ഭാരം
നിന്നെക്കാണാഞ്ഞെൻ മനസ്സിന്നു
ഭാരമേറിയല്ലോയെൻ പ്രിയസഖീ,
മാനസത്തിൻ ഭാരമേറിയപ്പോൾ
ശരീരഭാരമോ കുറഞ്ഞും പോയ്!
മനസ്സും ശരീരവുമിങ്ങിനെയീ
നില തുടരുന്നുവെന്നാകിലോ,
ഞാനിവിടെയീ ഭൂമിക്കുതന്നെ-
യൊരു ഭാരമായ് ഭവിച്ചിടും!
ഭാരിച്ച ചുമതലകളെനിക്കു-
ണ്ടെന്നാകിലും പ്രിയസഖീ,
ഞാൻ നിനക്കും നീയെനിക്കും
ഭാരമാവില്ലെന്നു ധരിക്ക നീ.
മാനസത്തിൻ ഭാരം കുറയ്ക്കാൻ,
ശരീരഭാരം കുറയാതിരിക്കാ,ന-
നന്യർക്ക് ഭാരമാവാതിരിക്കാൻ,
ചാരത്തണയുക നീ വൈകാതെ.
ഭാരവാഹി
മറുപടിഇല്ലാതാക്കൂകവിത നന്നായിട്ടുണ്ട് കേട്ടോ
ഹാ ഹാ ഇതിൽക്കൂടുതൽ എനിക്കെന്തു വേണം അജിത് ഭായ്? താങ്കള്നന്നായിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ, മോശമില്ല എന്നെങ്കിലും ഞാൻ എടുക്കുന്നു. പിന്നെ, ആ ''ഭാരവാഹി'' പ്രയോഗം എനിക്ക് ''ക്ഷ'' രസിച്ചേ. ത്യാങ്ക് യു, ത്യാങ്ക് യു.
ഇല്ലാതാക്കൂഭാര തം. നല്ല ആശയം. ഇഷ്ടമായി ഡോക്ടർ
മറുപടിഇല്ലാതാക്കൂഅതാ, അടുത്തത് ''ഭാര''തം! ഹ ഹ
മറുപടിഇല്ലാതാക്കൂനന്ദി, സർ.
ഭാരത്തിന് ഇത്രത്തോളം ഭാരമുണ്ടാകുമെന്നറിഞ്ഞില്ല.അത്രയേറെ നന്നായി.
മറുപടിഇല്ലാതാക്കൂതാങ്കളുടെ അഭിപ്രായം അറിഞ്ഞു സന്തോഷിക്കുന്നു. നന്ദി, സർ.
ഇല്ലാതാക്കൂഇപ്പോൾ പരസ്പരം ഭാരമാകാത്ത ഇവർ ഭാവിയിലുമങ്ങനെ തന്നെയാകാൻ ദൈവമനുഗ്രഹിക്കട്ടെ.
മറുപടിഇല്ലാതാക്കൂനല്ല വരികൾ
ശുഭാശംസകൾ....
നന്ദി, സുഹൃത്തേ.
മറുപടിഇല്ലാതാക്കൂപരസ്പരം ഭാരമാവാനുള്ള അവരുടെ തീരുമാനം എനിക്ക് ഇഷ്ടമായി.
മറുപടിഇല്ലാതാക്കൂ:)
ഇല്ലാതാക്കൂനന്ദി.
നാം അന്യോന്യം ഊന്നു വടികളായി ....... അങ്ങനെ മുന്നോട്ടു പോകും അല്ലേ ......
മറുപടിഇല്ലാതാക്കൂAthe. Thanks, Anu Raj.
മറുപടിഇല്ലാതാക്കൂതുമ്പിയ്ക്ക് കല്ല് ഭാരം
മറുപടിഇല്ലാതാക്കൂആനയ്ക്ക് പട്ട ഭാരം
ഡോക്ടര്‍ക്ക് മനസ്സ് ഭാരം...!!!
(എൻ മാനസത്തിൻ ഭാരം കുറയ്ക്കാ-
നെൻ ശരീരഭാരം കുറയാതിരിക്കാൻ,
ഞാനന്യര്ക്ക് ഭാരമാവാതിരിക്കാനെൻ
ചാരത്തണയുക നീയൊട്ടുമേ വൈകാതെ.)
ഞാന്‍ സ്റ്റെതസ്കോപ്പ് എടുത്തു വെച്ചു നോക്ക്യേപ്പോ...
ഞെട്ടിപ്പോയീ... ഡോക്ടര്‍സാര്‍,
ഒരു 25 കാരന്‍റെ പള്‍സ്....!!!
ഈ അവസ്ഥയില്‍ത്തന്നെ മുന്നോട്ട്... മുന്നോട്ട്..
എല്ലാ നന്മകളും,
ഒപ്പം ആയുരാരോഗ്യസൗഖ്യങ്ങളും..
-അക്കാകുക്ക-
ഹായ്, അക്കാകുക്കാ എന്റെ ബ്ലോഗിലേക്ക് സ്വാഗതം. കവിത വായിച്ചു അഭിപ്രായം പറഞ്ഞതിൽ സന്തോഷം, നന്ദി. പിന്നേയ്, ഈ ''ഞാൻ'' ഉണ്ടല്ലോ അത് ഞാൻ അല്ലാട്ടോ, ഒരു കഥാപാത്രം ആണ്. പുടി കിട്ടിയാ ചങ്ങായീ. ഏത്? :)
മറുപടിഇല്ലാതാക്കൂഭാരിച്ച ഈ കവിത നന്നായിട്ടുണ്ട് ഏട്ടാ...
മറുപടിഇല്ലാതാക്കൂഏട്ടനും കുടുംബത്തിനും എന്റെ വിഷു ആശംസകള്‍
സന്തോഷം, നന്ദി Aswathikkuttee.
ഇല്ലാതാക്കൂലളിതം സുന്ദരം മനോഹരം
മറുപടിഇല്ലാതാക്കൂThanks, my friend.
ഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഅല്ലാ ആദ്ദേഹം ഇപ്പോൾ അടുത്തില്ലേ......
മറുപടിഇല്ലാതാക്കൂ:)
ഇല്ലാതാക്കൂഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ലോഗ് അവലോകനത്തില്‍ പറയുന്നത് ശ്രദ്ധിക്കുമല്ലോ ..
മറുപടിഇല്ലാതാക്കൂവരികൾക്കിടയിൽ താല്പ്പര്യത്തോടെ വായിക്കാറുണ്ട്. ഇതിൽ പറയുന്ന പല ബ്ലോഗുകളും വായിക്കാനുണ്ട്. എന്റെ ബ്ലോഗ് പരാമർശിക്കപ്പെട്ടത്തിൽ വളരെ സന്തോഷം ഉണ്ട്. ഈ ഉദ്യമത്തിനും, എല്ലാ ബ്ലോഗർ/വായനക്കാര്ക്കും ഹൃദയം നിറഞ്ഞ ആശംസകൾ.
ഇല്ലാതാക്കൂകാത്തിരിപ്പിൻറെ സുഖം നുകരുമ്പോൾ
മറുപടിഇല്ലാതാക്കൂഭാരം ആനന്ദകരമാകും ...ആശംസകൾ .
ഡോക്ടര്‍ നല്ല ഒരു കവി കൂടി ആണെന്ന് മനസ്സിലായത് ഇപ്പോള്‍ മാത്രം.
മറുപടിഇല്ലാതാക്കൂകവിത കൊള്ളാം
Thanks, my friend.
ഇല്ലാതാക്കൂലളിതംസുന്ദരമാണീഭാരം.
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