2013, ഓഗസ്റ്റ് 22, വ്യാഴാഴ്‌ച

കൂട്ടക്കുറവരിലെ കുറത്തിക്കുട്ടി


കൂട്ടക്കുറവരിലെ കുറത്തിക്കുട്ടി

ഒരു ഓർമ്മക്കുറിപ്പ്‌))

പാലക്കാടിന്റെ അനുഷ്ഠാനകലയാണ് കണ്യാർകളി*. ദേവീപ്രീതിക്കും, ഒത്തൊരുമക്കുമായി, വളരെ വര്ഷങ്ങളായി, പാലക്കാടൻ ദേശങ്ങളിൽ ഈ ക്ഷേത്രകല നടത്തിവരുന്നു.

ആറു വയസ്സുമുതൽ ഞാൻ കണ്യാർകളിയിൽ പങ്കെടുത്തുതുടങ്ങി.  അന്ന്, ഏകദേശം, ആറു വയസ്സുമുതൽ പത്ത് വയസ്സ് വരെ ഉള്ളവര്ക്കായുള്ള കൂട്ടപ്പൊറാട്ടുകൾ ആണ് ഞങ്ങളുടെ ദേശത്തിൽ  (തിരുവഴിയാട്) കൂട്ടക്കുറവരും വേട്ടുവക്കണക്കരും.  അങ്ങിനെ വയസ്സിനനുസരിച്ചു മൂന്നു ഗ്രൂപ്പുകൾ.  വേട്ടുവക്കണക്കരിലെ വടിത്തല്ലലിൽ ഒരിക്കലെങ്കിലും അബദ്ധവശാൽ കൈക്ക് അടികൊള്ളാത്തവർ ഉണ്ടാവില്ല.  അധ്യാപകന്റെ കയ്യില്നിന്നും ചൂരൽപ്രയോഗം കിട്ടിയ വിദ്യാര്ത്ഥിയെപ്പോലെ '''' എന്നും പറഞ്ഞു, വായും പൊളിച്ചു, കൈ കുടയുകയേ നിവര്ത്തിയുള്ളൂ.  വേട്ടുവക്കണക്കരിൽ സ്ത്രീ വേഷം ഇല്ല.  എന്നാൽ, കൂട്ടക്കൊറവരിൽ ഉണ്ടാകും.  ആദ്യത്തെ വര്ഷം ഉണ്ടായ ഒരു അനുഭവം ഞാൻ ഇന്നെന്നപോലെ ഓര്ക്കുന്നു:

എന്നെ പെണ്‍വേഷം (കുട്ടിക്കൊറത്തി) കെട്ടിക്കണമെന്നു അച്ഛൻ നേരത്തെ വേണ്ടപ്പെട്ടവരോട് പറഞ്ഞിരുന്നു. എങ്കിലും, ആ സമയം ആയപ്പോൾ, ഒന്നിലധികം പേരെ അങ്ങിനെ കണ്ടപ്പോൾ, അച്ഛന് നിരാശയായി.  നിരാശ അല്പ്പം ദേഷ്യത്തിലേക്ക് കടക്കാൻ തുടങ്ങിയപ്പോൾ, വില്ലേജു ഓഫീസറും, കണ്യാർകളിയിലെ പിന്പാട്ട്കാരനും, പ്രധാന കളിക്കാരിൽ ഒരാളുമായ, പരേതനായ കൃഷ്ണൻകുട്ടിഏട്ട (കൃഷ്ണൻകുട്ടി മേനോൻ) ഇടപെട്ടു. 

''ല്ലാ അച്ഛനമ്മമാര്ക്കും ആഗ്രഹംണ്ടാവില്യേ മാഷേ.  അവനുള്ള (എനിക്കുള്ള) പാവാടീം ബ്ലൌസ്വക്കെ ഞാൻ ഇപ്പോ ഏർപ്പാടാക്കാ, പോരെപിന്നെ, തലേലൊരു തുണി ഇട്വെല്ലേ വേണ്ടൂ.''

മേനോന്റെ വാക്കുകൾ  അച്ഛനെ തണുപ്പിച്ചു.  മരണം വരെയും, വയസ്സിനു താഴെ ആണെങ്കിലും അച്ഛന് അദ്ദേഹത്തെ വലിയ ബഹുമാനമായിരുന്നു.  അങ്ങിനെ, കൂട്ടക്കൊറവരിൽ ഏതാനും കുറത്തിക്കുട്ടികളിൽ ഒരാളായി ഞാൻ ആദ്യമായി കളിച്ചു. 


തന്തന്നെയ് താനാനേ തനനേ
തന്തന്നെയ് താനാനേ തയ്യത്തയ്യ

ഏതേതു നാട്ടിന്നാണ് കുറവോ
ഏതേതു നാട്ടിന്നാണ് തയ്യത്തയ്യ....


