2013, ഓഗസ്റ്റ് 26, തിങ്കളാഴ്‌ച

കുംഭക്കളി

കുംഭക്കളി

 

പാവക്കൂത്തിനും അതുമായി ബന്ധപ്പെട്ട കുറെ സ്മരണകള്ക്കും ശേഷംമാരിയമ്മന്‍ കോവിലിനെ ചുറ്റിപ്പറ്റിയുള്ള ചില ഓര്‍മ്മകളിലേക്ക് ഞാന്‍ കടക്കട്ടെ.

 

ഇതിനുമുമ്പ് ഞാന്‍മറുനാടന്‍ മലയാളി എന്ന് എന്നെപ്പറ്റി പറഞ്ഞപ്പോള്‍എന്റെ സ്മൃതിപഥത്തിലേക്ക് വേറൊരു കാര്യം കടന്നുവന്നു. അതെന്തെന്നാല്‍അതേപേരില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു സിനിമ കണ്ടിരുന്നു. റിലീസ് ആയി വരുമ്പോഴേക്കും പേരില്‍ ചെറിയൊരു വ്യത്യാസം വന്നു - മറുനാട്ടില്‍ ഒരു മലയാളി. പ്രേം നസീറും വിജയശ്രീയും അഭിനയിച്ച ആ ചിത്രത്തില്‍ മറക്കാനാവാത്ത ഒരു കുംഭക്കളിയും ഗാനവുമുണ്ട്.

 

ആ ഗാനം ഓര്‍മ്മയില്‍നിന്നും എഴുതട്ടെ:

 

"കാളീ ഭദ്രകാളീ

 

കാത്തരുളൂ ദേവീ

 

മായേ മഹാമായേ

 

മാരിയമ്മന്‍ തായേ

 

അമ്മന്കുടമേന്തി

 

ആടി ആടിവന്നേന്‍............"

 

 

ഈ കുംഭക്കളി (ആട്ടക്കുംഭം) തിരുവഴിയാട്ടുകാര്‍ക്ക് സുപരിചിതമാണ്. പുത്തന്‍തറയിലെ മാരിയമ്മന്‍ കോവിലിലെ ഭാരവാഹികളുടെ മേല്‍നോട്ടത്തില്‍ നടത്തുന്നതാണിത്. കോവിലിലെന്നപോലെകോഴിക്കാട് ഭഗവതിയുടെ മന്ദത്തിന്റെ മുമ്പിലും കുംഭക്കളി ആടാറുണ്ട്‌. കോവിലില്‍ "തീക്കുഴിച്ചാട്ടം" തുടങ്ങിയ ആചാരങ്ങളും നടക്കുന്നു.

 

പുത്തന്‍തറയിലെ ദേവദാസ് മാസ്റ്ററെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു - പ്രസിഡന്റിന്റെ ഗോള്‍ഡ്‌ മെഡല്‍ കരസ്ഥമാക്കിയ "സ്വയംവരം" എന്ന ചിത്രത്തിന്റെ സൌണ്ട് റിക്കാര്‍ഡിംഗ് എന്‍ജിനിയര്‍. ഒരു ഹൈ സ്കൂള്‍ അദ്ധ്യാപകനായി ജോലിചെയ്ത്പിന്നീട് പൂനെ ഫിലിം ഇന്സ്ടിടുടില്‍ ചേര്‍ന്ന് പഠിച്ചുസൌണ്ട് റിക്കാര്‍ഡിങ്ങില്‍ പ്രാവീണ്യം നേടുകയുംക്രമേണ ഉന്നതങ്ങള്‍ കീഴടക്കുകയും ചെയ്ത പ്രതിഭ.  

12 അഭിപ്രായങ്ങൾ:

  1. ഒരു പ്രായക്കാര്‍ ആ പാട്ട് മറക്കില്ല.
    വാണിയം കുളത്ത് കുംഭക്കളിക്കാര്‍ ധാരാളമുണ്ട്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. താങ്കള് പാലക്കാട്ടുകാരൻ ആയതുകൊണ്ട് ഇതൊക്കെ നേരിട്ട് കണ്ടിട്ടുണ്ടാവും.

