2013, മാർച്ച് 14, വ്യാഴാഴ്‌ച

പങ്കാളിത്തം (മിനിക്കഥ)



തിരക്കുപിടിച്ച പ്രഭാതം. നഗരഹൃദയത്തില്‍ പേരുകേട്ട കെട്ടിടത്തിലെ ഒരു പുതിയ ഓഫീസ്.

ചെറുപ്പക്കാരനായ ബോസ്സ്, മാനേജരോട് ഇന്റെര്കോമില്‍ വിളിച്ചു പറഞ്ഞു:
"ശരി, ആ പെണ്‍കുട്ടിയോട് വരാന്‍ പറയുക."

അല്‍പ്പനേരത്തിനു ശേഷം: "മേ ഐ കം ഇന്‍, സര്‍?''

പാതി അടഞ്ഞ വാതിലിനു പിന്നില്‍നിന്നും ഒരു കിളിനാദം.


''എസ് പ്ലീസ്‌.''

ആഗതയെ കണ്ടയുടന്‍ ബോസ്സിന്റെ കണ്ണുകള്‍ പ്രകാശമാനമായി.

സുപ്രിയാ……..”

സുപ്രിയ ഒന്ന് ശങ്കിച്ചു.മുഖത്ത് പരിഭ്രമം.

''ഇരിക്കൂ.''

സുരേഷ്, കാന്‍ഡിഡേറ്റിനോട് വളരെ നേരം സംസാരിച്ചു. ബോസ്സിന്റ പ്രൈവറ്റ് സെക്രട്ടറി എന്ന തസ്ഥികയുമായി ഒരു
ബന്ധവുമില്ലാത്ത, പഴയ വ്യക്തിപരമായ കാര്യങ്ങള്‍.

അതെ, അവര്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കലാലയ ജീവിതത്തില് പ്രേമബദ്ധരായിരുന്നു. ഒരു തെറ്റിദ്ധാരണയുടെ പേരില്‍, അതൊന്നു തിരുത്താന്‍ പോലും മുഖംകൊടുക്കാതെ സുപ്രിയ ഒഴിഞ്ഞുമാറുകയായിരുന്നു. പിന്നീട് പഠനം മുഴുവനാക്കാന്‍ പറ്റാതെ കോളേജില്‍ വരാറില്ലെന്നും മനസ്സിലായി.

എല്ലാം ഇന്നെന്നപോലെ, ഒന്നും മറക്കാന്‍ പറ്റാത്ത സുരേഷ് പറയാനുള്ളതെല്ലാം പറഞ്ഞുതീര്‍ത്തു.

സുരേഷ് ചോദിച്ചു: ''ഇപ്പോള്‍ എന്ത് തോന്നുന്നു?''

സുപ്രിയയുടെ കണ്ണുകള്‍ ഈറനണിഞ്ഞു.

''അതൊക്കെ പോകട്ടെ, ഇത്രയും അറിഞ്ഞ സ്ഥിതിക്ക് എന്നോട് വെറുപ്പില്ലല്ലോ?''

അവള്‍ തലയാട്ടി.

''പിന്നെ....... സ്നേഹം, പ്രേമം?'' അയാള്‍ ഒരു കള്ളച്ചിരിയോടെ, ആകാംക്ഷയോടെ ചോദിച്ചു.

അവള്‍ മറുപടിയായി പുഞ്ചിരിച്ചു, തല കുമ്പിട്ടു.

''കാപ്പി കുടിക്കൂ'', ഇടയ്ക്കു ഓഫീസ്ബോയ് കൊണ്ടുവന്നു വെച്ച കാപ്പി കുടിക്കാന്‍ സുരേഷ് ഓര്‍മ്മിപ്പിച്ചു.

''ശരി, ഞാന്‍ സുപ്രിയ മനസ്സിലാക്കിയതുപോലെതന്നെ, വളച്ചുകെട്ടില്ലാതെ നേരെ കാര്യങ്ങള്‍ പറയുന്ന ആള്‍ തന്നെയാണ്. നാളെ മുതല്‍ ജോലിക്ക് വരിക. എന്റെ പ്രൈവറ്റ് സെക്രെട്ടറിയായിട്ട്. പിന്നെ, ഈ ഞായരാഴ്ച്ചതന്നെ ഞാന്‍ എന്റെ അമ്മയെയും, അമ്മാവനെയും, അമ്മായിയെയും തന്റെ വീട്ടിലേക്കു പറഞ്ഞയക്കാം - തന്റെ അമ്മയോടും അച്ഛനോടും തന്നെ പെണ്ണ് ചോദിക്കാന്‍. ഓക്കേ?''

''എന്റമ്മക്കു എന്റെ ഇഷ്ടത്തില്‍ കൂടുതല്‍ ഒന്നുമില്ല. എന്നിട്ട് ഒട്ടുo വൈകാതെ കല്യാണം. എന്താ?'' അയാള്‍ അവളുടെ മുഖത്തേക്ക് നോക്കി.