കുറവന്മാർ  കുറത്തികളുമായി ആടിത്തകര്ത്തു.  (ഇന്നും അത് തുടരുന്നു)

പിന്നീട് ഓരോ വര്ഷവും ഓരോ പെണ് വേഷം. നന്നായിരിക്കുന്നു എന്ന് എല്ലാവരും പറഞ്ഞു. വര്ഷങ്ങള്ക്ക് മുമ്പ്, ചക്കിലിച്ചി കെട്ടിയപ്പോൾ, ചെറിയ അനിയത്തി പറഞ്ഞു:

''അയ്യേ, തടിച്ചപ്പോ, ഏട്ടേ കാണാൻ ഒരു ചന്തോം ഇല്ല്യാണ്ടായി!'' അതോടെ ആ പരിപാടി  നിർത്തി.

***

*കണ്യാർകളിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്ക്ക് ഗൂഗിൾ  വിക്കിപീഡിയ നോക്കുക.  Link: http://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC%E0%B4%95%E0%B4%B3%E0%B4%BF

എന്റെ ഈ ലേഖനവും: 



19 അഭിപ്രായങ്ങൾ:

  1. Comments received by email:

    "good after noon.

    vayichu.. ithuvare kettittupolumillatha kalaaroopangal.."

    Thanks, my friend.

    മറുപടിഇല്ലാതാക്കൂ
  2. ഇത് വരെ ഇതൊന്നും കണ്ടിട്ടില്ല എങ്കിലും ഡോക്ടര എഴുതുന്നതിൽ കൂടി ഒക്കെ മനക്കണ്ണിൽ കാണാൻ കഴിയുന്നു..

    മറുപടിഇല്ലാതാക്കൂ
  3. Rathnamala, my sister writes:
    madhura smaranakal vayichu ette - nalla rasam

    മറുപടിഇല്ലാതാക്കൂ
  4. മുൻപൊരിയ്ക്കൽ ഈ കലാരൂപത്തെപ്പറ്റി ഡോക്ടർ എഴുതിയതോർമ്മ വരുന്നു.അന്നു കൂടെ ഡോക്ടറിന്റെ കിടിലനൊരു ഫോട്ടോയുമുണ്ടായിരുന്നു എന്നു തോന്നുന്നു.എന്തായാലും ഓർമ്മക്കുറിപ്പുകൾ ഹൃദ്യമായി.


    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Thanks, my friend. Ithaa photo link:

      http://drpmalankot0.blogspot.com/2012/12/blog-post_18.html

      ഇല്ലാതാക്കൂ
    2. ഇതു തന്നെ .വളരെ നന്ദി ഡോക്ടർ,ഫോട്ടോ കൂടിയുൾപ്പെടുത്തിയതിന്.

      ശുഭാശംസകൾ...

      ഇല്ലാതാക്കൂ
  5. പാലക്കാടിന്‍റെ അനുഷ്ഠാനകലയായ കണ്യാര്‍കളിയെപ്പറ്റി പരിചയപ്പെടുത്തിയതിലും,രസകരമായ ഗതകാലസ്മരണകള്‍ പങ്കുവെച്ചതിലും
    നന്ദിയുണ്ട് ഡോക്ടര്‍.
    ലേഖനം നന്നായി
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. ഡോക്ടര്‍,

    കുട്ടിക്കാലത്ത് ഞാന്‍ കണ്യാര്‍കളി ധാരാളം കണ്ടിട്ടുണ്ട്. ഒരുതവണ കൊല്ലങ്കോട് കോവിലകത്തില്‍നിന്നും ബാക്കി മുഴുവന്‍ എലവഞ്ചേരി ദേശം വക മന്ദില്‍വെച്ചും.
    കളിയിലെ വേഷങ്ങളുടെ ഭംഗി, ചുവടുവെപ്പ്, വാദ്യം എന്നുവേണ്ടാ എല്ലാം അതീവ
    ഹൃദ്യമാണ്. ദേശത്തുള്ളവരുടെ കൂട്ടായ്മക്ക് കണ്യാര്‍കളി പ്രധാന ഘടകമാണ്.
    സമ്പന്ന കുടുംബത്തില്‍ നിന്നുള്ളവര്‍ വേഷംകെട്ടി വരുമ്പോള്‍ മത്താപ്പും പൂത്തിരിയും 
    കത്തിച്ച് വരവ് ഗംഭീരമാക്കും. എനിക്ക് പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  7. ഇതെപ്പറ്റി മുമ്പ് ഡോക്ടര്‍ ഒരു പോസ്റ്റ് ഇട്ടത് വായിച്ചതോര്‍ക്കുന്നുണ്ട്! അന്നാണാദ്യമായി കണ്യാര്‍കളിയെപ്പറ്റി കേള്‍ക്കുന്നത്

    മറുപടിഇല്ലാതാക്കൂ
  8. മറുനാടന്‍ മലയാളിയായിട്ടും നാടിന്റെ നന്മയും പൈതൃകവും മനസ്സില്‍ ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന ഡോക്ടര്‍ക്ക് എന്റെ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

.