2013, ഓഗസ്റ്റ് 31, ശനിയാഴ്‌ച

നരസിംഹമൂര്‍ത്തി അമ്പലo





ഭക്തപ്രഹ്ലാദന്റെ കഥയുമായി ബന്ധപ്പെട്ടതത്രേ. നരസിംഹാവതാരം. പിതാവ് ഹിരണ്യകശിപൂമകന്‍ നാരായണമന്ത്രം ഉരുവിടുന്നതില്‍ കോപാകുലനായി. "ഹിരണ്യ നാട്ടില്‍ ഹിരണ്യായ നമ" എന്നത് ശരിയല്ലെന്നുംനാരായണമന്ത്രമാണ് ഉച്ചരിക്കേണ്ടതെന്നും പ്രഹ്ലാദന്‍ പറയുന്നു. നിന്റെ നാരായണന്‍ എവിടെ ഉണ്ട്കാണിച്ചുതാ എന്ന് ഹിരണ്യകശിപൂ പറഞ്ഞതിന്എവിടെയും ഭഗവാന്‍ നിറഞ്ഞുനില്‍ക്കുന്നു എന്ന് മറുപടി. തൊട്ടടുത്ത ഒരു തൂണ് കാണിച്ചു, "ഇതിനകത്തും?" എന്ന് ആക്രോശിച്ചതിനും, "ഉവ്വ്" എന്നായിരുന്നു ഉത്തരം. അരിശംകൊണ്ട് ഉറഞ്ഞുതുള്ളിയ ഹിരണ്യകശിപൂ തൂണ് തകര്‍ക്കുമ്പോള്‍അതിനകത്തുനിന്നും മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരം - നരസിംഹം പ്രത്യക്ഷപ്പെട്ടു ഹിരണ്യകശിപൂവിനെ വധിച്ചു എന്ന് കഥ. ഹിരണ്യകശിപൂ ഒരു വരം നേടിയിരുന്നു - താന്‍ വധിക്കപ്പെടുകയാണെങ്കില്‍ അകത്തോപുറത്തോ വച്ചാവരുത്പകലോരാത്രിയോ ആകരുത്മനുഷ്യനാലോ മൃഗത്താലോ ആകരുത് എന്നൊക്കെ. ആയതിനാല്‍ ഉമ്മറപ്പടിയില്‍ വെച്ച്സന്ധ്യ സമയത്ത്സിംഹത്തലയുള്ള നരന്റെ രൂപത്തില്‍ വന്ന ഭഗവാനാല്‍ കൊല്ലപ്പെട്ടു!

എനിക്ക് തോന്നുന്നുനിര്‍ഭാഗ്യവശാല്‍എന്റെ ദേശത്തിലെ പുതിയ തലമുറയില്പ്പെട്ടവര്‍ക്ക്ക ഥകളിഓട്ടന്തുള്ളല്‍, കുറത്തിയാട്ടം, മോഹിനിയാട്ടം മുതലായ കേരളത്തിന്റെ അഭിമാനമായ കലകളെക്കുറിച്ച് അധികമായി അറിയാന്‍ ഇടയില്ല എന്ന്. ഇതെല്ലാം ഒരുകാലത്ത് നരസിംഹമൂര്‍ത്തി അമ്പലത്തിലെ ഉത്സവദിനങ്ങളില്‍ പതിവുണ്ടായിരുന്നു.

എന്റെ കുട്ടിക്കാലത്ത്പതിവായി വരാറുള്ള ഈ ആര്‍ട്സ് ഗ്രൂപിലെ ആശാനെഒരു മലയാളം സിനിമയില്‍ കണ്ടത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. "ഒള്ളത് മതി" എന്ന പഴയ സിനിമയില്‍ അടൂര്‍ ഭാസിയുടെ ഒരു ഓട്ടന്തുള്ളല്‍ രംഗം ഉണ്ട്. അതില്‍ പിന്പാട്ടുകാരായ രണ്ടുപേരില്‍ ഒരാള്‍ ഈ ആശാന്‍ ആയിരുന്നു. പുള്ളിക്കാരന് ഇടയ്ക്കു ചെറുതായ ഒരു 'ഗോഷ്ടിമുഖത്ത് പ്രകടമാകാറുണ്ട്‌ - ഗുലുഗുലു തിക്തം കഴിച്ചശേഷമുള്ള ഒരു ഭാവ വ്യത്യാസം! അത് സിനിമയിലും അതേപോലെ കണ്ടപ്പോള്‍എന്റെ കൂടെയുണ്ടായിരുന്നവര്‍ വല്ലാതെ ചിരിക്കാന്‍ തുടങ്ങി. "ഹോഎന്തൊരു കയ്പ്പ്" - ഒരു വിരുതന്‍ തട്ടിവിട്ടു.

