ഭാരത പുത്രന്മാർ
(മൈക്കിലൂടെ: ഭാരത പുത്രന്മാർ. അവതരിപ്പിക്കുന്നവർ:
1. അനീഷ് ഭാസ്കരൻ. 2. അബ്ബാസ് യൂസഫ് 3. ജോസഫ് ചെറിയാൻ)
1. അനീഷ് ഭാസ്കരൻ. 2. അബ്ബാസ് യൂസഫ് 3. ജോസഫ് ചെറിയാൻ)
രംഗത്ത് മൂന്നു
വിദ്യാർത്ഥികൾ തോളിൽ കയ്യിട്ടുകൊണ്ട്, ചിരിച്ചുകൊണ്ട്
വരുന്നു.
(വീണ്ടും മൈക്കിലൂടെ: ഇവർ സുഹൃത്തുക്കൾ - പ്രകാശ്, റഹിം, തോമസ്.)
(മൂവരും ഒരു ബെഞ്ചിൽ, ഡെസ്കിന് പുറകിലായി, കാണികൾക്ക് കാണത്തക്കവിധം ഇരിക്കുന്നു.)
പ്രകാശ് അങ്ങിനെ
ഇന്ന് ആഗസ്റ്റ് 15. അസംബ്ലി കൂടാൻ ബെൽ
അടിക്കുന്നതു വരെ നമുക്കിവിടെ സംസാരിച്ച്‌കൊണ്ട് ഇരിക്കാം. ഏതായാലും, ഇന്ന്
സ്വാതന്ത്ര്യദിനമായത്കൊണ്ട് പുസ്തകം എടുക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം കിട്ടി.
മറ്റു രണ്ടുപേര് അതെ, അതെ.
തോമസ് സ്വാതന്ത്ര്യം
ഒരുപാടായാൽ ബുദ്ധിമുട്ട്. അതൊക്കെയാണ് ഇപ്പോൾ
അനുഭവിച്ച്കൊണ്ടിരിക്കുന്നത്.
റഹിം
അങ്ങിനെയല്ല. സ്വാതന്ത്ര്യം ഉണ്ട് എന്ന്
വെച്ച് ആരും മുതലെടുക്കരുത്.
പ്രകാശ് നാം
ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം വാങ്ങിച്ചു. നമ്മുടെ
പൂർവ്വികർ അതിനായി ജീവൻവരെ ബലിയർപ്പിച്ചു. അങ്ങിനെ
കിട്ടിയ സാതന്ത്ര്യം ശരിക്ക് ഉപയോഗിക്കുന്നതിലാണ് നാം ആരെന്നു അവര്ക്ക്
മനസ്സിലാക്കിക്കൊടുക്കെണ്ടത്.
റഹിം ശരിയാണ്. അവർ നമ്മെ ഭിന്നിപ്പിച്ചു ഭരിച്ചു. ജാതി-മതഭേദങ്ങൾ
കൊട്ടിഘോഷിച്ചുകൊണ്ട്. നമ്മെ നോക്കുക. നാം വിഭിന്ന മതത്തിൽ പെട്ടവർ. എന്നാലെന്താ? നമ്മുടെ സൌഹൃദത്തിനു വല്ല കുറവും ഉണ്ടോ?
തോമസ് ആ പേരും പറഞ്ഞു നമ്മെ തമ്മിൽ തല്ലിക്കാൻ ആരും നോക്കേണ്ട.
പ്രകാശ് ഒന്ന് നോക്കിയാല്, നമ്മൾ ഭാരതീയർ എത്ര ഭാഗ്യവാന്മാർ ആണല്ലേ? എത്ര എത്ര ഭാഷകൾ സംസാരിക്കുന്നവർ, ഏതെല്ലാം മതത്തിലും, സംസ്കാരത്തിലും, പാരമ്പര്യത്തിലും, ആചാരത്തിലുമൊക്കെ പെട്ടവർ. എന്നാലും നമ്മളൊന്ന്.
റഹിം എന്റെ ഉപ്പൂപ്പ പറയുന്ന കേട്ടിട്ടുണ്ട്, ''നമ്മൾ ഒന്ന്'' എന്ന ഒരു പഴയ മലയാള പടം ഉണ്ടായിരുന്നത്രെ!
തോമസ് ഓ, അവൻ പടത്തിലേക്ക് കടന്നു
(എല്ലാവരും ചിരിക്കുന്നു)
പ്രകാശ് എല്ലാം
വേണം. എന്നാൽ ഒന്നും അധികം
ആവുകയും അരുത്. അറിവാണ് ശക്തി.
റഹിം ഐകമത്യം
മഹാബലം.
തോമസ് നമുക്ക്
വീണ്ടും വിഷയത്തിലേക്ക് കടക്കാം.
പ്രകാശ് എത്ര എത്ര
ദേശഭക്തി ഗാനങ്ങൾ. എനിക്ക് അതൊക്കെ വലിയ
ഇഷ്ടമാണ്.
റഹിം ആര്ക്കാണ്
ഇഷ്ടമല്ലാത്തത്?
തോമസ് ഭാരതമെന്നാല് പാരിന് നടുവില്..... (ചിരിച്ചുകൊണ്ട്) പാടിനെടാ...
