2014, സെപ്റ്റംബർ 11, വ്യാഴാഴ്‌ച

എഴുതുന്നവരും വായിക്കുന്നവരും



Blog post no: 287 -


എഴുതുന്നവരും വായിക്കുന്നവരും

(ഒരു കൊച്ചു ലേഖനം)


എഴുത്ത് വിനോദത്തിനു മാത്രമല്ല വിജ്ഞാനത്തിനുംകൂടി ആയിരിക്കണം.  എഴുതുന്ന ആൾ നന്മയെ മുൻനിർത്തി  കുത്തിക്കുറിക്കുമ്പോൾ വായിക്കുന്നവർ അത് ഉൾക്കൊള്ളും എന്ന വിചാരത്തിൽ  ആയിരിക്കും.

നന്മയെ മുൻനിർത്തി എന്ന് പറയുമ്പോൾ, എഴുതുന്ന ആൾ ആ നന്മ മുഴുവൻ പ്രായോഗിക ജീവിതത്തിൽ ഉൾക്കൊണ്ട മഹാത്മാവ് ആയിരിക്കണമെന്നില്ല.  വായിക്കുന്നവർ അത് നല്ല നിലക്ക് എടുക്കും എന്നേ ഉദ്ദേശിക്കുന്നുള്ളൂ.

ഇത് എഴുതാൻ കാരണം, ഒരു സന്ദർഭത്തിൽ, '', എഴുതുന്ന ആൾ ഇങ്ങനെയൊക്കെ ആയാൽ നന്നായിരുന്നു'' എന്നർത്ഥത്തിൽ വായിച്ച ഒരാള് അഭിപ്രായപ്പെട്ടത് കാണാൻ ഇടയായതുകൊണ്ടാണ്. 

ക്രിയാത്മകമായ വിമര്ശനം എന്നും എഴുതുന്ന ആൾ സ്വാഗതം ചെയ്തേ പറ്റൂ.   എന്നാൽ, ഒരുപക്ഷെ, തമാശക്കായിരിക്കാം, സോദ്ദേശപരമായി ഒരാള് എഴുതുമ്പോൾ അതിനെ പരിഹാസ്യമായ രീതിയിൽ മറ്റുള്ളവർകൂടി വായിക്കാൻ ഇടവരുത്തുന്നത് എഴുതുന്ന ആളും വായിക്കുന്ന ആളും തമ്മിലുള്ള ബന്ധത്തെ ബാധിക്കാൻ കാരണമാകും.

ഇതേക്കുറിച്ച് അല്പംകൂടി വിശദമായി പറയാനുണ്ടെങ്കിലും, ഞാൻ ഉദ്ദേശിച്ച വിഷയം സുഹൃത്തുക്കൾക്ക് മനസ്സിലാകുമെന്നതുകൊണ്ട് തല്ക്കാലം നിർത്തട്ടെ.  നന്ദി. 

5 അഭിപ്രായങ്ങൾ:

  1. നിരൂപകർ സ്വന്തം കാഴ്ചപ്പാടുകളുടെയും ഇഷ്ടങ്ങളുടേയും തടവറക്കുള്ളിലാണ്.

    മറുപടിഇല്ലാതാക്കൂ
  2. തന്‍റെ രചനയെക്കുറിച്ചുള്ള ക്രിയാത്മകമായ വിലയിരുത്തല്‍ രചയിതാവ് ശ്രദ്ധിക്കുക തന്നെ ചെയ്യും....
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ

.