കുഞ്ഞുകവിതകൾ - 59
Blog Post No: 294
കറുപ്പും വെളുപ്പും
കറുപ്പും വെളുപ്പുമാണെനിക്കെന്നുമിഷ്ടം,
നിറമയമായതിനേക്കാൾ പലപ്പോഴും;
പറയുന്നതെന്തെന്നൂഹിക്കാമോ,
പഴയകാല ചലച്ചിത്രങ്ങൾ!
വായിച്ച കഥകൾ, നോവലുകൾ പലതും
സിനിമകളായ് വന്നപ്പോൾ കണ്ടു ഞാൻ.
തിളങ്ങീയാ ചലച്ചിത്രങ്ങൾ
വർണ്ണമയമായതല്ലെങ്കിലും!
കഥകൾ, ഗാനങ്ങളെന്നിവ-
യെന്നുമോർക്കാൻ പറ്റുന്നവ!
ഓർമ്മപ്പെടുത്തൽ!
പള്ളിമണി മുഴങ്ങുന്നു
അമ്പലമണി മുഴങ്ങുന്നു
പള്ളിയിലെ ഉച്ചഭാഷിണി മുഴങ്ങുന്നു....
എല്ലാം ഒരേ ഒരു ഉദ്ദേശത്തോടെ -
പ്രാർത്ഥിക്കുക, പ്രവർത്തിക്കുക!
ഒരു ഓർമ്മപ്പെടുത്തൽ -
ദൈവം നമ്മുടെ ഉള്ളിൽത്തന്നെ ഉണ്ടെങ്കിലും!
കറിവേപ്പില
കറിവേപ്പില തിരക്കി നടന്നവർ
കറിവേപ്പില കിട്ടിയത് കറിയിലിട്ടു;
കറി കഴിക്കുമ്പോളാ കറിവേപ്പിലകൾ
കാര്യമായ് തിരഞ്ഞു പുറത്തേക്കിട്ടു!
കാര്യത്തിനു വേണം ചിലരെ ചിലർക്ക്
കാര്യം കഴിഞ്ഞാലവർ വെറും കറിവേപ്പില!
കാര്യത്തിനു വേണം ചിലരെ ചിലർക്ക്
മറുപടിഇല്ലാതാക്കൂകാര്യം കഴിഞ്ഞാലവർ വെറും കറിവേപ്പില!
Athe.
ഇല്ലാതാക്കൂബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലം
മറുപടിഇല്ലാതാക്കൂഭക്തിയുടെ കാലം
കറിവേപ്പിലയുടെ കാലം
:)
ഇല്ലാതാക്കൂകറിവേപ്പിലയെപ്പോലും വിശ്വസിക്കാന്‍ പറ്റാത്ത കാലം!
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
തിളങ്ങീയാ ചലച്ചിത്രങ്ങൾ
മറുപടിഇല്ലാതാക്കൂവർണ്ണമയമായതല്ലെങ്കിലും!
കഥകൾ, ഗാനങ്ങളെന്നിവ-
യെന്നുമോർക്കാൻ പറ്റുന്നവ!