Blog No: 118: പ്രകൃതിഭംഗിയും മനുഷ്യപ്രകൃതവും
(കവിത)
[ സുന്ദരിയായ പ്രകൃതിമാതാവ് ]
പൂക്കൾതൻ
പരിമളത്തെ, നര-
ഭാവത്തോടുപമിക്കട്ടെ
ഞാൻ;
അതുപോൽ, പ്രകൃതിഭംഗിയോ
സജ്ജനങ്ങൾക്കു
തുല്യമാം.
പ്രകൃതി എന്നും
സത്യസന്ധ,
മാനുഷരങ്ങിനെയല്ലതാനും.
അനുസരിക്കണം
പ്രകൃതിയെ നാം
പ്രകൃതം സംശുദ്ധമാക്കാൻ.
ഓർമ്മിക്കണമെപ്പൊഴുമീ
സത്യം -
പ്രകൃതിയില്നിന്നു
വ്യതിചലിച്ചാൽ
നശിക്കുമല്ലോ
പ്രകൃതമെന്ന്!
കോര്ക്കണം
നമുക്ക് കൈകൾ
പ്രകൃതിമാതാവിന്റേതുമായ്.
ജീവിതസൌഭാഗ്യം
കൈവരാനായ്
പ്രകൃതിയോടിണങ്ങണം നാം.
പിണങ്ങിയാൽ
''പണി പാളു''മെന്നു
സംശയം വേണ്ട
ഏതുമേ.
പ്രകൃതിതന്നെ
സർവ്വശക്തി-
യെന്നറിയാത്ത
മന്നവൻ മൂഡനായ്
ജീവിച്ചു, മൂഡനായ് മരിക്കുന്നു!
പിണങ്ങിയാല്‍ പണി പാളും
മറുപടിഇല്ലാതാക്കൂകറക്റ്റ്
പ്രകൃതിയുടെ പ്രകൃതം ഇപ്പോൾ പ്രാകൃതമായിരിക്കുകയാണ്. താങ്കളുടെ ഈ കൃതി പ്രകൃതിയോടുള്ള മനുഷ്യന്റെ വികൃതികൾ മാറ്റുമെങ്കിൽ !
മറുപടിഇല്ലാതാക്കൂOh, praasamayam - thank u, Sir.
ഇല്ലാതാക്കൂനന്മയുടെ പൂക്കള്‍ തന്‍ പരിമളം
മറുപടിഇല്ലാതാക്കൂലോകമെങ്ങും പ്രസരിച്ചിരുന്നുവെങ്കില്‍...
നല്ല കവിത ഡോക്ടര്‍
ആശംസകള്‍
Thanks, Chettaa.
ഇല്ലാതാക്കൂപ്രകൃതി മനോഹരി - പിണങ്ങിയാലോ ?
മറുപടിഇല്ലാതാക്കൂPinakkaathirikkan nokkanam.
ഇല്ലാതാക്കൂThanks, my friend.
“അനുസരിക്കണം പ്രകൃതിയെ നാം“,,, അനുസരിക്കാൻ പഠിക്കുന്നു,,
മറുപടിഇല്ലാതാക്കൂNanni, teacher.
ഇല്ലാതാക്കൂജീവിതസൌഭാഗ്യം കൈവരാനായ്
മറുപടിഇല്ലാതാക്കൂപ്രകൃതിയോടിണങ്ങണം നാം.
നല്ല വരികൾ.കവിത നന്നായി ഡോക്ടർ
ശുഭാശംസകൾ...
Thank you, my friend.
ഇല്ലാതാക്കൂPrakrithi....oru viktruthi... ?
മറുപടിഇല്ലാതാക്കൂPrakruthi nammude jeevithathinte bhaagam.
ഇല്ലാതാക്കൂThanks.
