2014, സെപ്റ്റംബർ 10, ബുധനാഴ്‌ച

കുഞ്ഞുകവിതകൾ - 53



കുഞ്ഞുകവിതകൾ - 53


Blog Post No: 285


ഗുരു

''ശരിമാത്രം ചെയ്യുന്നവരാരുമില്ല''യെന്നാൽ 
തെറ്റു ചെയ്യാത്തവരാരുമില്ലയെന്നർത്ഥമല്ലോ;
തെറ്റുകളറിഞ്ഞു നമ്മെ ശരിയിലേക്ക്‌ നയിക്കാനാ-
യൊരു വഴികാട്ടിയായ് വരുന്നു അനുഭവമെന്ന ഗുരു!   
അനുഭവം നമ്മുടെ സ്വന്തമാകാം
മറ്റുള്ളവർ പറഞ്ഞുകേട്ടതുമാകാം
അപ്പോൾ അറിഞ്ഞുകൊണ്ട് ചെയ്യുന്ന തെറ്റേ
തെറ്റാവൂയെന്നു ഗുരുസ്ഥാനീയർ ചൊല്ലുന്നു.

Haiku

ഭൂമിദേവി സർവാംഗസുന്ദരി

കണ്ണിമക്കാതെ നോക്കുന്നു ചന്ദ്രൻ

അസൂയമേഘമത് തടയുന്നു ഇടയ്ക്കിടെ



പാവം നാടൻപൂക്കൾ കൊതിച്ചു
പൂക്കളത്തിന്റെ ഭാഗമാകാൻ
പൂക്കളമിടുന്നവർ മറുനാടൻപൂക്കൾ വാങ്ങി


സൂര്യകാന്തിപ്പൂക്കൾ ചിരിച്ചു
കർഷകനും ചിരിച്ചു
ണ്ണയായ് മാറുന്ന സുന്ദരിപ്പൂക്കൾ

3 അഭിപ്രായങ്ങൾ:

  1. തെറ്റില്‍നിന്ന് ശരിയിലേക്ക്‌ നയിക്കുന്നു അനുഭവമെന്ന ഗുരു.
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  2. അറിയാതെ ചെയ്യുന്ന തെറ്റുകള്‍ ദൈവം പൊറുത്തേക്കും.....എന്നാല്‍ നിയമം പൊറുക്കുമോ...

    മറുപടിഇല്ലാതാക്കൂ

.