This was published on 12/7/2009 by Jayakeralam
സാഹിത്യസൃഷ്ടികള്‍
എത്ര ഹ്രസ്വമായവയാണെങ്കിലും,യഥാര്‍ഥജീവിതാനുഭവങ്ങളില്‍ നിന്നും ഉരിത്തിരിഞ്ഞു വരുന്നവയാകുബോള്‍ അതെല്ലാം
നമ്മെആകര്‍ഷിക്കുന്നു. എല്ലാം എന്നും ഓര്‍മ്മിക്കത്തക്കവയും
ആയിരിക്കും.രവീന്ദ്രനാഥടാഗോറിന്റെ കഥകള്‍ എല്ലാം തന്നെ അങ്ങിനെ യുള്ളവയാണെന്നണ്
എനിക്കുതോന്നുന്നത്. ജീവിത ഗന്ധിയായ കഥകള്‍.
ടാഗോര്‍
കഥകളിലെ കാബൂളിവാല എന്ന കഥയെകുറിച്ചാണ് ഞാന്‍ പറഞ്ഞു വരുന്നത്.
പഠിച്ചിരുന്നകാലത്ത് സ്ക്കൂള്‍ ലൈബ്രറിയില്‍നിന്നും വായിച്ച കഥകളില്‍ ഒന്ന്. പില്‍ക്കാലത്ത്
അത് പഠിക്കാനുമുണ്ടായിരുന്നു.അഞ്ചുവയസ്സായ ഒരു കുസൃതിക്കുടുക്ക-മിനി. അവള്‍
എഴുത്തുക്കാരനയ അച്ഛനോട്, അമ്മയുംഅച്ഛനും
തമ്മിലുള്ള ബന്ധം എന്തെന്ന് വരെ സംശയം ചോദിക്കുന്നു. മുന്തിരിപ്പഴങ്ങളുംമറ്റും
വില്‍ക്കുന്ന രഹ്മാന്‍ എന്ന കാബൂളിവാല കുട്ടിയുമായി അടുക്കുന്നു.അയാള്‍ക്ക് ആ
പ്രായത്തിലുള്ള മകള്‍ ഉണ്ടെന്ന പ്രത്യേക കാരണത്താല്‍ ആണെന്നണുപിന്നീടു മനസ്സിലായത്.
കൂട്ടുകാരായി മാറിയ, നീണ്ട
ഡ്രസ്സും ഒരു പ്രത്യേക രീതിയില്‍തലക്കെട്ടും മറ്റുമുള്ള അജാനുഭാഹുവായ കാബൂളിവാലയും
മിനി എന്ന കൊച്ചുമിടുക്കിയും-ടാഗോറിനെപ്പോലെതന്നെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും
അനശ്വരരാണ്.സ്നേഹത്തിനു ഭാഷ പ്രശ്നമല്ലല്ലോ. ബംഗാളി നല്ലപോലെ വശമില്ലാത്ത രഹ്‌മാന്‍തനിക്കറിയാവുന്ന
മുറി ബംഗാളിയിലും,ബാക്കി ഉര്‍ദുവിലുമായി
മിനിയോട് സംസാരിക്കുന്നു.നിര്‍ഭാഗ്യമെന്നു പറയട്ടെ ഒരു കേസില്‍ പെട്ട് ജയിലില്‍
പോകേണ്ടിവന്ന രഹ്‌മാന്‍, വര്‍ഷങ്ങള്‍ക്കുശേഷം
തിരിച്ചു വന്നത് യൗവനയുക്തയായ മിനിയുടെകല്ല്യാണദിവസമാണ്.
പലപ്പോഴും, നാം വിചാരിക്കുന്ന
കാര്യങ്ങളുമായിബന്ധപ്പെട്ടവ, യാദൃച്ഛികമായി നമ്മുടെ മുന്നില്‍ വന്നുപെടാറില്ലേ? അങ്ങിനെ ഒരു ദിവസംഞാന്‍ കാബൂളിവാല എന്ന
ബംഗാളി സിനിമയും കാണാനിടയായി. ടി.വി.ചാനലുകള്‍ പലതുംബോറടിപ്പിക്കാന്‍
തുടങ്ങിയപ്പോള്‍, കയ്യിലുള്ള
റിമോട്ട് ക്രമപ്രകാരം ബംഗാളിചാനലിലും ക്ലിക്ക് ആവുകയായിരുന്നു.
ഭാഷമനസ്സിലായില്ലെങ്കിലും അത് കാബൂളിവാല എന്നടാഗോര്‍ കഥയാണെന്ന് പെട്ടെന്ന്
പിടികിട്ടി. ഇടയ്ക്ക് വെച്ചായിരുന്നുവെങ്കിലുംകഴിയുന്നത് വരെ കാണുകയും ചെയ്തു.