പ്രകൃതി തൻ വികൃതിയും നാം സൂക്ഷിക്കെണ്ടത് തന്നെ
മറുപടിഇല്ലാതാക്കൂപ്രകൃതി തൻ വർണ്ണനയും താക്കീതും ഗംഭീരമായി മാഷെ!
പ്രകൃതി സമ്പത്തുകൾ നിഷ്ടൂരം നശിപ്പിക്കുന്ന ഒരു ജനമായ്
നാം മാറിക്കൊണ്ടിരിക്കുന്നു യെന്നതെത്രയോ വേദനാജനകം
ഞാൻ എഴുതിയ മരങ്ങളെപ്പറ്റിയുള്ള കുറിപ്പ് ഇതോടു ചേർത്ത് വായിക്കുക
ഫിലിപ്പ് ഏരിയൽ
Thank you, Sir. Athu njaan vaayichirunnu.
ഇല്ലാതാക്കൂപ്രകൃതിയുടെ സത്യസന്ധതയെക്കുറിച്ചും പക്ഷഭേദമില്ലാത്ത പ്രവര്‍ത്തനത്തെ കുറിച്ചും..
മറുപടിഇല്ലാതാക്കൂഅര്ത്ഥവത്തായ കവിത.
Thanks, Ikkaa.
ഇല്ലാതാക്കൂഈ മനോഹരമായ കവിതയിലൂടെ ഡോക്ടര ഒരു നിമിഷം ഒന്നിരുത്തി ചിന്തിപ്പിച്ചു, കവിതയുടെ നിറം ആ ചിത്രം എല്ലാം പ്രകൃതി യോട് ഇണങ്ങുന്നതായി.
മറുപടിഇല്ലാതാക്കൂപ്രകൃതിയോടിണങ്ങണം നാം.
മറുപടിഇല്ലാതാക്കൂപിണങ്ങിയാൽ ''പണി പാളു''മെന്നു
സംശയം വേണ്ട ഏതുമേ.
പ്രകൃതിതന്നെ സർവ്വശക്തി-
യെന്നറിയാത്ത മന്നവൻ മൂഡനായ്
ജീവിച്ചു, മൂഡനായ് മരിക്കുന്നു!
Abhipraayam arinju valare santhosham, Baiju. Nanni.
മറുപടിഇല്ലാതാക്കൂഇണങ്ങി ജീവിക്കുക .............
മറുപടിഇല്ലാതാക്കൂഅസ്രൂസാശംസകള് :)
മനുഷ്യരുടെ ചൂഷണം സഹിക്കവയ്യാതെയാവുമ്പോൾ പ്രകൃതി തിരിച്ചടിക്കും. അത് സത്യം തന്നെ. കവിത ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂ" അനുസരിക്കണം പ്രകൃതിയെ നാം
മറുപടിഇല്ലാതാക്കൂപ്രകൃതം സംശുദ്ധമാക്കാൻ."
അല്ലെങ്കിൽ അനുസരണയില്ലത്ത പ്രകൃതിയുടെ പ്രകൃതം കാണേണ്ടിവരും.
Athe, thanks my friend.
ഇല്ലാതാക്കൂCut 'n' paste from Lucy KP:
മറുപടിഇല്ലാതാക്കൂശുദ്ധമായ ഭാഷയില്‍ കുറെ സത്യങ്ങള്‍ ......
Thank you very much.
അനുസരിക്കണം പ്രകൃതിയെ നാം
മറുപടിഇല്ലാതാക്കൂപ്രകൃതം സംശുദ്ധമാക്കാൻ.
naam prakrithiyude anusaranayillaaththa vikrithi makkal
Athe, vikruthi oru paridhivare kshamikkum.
ഇല്ലാതാക്കൂThanks, my friend.
പ്രകൃതിക്ക് കൊടുത്ത ചിത്രം ആകരഷനീയമായി ..കൊള്ളാം
മറുപടിഇല്ലാതാക്കൂNanni, Sriyana.
ഇല്ലാതാക്കൂ