2013, ഓഗസ്റ്റ് 19, തിങ്കളാഴ്‌ച

കു ഞ്ഞ നി യ ത്തി


കു ഞ്ഞ നി യ ത്തി  (കവിത)





കേവലമൊരു സൗഹൃദമല്ലിത്

കാർത്തികേ, എൻ കുഞ്ഞനിയത്തിയേ.


കൂട്ടുകാർ ചിലർ കാമുകരാകുന്നു

കാമുകരോ, പിന്നെ വേർപിരിഞ്ഞീടുന്നു.


സോദരർ പലർ സുഹൃത്തുക്കളാവുമ്പോൾ

സുഹൃത്തുക്കൾ, സാഹോദര്യത്തിലായിടാം.


ഏട്ടെനെന്നു നീയുറക്കെ വിളിക്കുമ്പോൾ

ഏട്ടനറിയുന്നു നിന്നുള്ളം സഹോദരീ.


സൗഹൃദത്തിലും സാഹോദര്യത്തിലും

സംശയമെന്നിയേ നാമങ്ങടുത്തുപോയ്‌. 


നിഷ്കളങ്കമീ മഹിളതൻ മനമെന്നു 

നിഷ്പ്രയാസം മനസ്സിലാകുമെല്ലാർക്കും. 


പുഞ്ചിരി തൂകുന്ന നിൻ വദനാംബുജം

പകൽപോലെ സത്യം എന്ന് പറയട്ടെ ഞാൻ.


മന്നിതിൽ പിറന്ന മാനുഷരെല്ലാരും

മര്യാദയുള്ളവരാവണമെന്നില്ല.


കളങ്കം കലർന്നോരീ ക്ഷോണിയിലെല്ലാടവും

കളങ്കമില്ലാത്തവരുമുണ്ട്, കുറവെങ്കിലും.


പ്രാർത്ഥിക്കാം നമ്മുക്കെപ്പോഴുമെപ്പോഴും

പാവനമാകുമീ സോദരസ്നേഹത്തിനായ്.    


കെട്ടുകെന്നുടെ കയ്യിലീ രാഖി നീയൊരു 

കുഞ്ഞനിയത്തി ചെയ്യുന്ന പോലവേ.


കേവലമൊരു സൗഹൃദമല്ലിത്

കാർത്തികേ, എൻ കുഞ്ഞനിയത്തിയേ.


- =-= -

15 അഭിപ്രായങ്ങൾ:

  1. നന്മയുടെയും സൌഹൃദത്തിന്‍റെയും തൂവെളിച്ചം പരത്തുന്ന വരികള്‍...
    നന്നായി ഡോക്ടര്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആദ്യവായനയ്ക്കും, ആശംസകൾ നിറഞ്ഞ നല്ല വാക്കുകള്ക്കും നന്ദി.

      ഇല്ലാതാക്കൂ
  2. ശുദ്ധവും നൈര്‍മ്മല്യവുമുള്ള ഒരു മനസ്സിലെ സത്ചിന്തകള്‍ കാവ്യചാരുതയോടെ പകര്‍ത്തി വച്ചിരിക്കുന്നു.മനസ്സില്‍ പകര്‍ത്തുന്നു, അതിന്റെ മഹത്വവും ലക്ഷ്യവും.

    മറുപടിഇല്ലാതാക്കൂ
  3. ഏട്ടനും,അനിയത്തിക്കും എല്ലാ ഭാവുകങ്ങളും.നല്ല കവിത ഡോക്ടർ.

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  4. സർ, കവിത വായിച്ചു, വിലയേറിയ അഭിപ്രായം പറഞ്ഞതിൽ സന്തോഷം, നന്ദി.

    മറുപടിഇല്ലാതാക്കൂ
  5. സാഹോദര്യം തുളുമ്പുന്ന നല്ലൊരു കവിത...!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വാഗതം, സുഹൃത്തേ. കവിത വായിച്ച് അഭിപ്രായം പറഞ്ഞതിൽ സന്തോഷം, നന്ദി.

      ഇല്ലാതാക്കൂ
  6. കവിത നന്നായി പറഞ്ഞ സത്യങ്ങളും ...
    നല്ലൊരു മൂത്ത സഹോദരൻ തന്നെ ഡോക്ടര ഞങ്ങൾക്ക് എല്ലാവർക്കും..
    സഹോദര ഡോക്ടർക്ക്‌ ആയുരാരോഗ്യ സൌഖ്യവും രക്ഷബന്ധൻ ആശംസകളും

    മറുപടിഇല്ലാതാക്കൂ
  7. നന്ദി, സുഹൃത്തേ. അഭിപ്രായം എഴുതിയത് വായിച്ച്‌ വളരെ സന്തോഷം തോന്നി.

    മറുപടിഇല്ലാതാക്കൂ
  8. kavitha vaayichu ette - nannayirikkunnu. orikkal koodi happy raksha bandhan

    മറുപടിഇല്ലാതാക്കൂ
  9. നല്ല സൗഹൃദങ്ങൾ കിട്ടാൻ ഭാഗ്യം വേണം . ആ ബന്ധം നീണ്ടു നിൽക്കാനും വേണം ഭാഗ്യം . അങ്ങനെ പുണ്യം ചെയ്തൊരു സൗഹൃദം എനിക്കുമുണ്ട് . ഡോക്ടർ സാബ് കുറെ സത്യങ്ങൾ പറഞ്ഞിരിക്കുന്നു ഇതിലൂടെ .

    മറുപടിഇല്ലാതാക്കൂ
  10. നീലിമ, കവിത വായിച്ചു അഭിപ്രായം എഴുതിയതിൽ സന്തോഷം, നന്ദി

    മറുപടിഇല്ലാതാക്കൂ
  11. ആണും പെണ്ണും തമ്മിലുളള സൌഹൃദത്തിനും, പ്രണയത്തിനും വലിയ അകലമൊന്നുമില്ലന്നേ.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതൊരു സത്യംതന്നെയാണ്. എന്നിരിക്കിലും, സ്ത്രീ കൂടുതൽ ശ്രദ്ധിക്കും, അത് മനസ്സിലാക്കി പെരുമാറാൻ പുരുഷനും സന്നദ്ധനാവണം.

      ഇല്ലാതാക്കൂ

.