Blog Post No: 329 -
പഴമയുടെ സുഗന്ധം
നാം കലാഹൃദയരാണ്. കലയും സാഹിത്യവും, കവിതയുമെല്ലാം നാം ആസ്വദിക്കുന്നു. ജീവിതഗന്ധിയായ കഥകൾ നമ്മുടെ എഴുത്തുകാർ സമ്മാനിച്ചവ വായിച്ചിട്ടുണ്ട്. ജീവിതഗന്ധിയായ ചലച്ചിത്രങ്ങൾ നാം കണ്ടിട്ടുണ്ട്. ഇന്ന് സാങ്കേതിക വിദ്യ ഇത്രത്തോളം പുരോഗമിച്ച അവസ്ഥയിലും ഇവയൊക്കെ ഈ പറഞ്ഞവ ഉൾപ്പെട്ട പഴയവയോടൊപ്പം വരുന്നുണ്ടോ? എനിക്ക് തോന്നുന്നില്ല. നന്നേ ചെറുപ്പത്തിൽ വായിച്ചവ, കണ്ട സിനിമകൾ എല്ലാം നിറം മങ്ങാതെ ഇന്നും എന്നിലുണ്ട്. ഏതെങ്കിലും ഒരുഭാഗം ഇന്നത്തേതിൽ നിന്ന് അങ്ങനെ ഓർത്തെടുക്കാൻ പ്രയാസമാണ്. അത് തീർച്ചയായും, സ്വാഭാവികമായും യഥാർത്ഥ ജീവിതത്തുടിപ്പുകൾ അതിൽ കുറവായതുകൊണ്ടോ, ഇല്ലാത്തതുകൊണ്ടോ ആണ്.
മുകളിൽ പറഞ്ഞതിനുമുപരി, ഇന്ന് കാണുന്ന ടി.വി. സീരിയലുകൾ - തുലോം നിലവാരം കുറഞ്ഞവയാണ്. കഴിവുള്ള കലാകാരെ അണിനിരത്തി, കെട്ടുറപ്പില്ലാത്ത കഥകൾ അതിനേക്കാൾ മോശമായി അവതരിപ്പിച്ചു കാണുന്നു, ഭാഷാഹാനി വരുത്തും വിധംതന്നെ. തികച്ചും പരിതാപകരം!
ഇല്ല, ഇന്നത്തെ തലമുറ ഇങ്ങനെ പഴയതലമുറയിലേതുപോലെ ഭാഗ്യവാന്മാരും ഭാഗ്യവതികളുമല്ല.
പലപ്പോഴും തോന്നുന്നു - എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു. ഇത് അൽപ്പം വിപുലമായിത്തന്നെ പറയേണ്ടതാണ്. എങ്കിലും, സുഹൃത്തുക്കൾക്ക് ഞാൻ ചൂണ്ടിക്കാണിച്ച ആശയം മനസ്സിലാകും എന്ന് കരുതുന്നു.
ഭാഷാഹാനിയെക്കാള്‍ സ്വഭാവഹാനി വരുത്തുന്നു എന്നതാണ് പ്രശ്നം
മറുപടിഇല്ലാതാക്കൂAthe, Ajithbhai.
ഇല്ലാതാക്കൂഭാഗ്യം കേട്ട പുതു തലമുറ ...
മറുപടിഇല്ലാതാക്കൂAthe.
ഇല്ലാതാക്കൂകാന്തമായി മാറുന്ന വൈകൃതങ്ങള്‍.....
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
Athe, chettaa.
ഇല്ലാതാക്കൂഇന്ന് കാണുന്ന ടി.വി. സീരിയലുകൾ - തുലോം നിലവാരം കുറഞ്ഞവയാണ്. കഴിവുള്ള കലാകാരെ അണിനിരത്തി, കെട്ടുറപ്പില്ലാത്ത കഥകൾ അതിനേക്കാൾ മോശമായി അവതരിപ്പിച്ചു കാണുന്നു, ഭാഷാഹാനി വരുത്തും വിധംതന്നെ. തികച്ചും പരിതാപകരം!
മറുപടിഇല്ലാതാക്കൂCorrect.
ഇല്ലാതാക്കൂ