2014, സെപ്റ്റംബർ 14, ഞായറാഴ്‌ച

കുഞ്ഞുകവിതകൾ - 55



കുഞ്ഞുകവിതകൾ - 55


Blog Post No: 289


മഴവില്ല്

മാനത്തുനിന്നും മഴവില്ലു കണ്ടപ്പോളെൻ
മനസ്സിലും സപ്തവർണ്ണങ്ങൾ തെളിഞ്ഞു!
മധുരിക്കുമോർമ്മകളൊന്നൊന്നായ് 
മടികൂടാതെ മനസ്സിലേക്കോടിയെത്തി.
''മാനത്തുനിന്നും മഴവില്ലു കാണ്‍കെ
മനസ്സുമേലോട്ടു കുതിച്ചിടുന്നുമേ'' -
മഴവില്ലിൻ കവിത പാടിയ കവിയെ ഞാൻ
മറക്കില്ലൊരിക്കലു,മീ വയസ്സിലും.
മഴവില്ല് ശിശുക്കൾതന്നുള്ളം കുളിർപ്പിച്ചു
മഴവെള്ളം വീണപോലെൻ മനവും കുളിർത്തു!


കുട്ടൻ

കുട്ടനാട്ടിൽനിന്നൊരു കുട്ടൻ
കുട്ടയുമായി വരുന്ന കുട്ടൻ
കുട്ടിക്കളി മാറാത്ത കുട്ടൻ
കുട്ടികളിൽ കുട്ടിയാണ് കുട്ടൻ


മുഖസൌന്ദര്യവും അമ്മുവും

മുഖം കഴുകാനായ്‌ കുളത്തിലെത്തിയ അമ്മുവിൻ
മുഖമതാ കാണുന്നു  കണ്ണാടിയിൽ കാണുംപോൽ!
മുഖസൗന്ദര്യത്തിലഹങ്കരിച്ചയാ മഹിളാമണി 
മുഖം കഴുകാൻ വന്ന കാര്യം മറന്നുപോയ്‌!


പഞ്ചഭൂതങ്ങൾ

പഞ്ചഭൂതങ്ങൾ നമുക്കെന്നുമനുഗ്രഹം
പഞ്ചഭൂതങ്ങളെയെന്നുമാരാധിക്കണം
ആരാധന മാത്രം പോരാ, അനുസരിക്കണം
അനുഗ്രഹമനുഭവിക്കാൻ, ശാപമൊഴിവാക്കാൻ!

6 അഭിപ്രായങ്ങൾ:

  1. മനം കുളിര്‍ക്കും വാക്കുകളുടെ മഴവില്‍.......!

    മറുപടിഇല്ലാതാക്കൂ
  2. കുട്ടനാടന്‍ കുട്ടന്‍ കരുമാടിക്കുട്ടന്‍

    മറുപടിഇല്ലാതാക്കൂ
  3. മഴവില്ലിനെക്കുറിച്ച് പണ്ട് പഠിച്ച പാട്ട് എനിക്കും ഓര്‍മ്മയുണ്ട്

    മറുപടിഇല്ലാതാക്കൂ
  4. നന്നായിട്ടുണ്ട് ഡോക്ടര്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. നല്ല മട്ടത്തിലുള്ള കവിതകൾ..ഇഷ്ടമായി

    മറുപടിഇല്ലാതാക്കൂ

.