ഓട്ടന്തുള്ളല്‍ഉച്ചക്ക് ശേഷം ആയിരിക്കും. വീട്ടില്‍ നിന്നും സമ്മതം വാങ്ങികൂട്ടുകാരുമൊത്തു ഞാന്‍ പോകും. തുള്ളല്‍ കുറെ നേരം കാണും. സ്ഥിരമായി രണ്ടു തുള്ളല്‍ കലാകാരന്മാര്‍ - രണ്ടുപേരും മാറി മാറി തുള്ളല്‍ അവതരിപ്പിക്കും. അതില്‍ ഒരാള്‍ക്ക്‌ അല്‍പ്പം മുടന്തുണ്ടായിരുന്നു. അങ്ങേര്‍ തുള്ളല്‍ അവതരിപ്പിക്കുന്ന ദിവസം പല കൂട്ടുകാര്‍ക്കും വലിയ താല്‍പ്പര്യം കാണില്ല. അപ്പോള്‍ പുറത്തുകടന്നുപല കളികളില്‍ ഏര്‍പ്പെടും. അമ്പലക്കുളത്തിന് ചുറ്റുമുള്ള അരമതിലിന്റെ വീതി കുറഞ്ഞ മുകള്‍ഭാഗത്തുകൂടിവള്ളിട്രൌസര്‍ മാത്രം ഇട്ടുകൊണ്ട്‌ സര്‍ക്കസുകാരന്‍ പയ്യനെപ്പോലെമറ്റുള്ള കുസൃതിക്കുടുക്കകളുടെകൂടെയുള്ള ആ നടത്തം - അങ്ങനെയും ഒരു കാലം!

ഓട്ടന്തുള്ളല്‍ കഥകള്‍ പലതും അന്നുതന്നെ കേട്ടാല്‍ അറിയാമായിരുന്നു. പലതും അറിഞ്ഞു എന്ന് വരില്ല. എന്നാല്‍മറ്റുള്ളവരുടെ സംസാരത്തില്‍നിന്ന് മനസ്സിലാകാന്പറ്റും - ഇത് രുക്മണീ സ്വയംവരംഇത് കല്യാണ സൌഗന്ധികംദമയന്തീ സ്വയംവരം എന്നിങ്ങനെ.  
വൈകുന്നേരങ്ങളില്‍ഒന്നുകില്‍ കുറത്തിയാട്ടം ഉണ്ടാകുംഅല്ലെങ്കില്‍ മോഹിനിയാട്ടം. കുറത്തിയാട്ടത്തില്‍കുറത്തികള്‍ ആടിയതിനുശേഷം കുറവന്റെ വരവായിരിക്കും. ചിലപ്പോള്‍കുറവനു പകരം മുത്തശ്ശി വരും. അന്നത്തെ രണ്ടു കുറത്തികളില്‍ ഒരു കുറത്തി’ അതീവസുന്ദരി ആയിരുന്നു (ഇന്നവള്‍ മുത്തശ്ശിയോമുതുമുത്തശ്ശിയോ ആയി എവിടെയെങ്കിലും ഉണ്ടാകും!) പറഞ്ഞുവന്നത്ആ ദിവസം കാണികള്‍ നിറഞ്ഞു കവിയും! ഉള്ള കാര്യം എഴുതിയതാണേവേറൊന്നും വിചാരിക്കല്ലേ. ഞാൻ ഈ ഭാഗം എഴുതിക്കൊണ്ടിരിക്കുമ്പോൾ, എന്റെ ഭാര്യ വന്നു അടുത്തിരുന്നു. കണ്ണുകൾ ഈ വരിയിലൂടെതന്നെ പായിച്ചു. ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി.  ചെറിയ മോളെ വിളിച്ചുകൊണ്ടു വന്നു കാണിക്കാനാണ് എന്ന് പിന്നീട് മനസ്സിലായി.  അവൾ വായിച്ചു വായും പൊത്തി ചിരിച്ചുകൊണ്ട് മാറി ഇരുന്നു. 