ഒരു നല്ല സിനിമ കാണാനും, ഒരു നല്ല
കഥഅയവിറക്കാനും സാധിച്ചതിന്റെ സംതൃപ്തിയുമായി ഞാന്‍ സുഖനിദ്രയിലാണ്ടു.
നമുക്ക് ആകെ അറിയാവുന്നത് കാബൂളിവാല മലയാളം സിനിമയാണ്!
മറുപടിഇല്ലാതാക്കൂ:)
ഇല്ലാതാക്കൂThis beautiful story is here:
http://dspace.flinders.edu.au/xmlui/bitstream/handle/2328/3401/Kabuliwala.pdf;jsessionid=D87B852DD1D24E2ECF687A25DA8B4B14?sequence=1
താങ്ക്സ്
ഇല്ലാതാക്കൂAjithbhaai, ormmavechu vaayichu alle? Santhosham. nanni.
ഇല്ലാതാക്കൂകുറിപ്പു നന്നായിട്ടുണ്ട്...ഡോക്ടർ സർ...
മറുപടിഇല്ലാതാക്കൂA cut 'n' paste from a friend:
മറുപടിഇല്ലാതാക്കൂSir,, I went through your blogs. I'm sorry that due to some problem may be of my system,, i can't place a comment in anyone's since long. Thats why sending this mail. Kabooliwaala njhangalkku padikkanundaayirunnu,cheriya classukaliletho,,, annath vaayich thonniya aa feel athe padi manassilekku kayari vannu ithu
kandappol.
K.T Muhammad,nteyum Jagathi aachaariyudeyum Gopinathinteyum nadakangal parichayappeduthiyathinu nandi. Nadakangal valare churukkame vayichittullu.
Keep writing sir..
ടാഗോര്‍ കഥകളിലെ കാബൂളിവാല വായിച്ചിട്ടില്ല .ഇപ്പൊൾ തൊന്നുന്നു ഒന്നു വായിക്കാൻ .
മറുപടിഇല്ലാതാക്കൂThanks, Neelima.
ഇല്ലാതാക്കൂPls see the link (to read the story) under the 1st comment here.
കാബൂളി വാലാ എന്ന പേരുളള ഒരു സിനിമകണ്ടിട്ടുണ്ട്....അത്രമാത്രം.....
മറുപടിഇല്ലാതാക്കൂ:)അത്, ലേറ്റെസ്റ്റ്. ഇത് ടാഗോറിന്റെ എക്കാലത്തെയും നല്ല കഥകളിൽ ഒന്ന്. ഈ അടുത്തകാലത്തായി, ഒരു സുഹൃത്ത് ഇത് മലയാളത്തിൽ എഴുതിയത് കണ്ടു - വളരെ മനോഹരമായി. വായിച്ച് നോക്കുക:
ഇല്ലാതാക്കൂhttp://kadhakkaalam.blogspot.com/2011/07/blog-post.html
സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് സ്കൂള്‍ആനുവേഴ്സറിക്ക് "കാബൂളിവാല"
മറുപടിഇല്ലാതാക്കൂനാടകമാക്കി ഞങ്ങള്‍ രംഗത്തവതരിപ്പിച്ചിട്ടുണ്ട്.ഡോക്ടറെ അരനൂറ്റാണ്ടിന്
മുമ്പാണ്....
നല്ല ഓര്‍മ്മപുതുക്കലാണ് ഡോക്ടര്‍.ഇനിയും....
ആശംസകള്‍
നമ്മൾ ഏതാണ്ട് സമകാലീനന്മാരല്ലേ - അതോണ്ടാ. :) നന്ദി ചേട്ടാ.
ഇല്ലാതാക്കൂഅവിസ്മരണീയ കഥാപാത്രങ്ങൾ തന്നെ. 'നദി' എന്ന ചിത്രത്തിൽ ഇതിനു സമാനമായ രണ്ടു കഥാപാത്രങ്ങളുണ്ട്. ചാനലുകളിൽ ഈ സിനിമ കാണുമ്പോഴൊക്കെ ടാഗോറിന്റെ അനശ്വര കഥാപാത്രങ്ങളും മനസ്സിലേക്കെത്തും.കുറിപ്പ് ആസ്വാദ്യകരമായി ഡോക്ടർ.
മറുപടിഇല്ലാതാക്കൂശുഭാശംസകൾ...
സൗഗന്ധികം, വളരെ സന്തോഷം, നന്ദി. ഓര്മ്മയുണ്ട് - ബേബി സുമതി അഭിനയിച്ച ആ കൊച്ചു കഥാപാത്രം!
ഇല്ലാതാക്കൂഓമലേ, ആരോമലേ
ഒന്ന് ചിരിക്കൂ, ഒരിക്കൽക്കൂടി...