2014, ഓഗസ്റ്റ് 13, ബുധനാഴ്‌ച

കുഞ്ഞുകവിതകൾ - 38


Blog Post No: 267

കുഞ്ഞുകവിതകൾ - 38


കള്ളിയും കള്ളനും

കള്ളിച്ചെടിയെ നോക്കിക്കൊണ്ടയാൾ
കള്ളിയതായെന്നു ചൊന്ന നേരത്ത്
കള്ളിയെന്നു മാത്രം കേട്ട പ്രേയസി
''കള്ള’’ന്റെ പുറത്തൊരടിയടിച്ചു!  

കുരുവിയും കുട്ടനും

വാലാട്ടിക്കുരുവി വന്നു വാലാട്ടി
പാൽ കുടിക്കുന്ന കുട്ടൻ ചിരിച്ചു
കുരുവി പറന്നു, കുട്ടൻ കരഞ്ഞു
കുരുവീ, കുട്ടനോടിത് വേണ്ടാട്ടോ

അമ്പിളി

പൗർണ്ണമിയിലമ്പിളി താഴേക്കു നോക്കി
പാൽപ്പുഞ്ചിരി തൂകുന്നതു കാണ്‍മതുണ്ട്
അമ്പിളിയെ നോക്കി പുഞ്ചിരിച്ചു ഞാനും
ആനന്ദത്താൽ കുളിരണിഞ്ഞു മനം!

ഇണക്കിളി

കിളി വൈദ്യുതക്കമ്പിയിൽ വന്നിരുന്നു,
കരിഞ്ഞുവീഴുന്നത് കണ്ടു ഇണക്കിളി.
കരഞ്ഞുകൊണ്ടിണക്കിളിയുമതാ പോയ്‌
കമ്പിയിലിരുന്നു തൻ ജീവനൊടുക്കുന്നു!

താരം

വിണ്ണിൽ താരങ്ങൾ തിളങ്ങുന്നു
മണ്ണിലും നന്നേ അപൂർവമായ്‌
മണ്ണിലെ മഹാതാരങ്ങൾ* മരിക്കുമ്പോൾ
വിണ്ണിലെ താരങ്ങളായ് മാറുമത്രേ!

* ഉദാ:ധ്രുവൻ / ധ്രുവനക്ഷത്രം  

4 അഭിപ്രായങ്ങൾ:

.