2014, ഡിസംബർ 27, ശനിയാഴ്‌ച

കുഞ്ഞുകവിതകൾ - 82



Blog post No: 327 –

കുഞ്ഞുകവിതകൾ - 82



കാറ്റും മഴയും

കാറ്റും മഴയുമെന്നുമുറ്റചങ്ങാതിമാർതന്നെയല്ലോ,
കാമുകിമാരെക്കാണാനവരെന്നുമൊന്നിച്ചിറങ്ങുന്നു
കാറ്റിൻ കാമുകി ലജ്ജയാൽ പുറത്തേക്കിറങ്ങാറില്ല 
കാറ്റ് കാമുകിയെക്കാണാനായകത്തേക്ക് പോകുന്നു!
കാമുകനാം മഴ ലജ്ജയാലകത്തെക്ക് പോകാറില്ല,
കാമുകിയവനെക്കാണാനായ് പുറത്തേക്കിറങ്ങുന്നു!     



അമ്പലക്കുളം

അമ്പലത്തിനോടുതൊട്ടുള്ള കുളം
ഞാൻ നീന്തൽ പഠിച്ച കുളം
നടുക്ക് ''ഓമക്കുറ്റി''യുള്ള കുളം
ഓമക്കുറ്റിയിൽ കയറി താഴെ ചാടി
സുഹൃത്തുക്കളുമായി രസിച്ച കുളം
മനസ്സിൽനിന്ന് മായാത്ത കുളം
''കുളം'' ആയി എന്ന് പറയുന്നതിനോട്
യാതൊരു യോജിപ്പുമില്ലാത്ത കുളം
ദൈവീകചൈതന്യമുള്ള കുളം
തിരുവഴിയാട് നരസിംഹമൂർത്തി അമ്പലക്കുളം!  



പനിനീര്പ്പൂവേ

പനിനീർപ്പൂവെന്നെ മാടിവിളിച്ചപ്പോൾ,
പതുക്കെപ്പോയ് കണ്ടു,  കണ്കുളിർക്കെ;
പരിമളവാഹിയാം പ്രസൂനമേ,  നിന്നെ
പറിച്ചുമാറ്റാതൊരു മുത്തം തരട്ടെ ഞാൻ.

8 അഭിപ്രായങ്ങൾ:

  1. പറിച്ചുമാറ്റാതൊരു മുത്തം ആവാം!

    മറുപടിഇല്ലാതാക്കൂ
  2. പനിനീര്‍പ്പൂവിന് നോവാതെ..................
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  3. പനിനീർപ്പൂവെന്നെ മാടിവിളിച്ചപ്പോൾ,
    പതുക്കെപ്പോയ് കണ്ടു, കണ്കുളിർക്കെ;
    പരിമളവാഹിയാം പ്രസൂനമേ, നിന്നെ
    പറിച്ചുമാറ്റാതൊരു മുത്തം തരട്ടെ ഞാൻ.

    മറുപടിഇല്ലാതാക്കൂ

.