2013, ഓഗസ്റ്റ് 10, ശനിയാഴ്‌ച

ചാത്തന്‍





എന്റെ ചെറുപ്പത്തില്‍, അമ്മക്ക് ഒരു ഹോബിഉണ്ടായിരുന്നു -
ഒന്നോ രണ്ടോ കോഴികളെ വളര്‍ത്തുക. മല്സ്യമാംസമോ
മുട്ടയോ പോലും അമ്മയും അച്ഛനും ഞാനും കഴിക്കില്ല എങ്കിലും
അമ്മക്ക് അതൊരു രസമായിരുന്നു!

കോഴിക്കുഞ്ഞിനെ എവിടെനിന്നെങ്കിലും സംഘടിപ്പിക്കും.
അത്ചാത്തന്‍ആയാലും പെട്ട ആയാലും
(ഞങ്ങളുടെ ഭാഗത്ത്പൂവന്‍കോഴിയെ ചാത്തന്‍ എന്നും
പിടക്കോഴിയെ പെട്ട എന്നുമാണ് പറയുക.)

അങ്ങിനെ, കൊണ്ടുവന്ന ഒരു കുക്കുടശിശു കുറച്ചുകൂടി
വളര്‍ന്നു വലുതായപ്പോള്‍
മനസ്സിലായി അത് ചാത്തന്‍ ആണ് എന്ന്.അല്ലാതെ വേറെ
വഴിയില്ലായിരുന്നു.

ചാത്തന്‍ വളര്‍ന്നു. അങ്കവാലും അങ്കക്കലിയുമായി അവന്‍കറങ്ങി
നടന്നു. അയല്‍പക്കത്തെ കുക്കുട തരുണികളുമായി ലോഹ്യം കൂടി.
.അവരെ ഹോട്ടലില്‍കൊണ്ടുപോയി. വേണ്ടതെല്ലാം വാങ്ങിച്ചു
കൊടുത്തു. സിനിമക്ക് കൊണ്ടുപോയി. കറക്കം തന്നെ കറക്കം.

ഇടയ്ക്കു നെന്മണിയും വെള്ളവും ഒക്കെ തയ്യാര്‍
ആക്കി വച്ചത് വന്നു ഒരുകൈ നോക്കിയിട്ട് പോകും.
ആദ്യമാദ്യം, വൈകുന്നേരം ആകുമ്പോള്‍കൂട്ടിലടക്കാന്‍
വിളിച്ചാല്‍, വരാന്‍ വലിയപാടായിരുന്നു. പിന്നെ,
പിന്നെ അമ്മയെ പേടിയോ അനുസരണയോ ഒക്കെ
ആയി. അപ്പോള്‍, അമ്മ പറയും: ഓ, സര്‍ക്കീട്ടൊക്കെ
കഴിഞ്ഞു വന്നുവോ?. അത് കേട്ട്കൊക്കോ കൊക്കോ
എന്ന് പറഞ്ഞു ഒന്ന് രണ്ടുസ്റെപ്സ്‌ പുറകിലേക്കും
മുമ്പിലേക്കും വെക്കും. ", സേട്ടൂനു പറഞ്ഞത്
പിടിചില്ല്യാന്നുതോന്നുണൂ'', അമ്മ വീണ്ടും.

ഞാനും സമയം കിട്ടുമ്പോള്‍ ചാത്തന്‍ 'സേവ'യുമായികൂടെ
കൂടുമായിരുന്നു.

അലക്കുപണിയുള്ള (മണ്ണാത്തി ഒരു പെട്ട ഉണ്ടായിരുന്നു.
പെട്ട എന്നത് ആ സ്ത്രീയുടെ ഓമനപ്പേര് ആവാം. ഒരിക്കല്‍,
ഞാന്‍ അമ്മയോട് ചോദിച്ചു, ''അവരുടെ ഭര്‍ത്താവിന്റെപേര്
ചാത്തന്‍ എന്നാണോ അമ്മേ.'' അതുകേട്ടു അമ്മയും
കൂടെയുണ്ടായിരുന്നവരും പൊട്ടിച്ചിരിച്ചു.

പിന്നീട്, ഞാന്‍സാക്ഷാല്‍ ചാത്തനെ കുറിച്ചും ചാത്തന്‍സേവയെ
കുറിച്ചുമൊക്കെമറ്റുള്ളവര്‍ പറയുന്നത് കേട്ടു.

ഇന്നും, ചാത്തന്‍ എന്ന് പേര് എവിടെ കേട്ടാലും എന്റെ ഈ പഴയ
അങ്കവാലനെ, പൂവാലനെ ഓര്‍മ്മവരും.

14 അഭിപ്രായങ്ങൾ:

  1. രസകരമായി അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  2. എന്നിട്ട് ആ ചാത്തനെ എന്തുചെയ്തു?

    മറുപടിഇല്ലാതാക്കൂ
  3. ചാത്തന്മാർ നമ്മുടെ നാട്ടിൽ ഇപ്പൊഴും പല വേഷങ്ങളിൽ വിലസുന്നു. പെട്ടകൾ പെട്ടത്‌തന്നെ

    മറുപടിഇല്ലാതാക്കൂ
  4. നർമ്മക്കുറിപ്പ് ഇഷ്ടമായി ഡോക്ടർ.


    ശുഭാശംസകൾ...


    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പശുക്കുട്ടിയും പൂച്ചയും കോഴിയുമൊക്കെ കുട്ടിക്കാലത്തെ കളിക്കൂട്ടുകരാണ്. വീട്ടില്‍ ഒരു ചാത്തന്‍കോഴിയുണ്ടായിരുന്നു. അവന്‍ നായയുടെ ജോലിയാണ് ചെയ്തു വന്നത്. ആരെങ്കിലും വന്നാല്‍ കൂവി വിവരം അറിയിക്കും, തരം തെറ്റിയാല്‍ ആഗതരെ കൊത്തും. കോഴിക്കുഞ്ഞിനെ റാഞ്ചിയ പരുന്തിനെ ആക്രമിച്ച് കുഞ്ഞിനെ രക്ഷിച്ചവനാണ് അവന്‍. ചാത്തന്‍ സേവാ മഠങ്ങള്‍ തൃശ്ശൂര്‍ ജില്ലയിലാണ് അധികം 

      പോസ്റ്റ് ഇഷ്ടപ്പെട്ടു

      ഇല്ലാതാക്കൂ
    2. Unniettan, Asukhaavasthayilum, blog vaayichu comments ittathil santhosham, nanni.

      ഇല്ലാതാക്കൂ
  5. അവന്റെയൊരു ഭാഗ്യം. ആരുടെയെങ്കിലുമൊക്കെ വയറ്റില്‍ ആയിട്ട് എത്രയോ വര്‍ഷമായിക്കാണും. എന്നാലും അവനെ ഇപ്പൊഴും ഓര്‍ക്കാന്‍ ആളുണ്ടല്ലോ

    മറുപടിഇല്ലാതാക്കൂ
  6. അപ്പോള്‍ ഡോക്ടറുടെ നാട്ടില്‍ ചാത്തന്‍ സേവ എന്നു പറഞ്ഞാല്‍ കോഴി സേവ എന്നായിരിക്കുമല്ലോ....

    മറുപടിഇല്ലാതാക്കൂ
  7. :) അല്ല. ചാത്തൻസേവ, ചാത്തൻസേവ തന്നെ. ഒന്ന് തമാശിച്ചുനോക്കിയതാണേ.

    മറുപടിഇല്ലാതാക്കൂ

.