2013, ഓഗസ്റ്റ് 17, ശനിയാഴ്‌ച

പാവക്കൂത്ത്

പാവക്കൂത്ത്


നാം മലയാളികള്‍ക്ക്തുന്ജത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ ആദ്ധ്യാത്മരാമായണം (കിളിപ്പാട്ട്) പരിചിതമാണല്ലോഎന്റെ ദേശക്കാര്‍ക്ക് അതുമാത്രമല്ലതമിഴ് കവി കമ്പരുടെ കമ്പരാമായണവും ഏറെ പരിചിതമാണ്. എങ്ങനെയാണെന്നോ?പാവക്കൂത്ത് വഴി.


പാവക്കൂത്ത് അവതരിപ്പിക്കുന്നവരെ പുലവര്‍ (കൂത്തുകവികള്‍) എന്ന് വിളിക്കുന്നു. ഇത് പാലക്കാട്‌ ജില്ലയില്‍ കണ്ടുവരുന്ന നൂറ്റാണ്ടുകളോളം പഴക്കമുള്ള ഒരു കലാരൂപമാണ്‌..


രണ്ടാഴ്ചകൊണ്ട് (രാത്രികളില്‍) കമ്പരാമായണം കഥ മുഴുവനാക്കുന്നു. കഥാപാത്രങ്ങളെ തോല്പ്പാവകള്‍ വഴിസന്ദര്‍ഭത്തിനനുസരിച്ച് കൊണ്ടുവരുന്നു. നീളത്തിലുള്ള തിരശ്ശീലകളുടെ പിന്നില്‍ പാവകളെ നിരത്തുകയാണ്. നാളികേരവിളക്കുകളുടെ വെളിച്ചത്തില്‍ പാവകളുടെ നിഴല്‍ നല്ലപോലെ കാണികള്‍ക്ക് കാണാം. പുലവര്‍ പറയുന്ന കഥ കേള്‍ക്കാം.


ഓലപ്പായും തലയിണയും എടുത്തു കൂത്തുമാടത്തിനു മുമ്പിലുള്ള പറമ്പില്‍ കിടന്നുകൊണ്ട് കൂത്ത്‌ കാണാം. ഉറക്കം വന്നാല്‍സുഖമായ കാറ്റുകൊണ്ടു ഉറങ്ങാം. സ്കൂള്‍ അവധിക്കാലമായതുകൊണ്ട് ഒരു പ്രശ്നവുമില്ല. ഞങ്ങള്‍ചില കുട്ടിക്കുരങ്ങന്മാര്‍ അടങ്ങുന്ന ഒരു ചെറിയ സംഘംപുറത്തു കിടന്നു ബോറടിക്കുമ്പോള്‍ പതുക്കെ കൂത്തുമാടത്തിനകത്തു കടക്കും. അവിടത്തെ കല്ത്തിണ്ണയിലോ താഴെയോ കിടക്കും. നിശ്ശബ്ധരായിരിക്കുകയുംപുലവര്‍ക്കും കൂട്ടാളികള്‍ക്കും ശല്യം ഉണ്ടാക്കാതിരിക്കുകയും ചെയ്‌താല്‍ മതി.


അങ്ങനെ ഒരു ദിവസംകൂടെയുള്ള ഒരു പയ്യന്‍ - പ്രഭാകരന്‍) മുകളില്‍ തിണ്ണയില്‍ കിടക്കുകയായിരുന്നു. താഴെ വെളിച്ചപ്പാടും. ഉറക്കത്തില്‍പ്രഭ അതാ കെട - വെളിച്ചപ്പാടിന്റെ മേലെചക്ക വെട്ടിയിട്ടപോലെ വീണു. വെളിച്ചപ്പാട് ഞെട്ടി എഴുന്നേറ്റു. പിന്നത്തെ കാര്യം പറയണോപുലവന്മാരെ ശല്യം ചെയ്യാതവിധംആന്ഗ്യഭാഷയില്‍ക്രുദ്ധനായിക്കൊണ്ട്,ഞങ്ങളെ അവിടെനിന്നും ഓടിച്ചു.


