2014, ഡിസംബർ 17, ബുധനാഴ്‌ച

കുഞ്ഞുകവിതകൾ - 79



Blog No: 324 –

കുഞ്ഞുകവിതകൾ - 79


ഭക്തി

അമ്പലത്തിൽ ശംഖു്നാദം,
മസ്ജിദിൽ ബാങ്കുവിളി,
പള്ളിയിൽ മണിയടി -
ദൈവവിശ്വാസം -
എല്ലാം ഭക്തിമയം;
അതുകൊണ്ട് ഉദ്ദേശിക്കുന്ന
ഒരേ സന്ദേശം ഭക്തർ
ഉൾക്കൊള്ളുന്നുവെങ്കിൽ......



ദ്രോഹം


അർക്കശോഭയിൽ ഹരിതാഭ തൂകുമീ
സസ്യലോകം  മാനവബന്ധുക്കളല്ലോ
നിന്ദിക്കുന്നു ഈ ബന്ധുക്കളെ ചിലർ
പ്രകൃതിവിരുദ്ധമാം ചെയ്തികളാലേ,
നിഷ്കളങ്കരാം മറ്റുള്ള മാനുജരതിൻ
തിക്തഫലമനുഭവിക്കുമെന്നു നിശ്ചയം!

9 അഭിപ്രായങ്ങൾ:

  1. ഭക്തി മൂത്ത് പ്രാന്താവുന്നു
    പ്രാന്ത് മൂത്ത് അക്രമമാകുന്നു
    അക്രമം മൂത്ത് കൊലപാതകമാകുന്നു
    ഭക്തിയുടെ ഒരു കാര്യം!!

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2014, ഡിസംബർ 19 1:03 AM

    ഭക്തി കൊണ്ട് ഉദ്ദേശിക്കുന്ന
    ഒരേ സന്ദേശം ഭക്തർ
    ഉൾക്കൊള്ളുന്നുവെങ്കിൽ......

    നിഷ്കളങ്കരായ മനുജര്‍ നിലവിലുണ്ടോയെന്ന് ശങ്ക.!

    മറുപടിഇല്ലാതാക്കൂ
  3. തീവ്രഭക്തി ദ്രോഹമാവുമ്പോഴാണ് കുഴപ്പം.
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  4. തങ്ങളുടെ വിശ്വാസത്തിൽ ആളെ കൂട്ടുക എന്ന സന്ദേശം ആണ് പകരുന്നതും ഓരോരുത്തരും ഉൾക്കൊള്ളുന്നതും.

    മറുപടിഇല്ലാതാക്കൂ
  5. നിന്ദിക്കുന്നു ഈ ബന്ധുക്കളെ ചിലർ
    പ്രകൃതിവിരുദ്ധമാം ചെയ്തിയാലേ,
    നിഷ്കളങ്കരാം മറ്റുള്ള മാനുജരതിൻ
    തിക്തഫലമനുഭവിക്കും നിശ്ചയം!

    മറുപടിഇല്ലാതാക്കൂ

.