കുഞ്ഞുകവിതകൾ - 45
Blog Post No: 275
ദേവിയും പ്രിയതമയും
ആലിലകളിളകിയാടുന്നു
ദേവീക്ഷേത്രനടയിൽ
ഇളക്കത്താലിയുമതുപോലെ
പ്രിയതമയുടെ കഴുത്തിൽ
+++
കിങ്ങിണിമോളും
പൂമ്പാറ്റയും
കൊച്ചുകിങ്ങിണിതന്നുടുപ്പിൽ
പൂമ്പാറ്റച്ചിത്രങ്ങൾ
കുസൃതിയവൾ ക്ഷണിച്ചു
പറക്കുന്നൊരു പൂമ്പാറ്റയെ
പൂമ്പാറ്റ വന്നില്ല, ഉടുപ്പിലെ പൂമ്പാറ്റകളെയപ്പോൾ
പറന്നുപോവാനായുടുപ്പിൽ
തട്ടുന്നു ആ നിഷ്ക്കളങ്ക!
+++
കൂട്ടക്കരച്ചിൽ
കൂട്ടിലെ കിളി
കരയുന്നു
കെട്ടിയിട്ട കാലി
കരയുന്നു
കുടിക്കാനമ്മിഞ്ഞക്കായ്
കുട്ടി
കിടപ്പിലായ കാരണവരും
+++
മാനവും മനവും
മാനം രക്ഷിക്കപ്പെടേണം
പാവമാമവരുടെ
മനം സന്തോഷിക്കുമത്തരം
സത്കർമ്മങ്ങളിൽ;
മാനമെന്നത് രക്ഷിക്കണം, രക്ഷിക്കപ്പെടേണം
മനത്തിനപമാനം സഹിക്കി,ല്ലൊരാളു,മൊരിക്കലും.
+++
കുട്ടിവാനരനും
കുട്ടിനരനും
മരച്ചില്ലയിലൊരു
കുട്ടിവാനരൻ
മരത്തണലിലൊരു
കുട്ടിനരൻ
കുട്ടിവാനരനും
കുട്ടിനരനും
ചെയ്യുന്നതൊന്നുതന്നെ
കുട്ടിനരൻ
പഴംതിന്ന്
തൊലി
മേൽപ്പോട്ടെറിയുന്നു
കുട്ടിവാനരൻ
പഴംതിതിന്ന്
തൊലി
കീഴ്പ്പോട്ടെറിയുന്നു!
വായിക്കുന്നു.
മറുപടിഇല്ലാതാക്കൂThanks, Ajithbhai.
ഇല്ലാതാക്കൂകാറ്റില് ആടുന്ന ആലിലകളും കഴുത്തില്‍ ഇളകുന്ന ഇളക്കത്താലിയും. മനോഹരമായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂThanks, Dasettaa.
ഇല്ലാതാക്കൂനല്ല ഭാവന
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