സുഖം…. സുഖം…
കുഞ്ഞുങ്ങളോടായ്ച്ചോദിച്ചു,
പ്രിയങ്കരിയാമാമദ്ധ്യാപിക,
"കൂടുതൽ സുഖമെപ്പോഴെന്ന്
ചൊല്ലാമോ ആർക്കെങ്കിലും"
ഉണ്ണുമ്പോൾ നല്ല സുഖമാ,ണെന്ന് അതാ വരുന്നൊരുത്തരം,
‘’ഉറങ്ങുമ്പോളാണേറ്റവും സുഖ’’മെന്നതാ
വേറൊരുത്തരം!
''കുളിക്കുമ്പോളെന്തൊരു സുഖ''മെന്നൊയി
കുറുമ്പുള്ളൊരാൾ,
“കളിക്കുമ്പോളാണീ സുഖമത്രയും”മെന്നായവന്റെ
ചങ്ങാതി.
ഉത്തരങ്ങളിമ്മട്ടിലോരോന്നായ്
പറഞ്ഞു കുഞ്ഞുങ്ങളേവരും.
അധ്യാപികതന്നുത്തരം കേൾക്കണമെന്നായി
പിന്നീടവർ.
‘’അരുതാത്തതു ചെയ്യുന്നതിലാണേവർക്കും
സുഖ''-
മെന്നൊരുത്തരമുറപ്പിച്ചാ ഗുരുനാഥ
ചൊന്നപ്പോ-
ളതെന്തെന്നറിയണമെന്നായി കുട്ടികളെല്ലാവരും.
''കേൾക്കാൻ സുഖമില്ലെങ്കിലുമിതാ
കേൾക്കണമാ സത്യം -
‘’ദേഹത്തിലവിടവിടെ വൃണങ്ങൾ
വരുമ്പോ-
ളതു മെല്ലെ ചൊറിയുമ്പോ''ളാണത്രെയേറെ
സുഖം!
അരുതാത്തതൊന്നുമിമ്മട്ടിൽ
തോന്നാതിരിക്കട്ടെ നിങ്ങൾക്ക് -
ഇവ്വണ്ണമുപദേശിച്ചു ചിരിച്ചുകൊണ്ടായധ്യാപിക.
ഇത് കുട്ടികള്‍ ഇങ്ങിനെത്തന്നെ കേട്ടു പഠിക്കണം.അത്ര രസകരം.
മറുപടിഇല്ലാതാക്കൂആദ്യവായനക്കും, നല്ല അഭിപ്രായത്തിനും നന്ദി, ഇക്കാ.
ഇല്ലാതാക്കൂഇതേ വാചകം(വ്രണത്തിൽ ചൊറിയുമ്പോൾ കിട്ടുന്ന സുഖത്തിന്റെ കാര്യം) പണ്ട് വൈക്കം മുഹമ്മദ് ബഷീറും പറഞ്ഞതായി എവിടെയോ വായിച്ചതോർമ്മ വരുന്നു.കുട്ടികൾക്കും, മുതിർന്നവർക്കും ഒരു പോലെ ആവശ്യമാണിതിലെ അവസാന വരികളിലൊന്ന്.
മറുപടിഇല്ലാതാക്കൂ''അരുതാത്തതൊന്നുമിമ്മട്ടിൽ തോന്നാതിരിക്കട്ടെ നിങ്ങള്ക്ക്''
എങ്കിലും മുഹമ്മദ് സർ പറഞ്ഞതു പോലെ കുട്ടികൾക്കാവുമ്പോൾ പെട്ടെന്നു ഫലം ചെയ്യും.നല്ല സാരാംശം തുളുമ്പുന്ന കവിത. ഇഷ്ടമായി ഡോക്ടർ.
ശുഭാശംസകൾ...
കവിത വായിച്ചു അഭിപ്രായം പറഞ്ഞതിൽ സന്തോഷം, നന്ദി, സുഹൃത്തേ.
ഇല്ലാതാക്കൂവൃണങ്ങള്വരാതിരിക്കട്ടെ!
മറുപടിഇല്ലാതാക്കൂചൊറിയാന് തോന്നാതിരിക്കട്ടെ!!
ഗുണപാഠമുള്‍കൊള്ളാന്‍ കഴിയുന്ന നല്ലൊരു രചനയാണിത് ഡോക്ടര്‍.
ആശംസകള്‍
Thank you, Chetta.
ഇല്ലാതാക്കൂസുഖം, സുഖം നമുക്ക് കൈവശമുളള വസ്തു...എന്നാണല്ലോ മഹാകവി ഉളളൂരുതന്നെ പറഞ്ഞിരിക്കുന്നത്...
മറുപടിഇല്ലാതാക്കൂഅനുവദിക്കപ്പെടാത്തതിനാണല്ലോ സുഖം കൂടുതൽ
മറുപടിഇല്ലാതാക്കൂAthe, vilakkappetta kanikku swaadu koodum!
ഇല്ലാതാക്കൂ