2014, ഡിസംബർ 4, വ്യാഴാഴ്‌ച

ഏരിയൽ സാർ എന്നെ ''അതിഥി''യാക്കിയപ്പോൾ....



Blog No: 318 –

ഏരിയൽ സാർ എന്നെ ''അതിഥി''യാക്കിയപ്പോൾ....  

ഫിലിപ്പ്  വറുഗീസ്  'ഏരിയൽ' - ഇദ്ദേഹത്തെ പ്രത്യേകിച്ച് ബ്ലോഗ്‌ രംഗത്തും മുഖപുസ്തകത്തിലും പരിചയമില്ലാത്തവർ ഉണ്ടാവില്ല.  ഒരു പ്രത്യേക വ്യക്തിത്വത്തിന്റെ ഉടമ.  പരിചയപ്പെട്ടവർക്ക് അത് മനസ്സിലാകും.  അദ്ദേഹത്തിന്റെ രചനകൾ പലതും ഞാൻ വായിച്ചിട്ടുണ്ട്.  പലതും സമയക്കുറവുകൊണ്ടും മറ്റും ഇല്ല.  മലയാളികൾക്കിടയിൽ മാത്രമല്ല, ആഗോളതലത്തിൽ തന്നെ അറിയപ്പെടുന്ന അദ്ദേഹത്തിനു നിരവധി സുഹൃത്തുക്കൾ ഉണ്ടെന്നു  മനസ്സിലാകുന്നു. 

സ്വന്തം രചനകളെപ്പോലെയോ, അതിൽക്കൂടുതലായോ, അദ്ദേഹം മറ്റുള്ളവരുടെ രചനകളിൽ താൽപ്പര്യം കാണിക്കുന്നു, പ്രോത്സാഹിപ്പിക്കുന്നു! 

ഇദ്ദേഹം എന്റെ രചനകളിൽ താൽപ്പര്യം കാണിക്കുകയും അദ്ദേഹത്തിന്റെ സൈറ്റിലേക്ക് എന്റെ ഏതാനും കുഞ്ഞുകവിതകളും വേണമെന്ന് പറയുകയും ചെയ്തപ്പോൾതന്നെ , എഴുത്തുലോകത്തിലെ ഈ എളിയവനു സന്തോഷമായി.  ഇതാ, എന്റെ സുഹൃത്തുക്കൾക്ക്  വായിക്കാനായി, അഭിപ്രായത്തിനായി അദ്ദേഹം ഇതുമായി ബന്ധപ്പെട്ടു തയ്യാറാക്കിയ കുറിപ്പും ഞാൻ അയച്ചുകൊടുത്ത കുഞ്ഞുകവിതകളും  ലിങ്ക് വഴി താഴെ കൊടുക്കുന്നു.   

നന്ദി. 


13 അഭിപ്രായങ്ങൾ:

  1. Hi Dr. Saheb,
    What a pleasant surprise.
    Oh No! I am not that as you mentioned!!
    Anyways thank you so much for the kind word.
    Keep going Sir,
    Keep writing!
    And ha, keep informed!
    Have a great weekend ahead.!
    Philip Ariel

    മറുപടിഇല്ലാതാക്കൂ
  2. അവിടെ വായിച്ചിരുന്നു
    സന്തോഷം

    മറുപടിഇല്ലാതാക്കൂ
  3. നല്ലൊരു കാര്യം. തുടർന്നുമുണ്ടാവട്ടെ...


    ശുഭാശംസകൾ......

    മറുപടിഇല്ലാതാക്കൂ
  4. നല്ല സംരംഭം, തുടരൂ, എല്ലാ ഭാവുകങ്ങളും!!!

    മറുപടിഇല്ലാതാക്കൂ
  5. വായിച്ചു.സന്തോഷം.
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍2014, ഡിസംബർ 9 1:46 AM

    പ്രിയ ഡോക്ടർ സര്‍,
    ഏരിയലിന്‍റെ കുറിപ്പുകൾ ഞാൻ വായിക്കാറുണ്ട്. പക്ഷേ അവിടെ അഭിപ്രായം എഴുതാൻ ഗൂഗിൾ പ്ലസ് പ്രൊഫൈല്‍ ചോദിക്കുന്നു. അതുകൊണ്ട് കമന്‍റ് ചെയ്യാറില്ല. എനിക്കാണെങ്കില്‍ എന്നാപ്പിന്നെയൊരു പ്ലസ് ഉണ്ടാക്കിക്കളയാം.. എന്നു തോന്നുന്നുമില്ല.. എനിവേ...

    അഭിനന്ദനങ്ങൾ.!!

    ഏരിയൽ സാറിന്‍റെ വിശാല മനസ്സിനു നന്ദി...

    മറുപടിഇല്ലാതാക്കൂ
  7. ഏരിയലിന്റെ ഏരൊ എന്നേയും തറച്ചിരുന്നൂ...

    മറുപടിഇല്ലാതാക്കൂ

.