എന്തായാലുംആ സംഭവംകുറെക്കാലത്തേക്ക് ഞങ്ങള്‍ക്ക് ഓര്‍ത്തോര്‍ത്തു ചിരിക്കാനുള്ള വകയായി. പ്രഭാകരന്‍ ഇന്നില്ല.


കൂത്തിലെ പല ഭാഗങ്ങളും വളരെ താല്പ്പര്യജനകമായിരിക്കും. ഉദാഹരണമായിലങ്കാദഹനം. ഒരു പുലവര്‍ഹുനുമാന്റെ പാവയെ തിരശ്ശീലയുടെ പിന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ചാടിച്ചുകൊണ്ട്‌ പോകും. വേറൊരു പുലവര്‍,ഹനുമാന്റെ വാലിന്റെ സ്ഥാനത്ത് ഒരു കൊച്ചു പന്തം കൊളുത്തിയതും പിടിച്ചുകൊണ്ടു അതിനനുസരിച്ച് ഒപ്പം നീങ്ങും. ഇത് നിഴല്ക്കൂത്തായി പുറമേനിന്നു കാണാന്‍ നല്ല രസമായിരിക്കും. അകമ്പടിക്ക്‌ വാദ്യവും.


ഒരു ദിവസത്തെ കൂത്ത്‌ നടത്തുന്നതിനും മറ്റും നല്ല ചെലവ് വരും. അത് ബന്ധപ്പെട്ടവര്‍ തീരുമാനിക്കുന്നതിന് അനുസരിച്ചും മറ്റും ഓരോ തറവാട്ടുകാര്‍ ഏറ്റെടുക്കും.


കഥയുടെ അവസാനംശ്രീരാമ പട്ടാഭിഷേകം. ഇതിനെയാണ് ഇവിടെ കൂത്തഭിഷേകം എന്ന് പറയുന്നത്. പകലും രാത്രിയും മൂന്ന് ആനകള്‍ അടങ്ങുന്ന എഴുന്നെള്ളത്തുംവേലയും ഒക്കെ ഇതിന്റെ ഭാഗമാണ്.


യശശ്ശരീരനായ  അരവിന്ദന്‍ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ(IFFK)യുടെ ലോഗോ രൂപകല്‍പ്പന ചെയ്തത് ഈ തോല്പ്പവക്കൂത്തിലെ പാവയെ ആസ്പദമാക്കിയാണ്. മുകളിലെ പാവകളെ ശ്രദ്ധിക്കുക - ശ്രീരാമലക്ഷ്മണന്മാരും സീതയുംഹനുമാനും, സുഗ്രീവനും.



5 അഭിപ്രായങ്ങൾ:

  1. ഇത്തരം പരിചയപ്പെടുത്തലുകള്‍ തുടരട്ടെ.

    മറുപടിഇല്ലാതാക്കൂ
  2. Cut 'n' paste comments from a friend:
    vayichu. pavakkoothu cinemayil maathrame kandittullu.. meesamadhavanil ille..
    njangalute nattil ithonnum illa.. pandu nadakam kanan puthappum kondu poya kaaryam ormavannu..

    nannayi ezhuthi.. THANKS. MEESAMADHAVANILE PAVAKKOOTH ALLA ITH.

    മറുപടിഇല്ലാതാക്കൂ
  3. ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്ന നമ്മുടെ തനതായ കലാരൂപങ്ങളെ പറ്റിയും,പുരാതനസംസ്കാരത്തെ പറ്റിയും ഓര്‍മ്മയില്‍നിന്നുമുള്ള
    പരിചയപ്പെടുത്തല്‍ നന്നായിരിക്കുന്നു ഡോക്ടര്‍.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്റെ പല ബ്ലോഗുകളും ശ്രദ്ധിക്കപ്പെടാതെ പോകുമ്പോൾ ഉണ്ടാകുന്ന വിഷമം താങ്കളെ പോലുള്ളവർ വായിച്ചു അഭിപ്രായം എഴുതുമ്പോൾ ആശ്വാസം തരുന്നു. സന്തോഷം, നന്ദി, സർ.

      ഇല്ലാതാക്കൂ

.