Blog Post No: 328 -
എല്ലാ സുഹൃത്തുക്കൾക്കും
നവവത്സരാശംസകൾ.
നാം നമ്മുടെ ചുറ്റിനുമുള്ളവരോട്
സ്നേഹത്തോടെ, ബഹുമാനത്തോടെ പെരുമാറണം. ഇങ്ങനെ പറയുമ്പോൾ, എനിക്ക് എന്റെ മരിച്ചുപോയ ഒരു വലിയച്ചനെ ഓർമ്മ വരുന്നു. എന്റെ അച്ഛൻ അദ്ദേഹത്തിന്റെ നിര്യാണത്തിൽ
ഒരു കൊച്ചുകുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞത് ഞാൻ ഇന്നെന്നപോലെ ഓർക്കുന്നു. കാരണം,വലിയച്ചൻ വളരെ നല്ലൊരു മനുഷ്യൻ ആയിരുന്നു. നേരിട്ടുള്ള സഹോദരൻ ആയിരുന്നില്ല - ഒരു
തറവാട്ടംഗം. തമ്മിൽ വയസ്സിന്റെ കാര്യത്തിൽ വലിയ വ്യത്യാസവുമില്ല. അച്ഛൻ വല്ല പരാതിയുമായി അദ്ദേഹത്തെ സമീപിച്ചാൽ,
അദ്ദേഹം പറയുമായിരുന്നത്രേ - അവൻ / അവൾ നമ്മുടെ
വയസ്സിനു താഴെ അല്ലേടാ, നമ്മളൊക്കെ വേണ്ടേ
ക്ഷമിക്കാൻ. മുതിർന്നവർ ആണെങ്കിലോ,
ഇങ്ങനെ - അവരൊക്കെ നമ്മുടെ വയസ്സിനു മൂത്തവരല്ലേ,
നമ്മളെക്കാൾ ലോകം കണ്ടവർ, ഇതൊന്നും മനസ്സിൽ വെക്കണ്ട!
മഹാന്മാരും മഹതികളും
- എല്ലാവരും ലോകം മുഴുവൻ അറിയപ്പെടുന്നില്ല.
അതിന്റെ ആവശ്യവുമില്ല. നമ്മുടെ ഇടയിൽത്തന്നെ
ചുരുക്കം ചിലരെങ്കിലും ഇങ്ങനെ അറിയപ്പെടാത്തവരുണ്ട്. നാം അവരെ
അനുകരിക്കുക. നല്ലതേ വരൂ.
ഈ പുതുവത്സരപ്പിറവിയിൽ ഈ സന്ദേശം എന്റെ സുഹൃത്തുക്കളും
ഉൾക്കൊള്ളുമെന്നു കരുതട്ടെ.
പുതുവത്സരാശംസകൾ
മറുപടിഇല്ലാതാക്കൂThanks.
ഇല്ലാതാക്കൂആശംസകൾ.. നന്മകൾ നേരുന്നു
മറുപടിഇല്ലാതാക്കൂThanks.
ഇല്ലാതാക്കൂഞങ്ങളുടെയും ആശംസകള്‍
മറുപടിഇല്ലാതാക്കൂThank you, Ajithbhai.
ഇല്ലാതാക്കൂപുതുവത്സരാശംസകള് ...!
മറുപടിഇല്ലാതാക്കൂThanks, my friend.
ഇല്ലാതാക്കൂമറ്റുള്ളവരെ സ്നേഹിക്കാനും,ബഹുമാനിക്കാനും,സഹായിക്കാനും കഴിയുന്നതുതന്നെതാണ് പുണ്യം.!
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
Thanks, chettaa.
ഇല്ലാതാക്കൂപിന്നിട്ട പുതുവത്സരാശംസകള്‍ ...!
മറുപടിഇല്ലാതാക്കൂThanks,Muralee.
ഇല്ലാതാക്കൂ