Blog Post No: 319
കുഞ്ഞുകവിതകൾ - 76
ഇലമരം
മറുനാട്ടിൽ ജനിച്ചുവളരുന്ന
കുഞ്ഞുമോൾ നാട്ടിൽ വന്നപ്പോൾ
അച്ഛനോട് ചോദിച്ചു,
''ഈ ഇലമരം എന്തിന്റെയാ?''
അച്ഛൻ മറുപടി പറയുംമുമ്പ്
വാഴയിലകൾ അതുകേട്ട്
കുണുങ്ങിച്ചിരിച്ചു!
പൂക്കളും മനുഷ്യരും
പനിനീർപ്പൂവിൻ സുഗന്ധം
പടരുന്നു പരിസരങ്ങളിൽ
പരോപകാരിയിൻ നന്മ
പരക്കുന്നു നാടുനീളെ
പൂക്കൾതൻ പേരുകൾ വിളിക്കുന്നു
പെണ്‍കുഞ്ഞുങ്ങളെ മാതാപിതാക്കൾ
പൂക്കളിൻ ഗുണമീ കുഞ്ഞുങ്ങളിൽ
പ്രതീക്ഷിക്കുന്നു സ്നേഹപൂർവ്വം
പൂക്കൾ വേണം പലകാര്യങ്ങൾക്കായ്
പൂക്കൾ ജീവിതത്തിൻ ഭാഗമത്രേ
പൂക്കളില്ലാത്ത അവസ്ഥയോർത്താൽ
പലകാര്യങ്ങളും വേണ്ടെന്നുവെക്കും!
കുഞ്ഞു കവിതകൾ ..നന്മയുടെ വരികൾ... പരക്കട്ടെ സുഗന്ധം
മറുപടിഇല്ലാതാക്കൂThanks, my friend.
ഇല്ലാതാക്കൂഇലകള്, പൂക്കള്‍, നന്മകള്‍
മറുപടിഇല്ലാതാക്കൂരണ്ടും നല്ല കവിതകൾ. ഇഷ്ടം.
മറുപടിഇല്ലാതാക്കൂശുഭാശംസകൾ.....
Thanks, my friend.
ഇല്ലാതാക്കൂആദ്യത്തെ കവിത വായിച്ച് ഞാനും
മറുപടിഇല്ലാതാക്കൂകുണുങ്ങിച്ചിരിച്ചു!
രണ്ടാമത്തെ കവിത കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി... അത് എങ്ങനെയെന്ന് എനിക്ക് അറിയൂല്ല്യാ...
Thanks, Rithu. Shraddhikkaam.
ഇല്ലാതാക്കൂവാഴയിലയുടെ കുണുങ്ങിച്ചിരിയും കൂടിയായപ്പോള്‍ പനിനീര്‍പ്പൂവിന്‍റെ സുഗന്ധം കവിതകള്‍ക്ക്.........
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
Thanks, chettaa.
ഇല്ലാതാക്കൂപൂക്കട്ടെ കുഞ്ഞു പൂ കവിതകള്‍ ഇനിയും ...
മറുപടിഇല്ലാതാക്കൂThanks, Salim.
ഇല്ലാതാക്കൂപൂക്കൾതൻ പേരുകൾ വിളിക്കുന്നു
മറുപടിഇല്ലാതാക്കൂപെണ്കുഞ്ഞുങ്ങളെ മാതാപിതാക്കൾ
പൂക്കളിൻ ഗുണമീ കുഞ്ഞുങ്ങളിൽ
പ്രതീക്ഷിക്കുന്നു സ്നേഹപൂർവ്വം
:)
ഇല്ലാതാക്കൂ