Blog No: 326 –
കുഞ്ഞുകവിതകൾ - 81
ചിന്താവിഷയം - സുഖദു:ഖങ്ങൾ
ഒരു കുന്നിനൊരു കുഴി,
ഒരു ദുഖത്തിനൊരു സന്തോഷ-
മിങ്ങനെ നിമ്നോന്നതങ്ങ-
ളെന്നുമുണ്ടാകുന്നു
ജീവിതത്തിൽ;
സുഖത്തിൽ സന്തോഷിക്കുന്ന
നാം,
ദുഃഖം വരാമെന്നുമോർക്കണം,
അതേറ്റുവാങ്ങാനായ്
മനസ്സു
കെട്ടിപ്പടുക്കണം,
തയ്യാറാകണ-
മങ്ങനെ ദുഃഖത്തിന്നാഴം
കുറയ്ക്കാം!
വ്യത്യാസം
ചക്രവാളത്തിന്റെ നിറം
മാറുന്നു,
പ്രകൃത്യാൽ,
കാലാവസ്ഥക്കനുസരിച്ച്;
മനുഷ്യന്റെ നിറം മാറുന്നു,
പ്രകൃതത്തിന്,
സന്ദർഭത്തിനനുസരിച്ച്!
പ്രകൃതി മനുഷ്യനെ
സംരക്ഷിക്കുന്നു,
മനുഷ്യൻ പ്രകൃതിയെ
ചതിക്കുന്നു!
തൊട്ടാവാടി
തൊട്ടാൽ വാടും
തൊട്ടില്ലെങ്കിൽ വാടില്ല
തൊടാതിരിക്കുന്നതെങ്ങനെ
തൊട്ടാവാടീ,
നിന്റെയൊരു കാര്യം...
മറുപടിഇല്ലാതാക്കൂതൊടാതിരിക്കുന്നതെങ്ങനെ
തൊട്ടാവാടീ, നിന്റെയൊരു കാര്യം.
പിന്നെ
ഭായിക്ക് ഉഗ്രനായൊരു കിണ്ണങ്കാച്ചി കൃസ്തുമസ് ആശംസ
നേർന്നു കൊള്ളുന്നൂ...!
ha ha Thanks, my friend.
മറുപടിഇല്ലാതാക്കൂജീവിതപാഠങ്ങള് നന്നായി ഡോക്ടര്‍
മറുപടിഇല്ലാതാക്കൂആശംസകള്
അസ്സലായി ഡോക്ടര്‍ ..
മറുപടിഇല്ലാതാക്കൂThanks, Saleem.
ഇല്ലാതാക്കൂനന്നായി. ഒരു കുഴിയ്ക്കൊരു കുന്ന്
മറുപടിഇല്ലാതാക്കൂThanks, Ajithbhai.
ഇല്ലാതാക്കൂ