യം......
പരിചയപ്പെട്ടു
ഞാനൊരു വനിതാരത്നത്തിനെ
പരിചയം സൗഹൃദത്തിൽ
പിന്നെ സാഹോദര്യത്തിലും
പറയുന്നതെന്തും, ഞാനെഴുതുന്നതെന്തും
പരിചയമുള്ളയവളെപ്പറ്റിയാണെന്നവൾക്ക്
തോന്നി!
അല്ലെന്നറിയിച്ചപ്പോൾ
''അവളെപ്പറ്റിയും
വേണം'',
അവളെന്നോടൂന്നിപ്പറയുന്നുണ്ടീയിടെ
ആയതിൻപ്രകാരമിതിവളെപ്പറ്റിയാണെന്ന്
ഞാൻ
ആശങ്കയിലാതെതന്നെയവളോട്
ചൊല്ലട്ടെയിപ്പോൾ
+++
കാത്തിരുപ്പ്
വേഴാമ്പൽ കാത്തിരിക്കുന്നു
പൊന്നാമ്പൽ കാത്തിരിക്കുന്നു
കുഞ്ഞോമന കാത്തിരിക്കുന്നു
പ്രകൃതിയും പ്രകൃതവും
കാത്തിരുപ്പുകൾക്ക്
വഴിയൊരുക്കുന്നു
കാടിന്റെ സംഗീതം ...കുഞ്ഞു കവിതകളുടെയും ...!
മറുപടിഇല്ലാതാക്കൂThanks, Salim.
ഇല്ലാതാക്കൂസ്മാള് ഈസ് ബ്യൂട്ടിഫുള്‍
മറുപടിഇല്ലാതാക്കൂThanks, Ajithbhai.
ഇല്ലാതാക്കൂനന്നായിട്ടുണ്ട് ഡോക്ടര്‍
മറുപടിഇല്ലാതാക്കൂആശംസകള്
Thanks, chettaa.
ഇല്ലാതാക്കൂThanks, chettaa.
ഇല്ലാതാക്കൂ