2013, ഓഗസ്റ്റ് 6, ചൊവ്വാഴ്ച

നായ്ക്കളുടെ ലോകം


നായ്ക്കളുടെ ലോകം

(മിനിക്കഥ) 

അയാള്‍ പുറത്തേക്കു ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ ഭാര്യ പറഞ്ഞു, ''ഇന്ന് വിരുന്നുകാര്‍ വരുന്നതല്ലേ? കോഴിക്കറി വെച്ചിട്ട് കുറെയായി. എനിക്കാണെങ്കില്‍ ഇവിടെ നല്ല പണി ഉണ്ട്. ആരോടാ പറയ്വാ?''

''ഞാന്‍ കോഴി വാങ്ങിക്കൊണ്ടു വരാന്‍ നോക്കാം.''

താന്‍ കോഴി കഴിക്കാറില്ല, വാങ്ങാറുമില്ല. ഭാര്യക്കോ മക്കള്‍ക്കോ എന്നെങ്കിലും വേണം എന്ന് തോന്നുമ്പോള്‍ അവര്‍ വാങ്ങിക്കോളും. അതാണ്‌ പതിവ്.

ഒരു കടയില്‍ നിന്ന് കോഴി വാങ്ങി. മുറിച്ച കഷ്ണങ്ങള്‍ ഇട്ട, കടക്കാരന്‍ തന്ന കറുത്ത പ്ലാസ്റ്റിക്‌ സഞ്ചിയുംകൊണ്ട് നടന്നു. അധികദൂരം പോയില്ല. ആരോ സഞ്ചിയില്‍ ബലമായി പിടിച്ചുവലിക്കുംപോലെ തോന്നി. തന്നെ അറിയുന്ന ആരെങ്കിലും തമാശക്ക് ചെയ്യുന്നതാവാം.തിരിഞ്ഞു നോക്കിയപ്പോള്‍, ഞെട്ടിപ്പോയി. ഒരു ഭീമാകാരനായ നായ പ്ലാസ്റിക് സഞ്ചിയില്‍ കടിച്ച് ഒരു വലിയ കഷ്ണം വായ്ക്കകത്താക്കിക്കഴിഞ്ഞു! കയ്യില്‍നിന്നു സഞ്ചി താഴെ വീണു.

വൃത്തി കുറഞ്ഞ നിരത്തില്‍ മാംസക്കഷ്ണങ്ങള്‍ ചിതറിവീണുകിടക്കുന്നത് കണ്ട് അറപ്പു തോണി. അത് അവിടെത്തന്നെ കിടക്കട്ടെ. നായ്ക്കള്‍ തിന്നോട്ടെ.


ഒരു ജാള്യതയോടെ അയാള്‍ നടന്നു നീങ്ങി. തന്റെ ഒരു അടുത്ത സുഹൃത്ത് ഒരിക്കല്‍ പറഞ്ഞത് ഓര്‍ത്തുപോയി - 

''താന്‍ ഇങ്ങിനെ ഒരു പാവത്താന്‍ ആയിട്ടൊന്നും രക്ഷയില്ല, ഇത് നായ്ക്കളുടെ ലോകമാണ്, സൂക്ഷിച്ചില്ലെങ്കില്‍ ജീവിതംതന്നെ നായ നക്കും.'' 

12 അഭിപ്രായങ്ങൾ:

  1. നായകളും ഇടയ്ക്ക് ചിക്കന്‍ കഴിക്കട്ടെ. നല്ല കഥ.

    മറുപടിഇല്ലാതാക്കൂ
  2. ''ചട്ടീലെത്തും മുമ്പതു പട്ടി തട്ടി''.! ഹ..ഹ..ഹ.. കൊള്ളാം. പക്ഷേ,ഇതു ചൈനയിലോ,കൊറിയയിലോ ആണു നടന്നതെങ്കിൽ പട്ടിയും കൂടി ചിക്കനൊപ്പം ചട്ടീലെത്തിയേനെ.!!! ഹ..ഹ..

    എന്തായാലും കഥ നന്നായി ഡോക്ടർ.


    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  3. നായകള്‍ക്കും ഒരു ദിവസ്സം ഉണ്ട്. നല്ല കഥ

    മറുപടിഇല്ലാതാക്കൂ
  4. ഇങ്ങനെയൊക്കെയാണ്‌ ഇപ്പൊഴത്തെ ലോകം

    മറുപടിഇല്ലാതാക്കൂ
  5. പാവം....നായ്ക്കളും ജീവിച്ചു പൊയ്ക്കോട്ടെന്ന്....

    മറുപടിഇല്ലാതാക്കൂ
  6. അതെ, അതെ. മറ്റുള്ളവരുടെ മേലിൽ കയറിയിട്ട്. അങ്ങിനെ ഒരുപാട് മനുഷ്യനായ്ക്കളും ഇവിടെ ജീവിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  7. ശെടാ ഇത് ഞാൻ വായിച്ച് ഒരു തവണ കമന്റിയതായിട്ടൊരോർമ്മ. ഇനി മനസിലൊ മറ്റൊ ആയിരുന്നൊ? :)

    മറുപടിഇല്ലാതാക്കൂ

.