      ഇല്ലാതാക്കൂ
  2. കുംഭക്കളിയറിയില്ല...ഞങ്ങളുടെ നാട്ടില്‍ ഓച്ചിറക്കളിയുണ്ട്....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കുംഭക്കളി (ആട്ടക്കുംഭം) തമിഴ്നാട്ടിലും, പാലക്കാട് മുതലായ തമിഴ്നാടുമായി അടുത്ത് കിടക്കുന്ന സ്ഥലങ്ങളിലും ആണ് സാധാരണ കണ്ടുവരുന്നത്.

      ഇല്ലാതാക്കൂ
  3. ഞങ്ങളുടെ നാട്ടിലുള്ള മാരിയമ്മന്‍ കോവിലില്‍ നടത്തിവരാറുള്ള ആട്ടക്കുംഭവും,തീക്കുഴിച്ചാട്ടവും കാണാറുണ്ട്.കുംഭാരന്‍ സമുദായത്തിലുള്ളവരാണ് മാരിയമ്മന്‍കോവിലിന്‍റെ നടത്തിപ്പുകാര്‍. വേണ്ടത്ര ശ്രദ്ധയും,പ്രോത്സാഹനവും,സഹായങ്ങളും ലഭിക്കാതെ വിസ്മൃതിയിലേക്ക്
    ആണ്ടുപോയികൊണ്ടിരിക്കുന്ന അമൂല്യമായ കലാസമ്പത്തുകളെ വെളിച്ചത്തുകൊണ്ടുവരാനും,മറ്റുള്ളവര്‍ക്ക്‌ പരിചയപ്പെടുത്താന്‍ സന്മനസ്സും
    കാണിക്കുന്ന ഡോക്ടര്‍ക്ക് അഭിനന്ദനങ്ങള്‍...
    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
  4. ഇതൊക്കെ ആദ്യമായിട്ട് കേള്‍ക്കുകയാണ്
    കണ്യാര്‍കളിയും കുംഭക്കളിയുമൊക്കെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി, അജിത്‌ ഭായ്.
      നാം ഭാരതീയര്ക്ക്, ഒരു സംസ്ഥാനത്തുള്ളവർക്ക് വേറൊരു സംസ്ഥാനത്തുള്ളവരെയും, അവരുടെ രീതികളെക്കുറിച്ചും അറിയില്ല. തീര്ന്നില്ല, കൊച്ചു കേരളത്തിൽ കൂടി , കേരളത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവരെക്കുറിച്ചുള്ളവരെ കുറിച്ചും അങ്ങിനെതന്നെ എന്നതാണ് സത്യം! അതുപോലെ, മറ്റു സംസ്ഥാനങ്ങളിലും!
      വെറുതെയല്ല, വിദേശികൾ ഇതൊക്കെ മനസ്സിലാക്കി നമ്മി ഭിന്നിപ്പിച്ചു ഭരിച്ചത്. ശരിയല്ലേ?

      ഇല്ലാതാക്കൂ
  5. മദ്രാസ്‌ സംസ്ഥാനത്തിലെ മലബാർ ജില്ല വിഘടിച്ചു 3 ജില്ല ഉണ്ടായി. അതാണ്‌ പാലക്കാട്‌, കോഴിക്കോട്, തൃശൂർ. എന്നിവ... എന്നിട്ടും ഞങ്ങൾ കോഴിക്കോടുകാർക്ക് പാലക്കാട്ടെ പല കാര്യങ്ങളും അറിയില്ല... അസ്തമിക്കാരായ ഇത്തരം കലാരൂപങ്ങൾ പരിചയപ്പെടുത്തി തന്ന ഡോക്ടർ.. അങ്ങേക്ക് കൂപ്പുകൈ.

    മറുപടിഇല്ലാതാക്കൂ
  6. അജിത് സാർ പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു.നന്ദി ഡോക്ടർ.

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ

.