(എല്ലാവരുംകൂടി എഴുന്നേറ്റുനിന്നുകൊണ്ട് പാടുന്നു)
ഭാരതമെന്നാല് പാരിന് നടുവില്
കേവലമൊരു പിടി മണ്ണല്ല
ജനകോടികള് നമ്മെ നാമായ് മാറ്റിയ
ജന്മഗൃഹമല്ലോ (ഭാരതമെന്നാൽ..)
കേവലമൊരു പിടി മണ്ണല്ല
ജനകോടികള് നമ്മെ നാമായ് മാറ്റിയ
ജന്മഗൃഹമല്ലോ (ഭാരതമെന്നാൽ..)
(അസംബ്ലി കൂടാനുള്ള ബെൽ അടിക്കുന്നു.)
പ്രകാശ് പോകാം, പോകാം.
(എല്ലാവരും, വന്നപോലെതന്നെ
തോളിൽ കയ്യിട്ടുകൊണ്ട് പോകുന്നു.)
ഭാരതമെന്നാല് പാരിന് നടുവില്
കേവലമൊരു പിടി മണ്ണല്ല
കേവലമൊരു പിടി മണ്ണല്ല
[ യവനിക ]
Courtesy: Google (for picture)
Note:
Please obtain permission from me if you are interested in using this
skit, in future. Thanks.
സ്വാതന്ത്ര്യദിനത്തിനു പറ്റിയ നാടകം തന്നെ.ഇഷ്ടമായി ഡോക്ടർ.ഇതിനിടെ നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരുടെ അപചയം കണ്ടിട്ടാരോ പറഞ്ഞതും കൂടിയോർമ്മ വരുന്നു.
മറുപടിഇല്ലാതാക്കൂ''സ്വാതന്ത്ര്യ ദിനം - വെള്ളക്കാരിൽ നിന്നും കൊള്ളക്കാർ ഭരണം ഏറ്റെടുത്ത മഹനീയ ദിവസം''.!!
തെറ്റോ,ശരിയോ ആയിക്കോട്ടെ.മനസ്സിൽ ആ ദിനത്തിന്റെ ശോഭ കെടാതെ തന്നെ കക്കം നമുക്ക്.
ശുഭാശംസകൾ....
നന്ദി, സുഹൃത്തേ. പറഞ്ഞതൊക്കെ ശരിയാണ്. എന്നാലും അങ്ങിനെയൊക്കെ അല്ലാതെ മുന്നോട്ടുപോകാൻ നമുക്ക് പ്രാര്ത്ഥിക്കാം, ശ്രമിക്കാം.
ഇല്ലാതാക്കൂനമ്മുടെ സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കാന്‍ നമ്മോടൊപ്പം ,ആ കാലഘട്ടത്തില്‍ സ്വാതന്ത്ര്യം കിട്ടിയ മറ്റ് രാജ്യങ്ങളിലേക്ക് ഒന്നു നോക്കിയാല്‍ മതി.
ഇല്ലാതാക്കൂനല്ല നിര്ദ്ദേശം. ശരിയാണ് സർ. നന്ദി.
ഇല്ലാതാക്കൂവ്യത്യസ്ഥ മതങ്ങള്‍,ഭാഷകള്‍,സംസ്കാരങ്ങള്‍, , ഭൂപ്രകൃതികള്‍, ആരാധനാ സമ്പ്രദായങ്ങള്‍.,ആഹാര രീതികള്‍....എന്നിട്ടും ജനതയെ ഒറ്റെക്കെട്ടായി ഇത്രകാലം നിര്‍ത്തിയ ആ ദേശീയ ബോധം പാശ്ചാത്യര്‍ക്ക് ഒരു അത്ഭുതമാണ്
മറുപടിഇല്ലാതാക്കൂഅതെ ആ അത്ഭുതം അതേപോലെ നിലനിര്ത്താൻ നമുക്ക് സാധിക്കണം. ഓരോ പൌരനും അതിൽ ശ്രദ്ധിക്കണം.
ഇല്ലാതാക്കൂഈ കുട്ടികളുടെ മാതൃക 'വലിയവര്‍' സ്വീകരിച്ചെങ്കില്‍,ആഗ്രഹിച്ചുപോകുകയാണ്!
മറുപടിഇല്ലാതാക്കൂആശംസകള്
ശരിയാണ്. നന്ദി, സർ
ഇല്ലാതാക്കൂസ്വാതന്ത്ര്യത്തിന്റെ വില അറിയാത്തവരാണ് ഇവിടെയുള്ള പലരും. ബ്രിട്ടീഷുകാർ ഭരിച്ചാൽ എന്താണ് കുഴപ്പം?, എന്ന് ചോദിക്കുന്നവരും ഉണ്ട്.
മറുപടിഇല്ലാതാക്കൂബ്രിട്ടീഷുകാർ ഭരിച്ചാൽ എന്താണ് കുഴപ്പം?, എന്ന് ചോദിക്കുന്നവരും ഉണ്ട്.....
ഇല്ലാതാക്കൂAngine oru Parsi Indian Expressil Letters to the Editoril ezhuthiyirunnu.
Thanks, teacher for your comments.