ഈ നരസിംഹമൂര്‍ത്തി അമ്പലവും അതിനോട് തൊട്ടുള്ള ശിവന്റെ അമ്പലവും തിരുവഴിയാട് ദേശക്കാര്‍ക്ക് ഇന്നും വളരെ പ്രധാനമത്രേ.

7 അഭിപ്രായങ്ങൾ:

  1. കൊച്ചുമോള്‍ക്കും വായിക്കാം,ഒരു കുഴപ്പവുമില്ല ഡോക്ടറെ.
    അന്നൊക്കെ ഓട്ടംതുള്ളല്‍ കാണാന്‍ മുമ്പിലിരിക്കുമ്പോള്‍ ശങ്കയാണ്.ആശാന്‍ എന്താവെച്ചു
    കാച്ചുന്നത് എന്നറിയില്ലല്ലോ.ചൂളിപോകാനും അതുമതി.
    "ഉള്ളത് മതി"യുടെ പ്രദര്‍ശനം എല്ലാ മൈതാനങ്ങളിലും
    സര്‍വസാധാരണമായിരുന്നു......
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. നന്ദി, ചേട്ടാ.
    കൊച്ചു മകൾ (പേരക്കുട്ടി അത്രക്കായില്ല). രണ്ടാമത്തെ മകളാണിത്. അത് കുഴപ്പമില്ല. ഹാവൂ, ഇന്നത്തെ കാലത്ത് അവർ ടീവിയിൽ എന്തെല്ലാം കാണുന്നു.

    മറുപടിഇല്ലാതാക്കൂ
  3. A cut 'n' paste: Good afternoon.

    blog vaayichu...mmmmm appo oru saudarya aaraadhakanaanu alle....(thamaasa)

    aarum saundaryam aaswadikkum...

    Reply: :) നന്ദി. പിള്ള മനസ്സില് കള്ളം ഇല്ലാ എന്നല്ലേ പറയുക. അപ്പോൾ, ഇന്നോസെനറു ചേട്ടൻ മോഹന്ലാലിനോട് ചോദിച്ചപോലെ (ചന്ദ്രലേഖ) ചോദിക്കുമോ - അതിനു താൻ നായര് അല്ലെ, പിള്ള അല്ലല്ലോ എന്ന്! :)

    മറുപടിഇല്ലാതാക്കൂ


  4. എന്റെ കുട്ടിക്കാലത്ത് ഞാൻ ഓട്ടൻതുള്ളൽ പല വേദികളിലും അവതരിപ്പിച്ചിരുന്നു. എന്റെ അനുജനും... അഛനാണ്‌ രചയിതാവ്. സാമൂഹികവിഷയങ്ങൾ.
    അക്കാലത്ത് നടമാടിയിരുന്ന ഹിന്ദു- മുസ്ലിം കലാപങ്ങളെ ആസ്പദമാക്കിയ ഒരു ഓട്ടൻ തുള്ളലിലെ വരികൾ ഇങ്ങനെ പോകുന്നു.
    “ ആയിഷ,ആമിന,ബീബി,കദീജ,
    സൈനബ,സാറ,അലീമ,നബീസ
    അറയിലിരിക്കും തരുണികളിവരുടെ
    തലമുടി ചുറ്റിവലിച്ചുമിടിച്ചും
    പെരുവഴിതന്നിൽ നഗനകളാക്കി
    ശിവശിവ ശേഷം പറകയസഹ്യം!!"

    താങ്കളുടെ ലേഖനം വായിച്ചപ്പോൾ ഞാൻ അറിയാതെ 60 കൊല്ലം പൂറകോട്ടുപോയി. നന്ദി.






    മറുപടിഇല്ലാതാക്കൂ
  5. നന്ദി, സർ. രസകരമായിരിക്കുന്നു. ആക്ഷേപഹാസ്യം അടങ്ങിയ ഒരുപാട് ഓട്ടന്തുള്ളൽ കവിതകൾ ഞാൻ പഠിക്കുന്ന കാലത്തും ഉണ്ടായതായി ഓര്ക്കുന്നു. ഉദാ: ഫാഷനെപ്പറ്റി -
    ഫാഷൻ ഫാഷൻ എല്ലാം ഫാഷൻ
    ചുണ്ടിൽ സിഗരട്ടുള്ളതു ഫാഷൻ....
    ചായക്കടയിലെ പലഹാരങ്ങൾ
    കാമിനിമാരുടെ തലയിൽ കാണാം... എന്നൊക്കെ :)

    മറുപടിഇല്ലാതാക്കൂ

.