അവള്‍ പുഞ്ചിരിച്ചുകൊണ്ട് നിന്നതേയുള്ളൂ.

''അതുകഴിഞ്ഞാല്‍, സുപ്രിയാ സുരേഷ് എന്ന എന്റെ ലൈഫ് പാര്‍ട്ട്നെറുo ഞാന്‍ എന്ന പ്രൊപ്രൈട്ടരും കമ്പനി പാര്‍ട്ട്നേര്സ്." അവള് സന്തോഷാതിരേകത്താല് യാന്ത്രികമായി മൂളി.

ഓഫീസുമുറിയിലെ ക്ലോക്ക് 11 അടിച്ചു.

സുരേഷ് എഴുന്നേറ്റു സുപ്രിയയുടെ നേരെ കൈ നീട്ടി. ഔദ്യോഗികമായിത്തന്നെ ഒരു ഷേക്ക്ഹാന്‍ഡിന് ശേഷം പറഞ്ഞു:

''കാരി ഓണ്‍, സീ യു ടുമോറോ.''

35 അഭിപ്രായങ്ങൾ:

  1. നല്ല കഥ.എന്തോ ഒരു റ്റ്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചു.പക്ഷേ ഡോക്ടർ വണ്ടി സുഗമമായി, വഴിയരികിൽ, തണലത്ത് തന്നെ പാർക്ക് ചെയ്തു.കഥാപാത്രങ്ങൾക്കും, വായിക്കുന്നവർക്കും ഒരുപോലെ സന്തോഷം.  

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  2. അനുരാഗനദിക്ക് നേരത്തെ ഒരു വിഗ്നം വന്നത് കൊണ്ടാകാം ഇപ്പോള്‍ തട്ടും തടവും ഇല്ലാതെ നേരെ വിവാഹ പന്തലിലേക്ക് വണ്ടി വിട്ടതു..അല്ലെ ഡോക്ടര്‍
    നല്ല കഥ .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ, ആ കൂടിക്കാഴ്ച ഒരു നിയോഗമായിരുന്നു. തെറ്റിദ്ധാരണയുടെ പേരില്‍ അകന്ന രണ്ടു ഹൃദയങ്ങള്‍ ഒന്നിക്കാന്‍. അപ്പോള്‍, ഒരു വിവാഹജീവിതത്തിനു ഇനി ഒട്ടും വൈകിക്കേണ്ട എന്നും തോന്നി. നന്ദി.

      ഇല്ലാതാക്കൂ
  3. ഓരോരോ ഭാഗ്യങ്ങള്‍ വരുന്ന വഴി കണ്ടില്ലേ...?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ, ഭാഗ്യം വഴിയില്‍ തടുത്താല്‍ നില്‍ക്കാത്ത വിധം എത്തിച്ചേര്‍ന്നു. നന്ദി, അജിത്‌ഭായ്.

      ഇല്ലാതാക്കൂ
  4. മിനിക്കഥയില്‍ ഒതുക്കി അല്ലെ ഡോക്ടര്‍?............
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ. വേണമെങ്കില് ഒരാള്പ്പംകൂടി നീട്ടി ‍ ചെറുകഥ ആക്കാം. രണ്ടും വലിയ വ്യത്യാസം ഇല്ല. നന്ദി, സര്‍.

      ഇല്ലാതാക്കൂ
  5. ഒരു ഒറ്റവരി കഥപോലെ ഒരു നോക്കില്‍ വായിച്ചു തീര്‍ക്കാവുന്ന നന്മ മാത്രമുള്ള ഒരു കുഞ്ഞു കഥ

    മറുപടിഇല്ലാതാക്കൂ
  6. ആരും പ്രതീക്ഷിക്കാത്ത വിധത്തില്‍ പര്യവസാനിച്ച കഥ.പുതുമയുണ്ട്.

    മറുപടിഇല്ലാതാക്കൂ
  7. വായിച്ചു തുടങ്ങിയപ്പോള്‍ കഥയില്‍ എന്തെങ്കിലും ട്വിസ്റ്റ് പ്രതീക്ഷിച്ചു...

    ഒരു ലളിതമായ മിനിക്കഥ :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തീര്ച്ചയായും, വായനക്കാര് പ്രതീക്ഷിക്കുന്ന വിധത്തിൽ ആകുമ്പോൾ അതിൽ ഒരു പുതുമയില്ലല്ലോ. ആ മാറ്റം വായനക്കാര്ക്ക് ഇഷ്ടപ്പെടുമെന്ന് തോന്നി.
      നന്ദി, സുഹൃത്തേ.

      ഇല്ലാതാക്കൂ
  8. പ്രിയ ഡോക്ടര്‍,

    ട്വിസ്റ്റുകള്‍ ഒന്നുമില്ലാതെയും, ഒരു കഥ ഇങ്ങനെ പറയാം എന്ന്, ഇത് വായിച്ചപ്പോള്‍ മനസ്സിലായി!!
    പതിവ് കഥകളുടെ ശൈലിയില്‍ നിന്നും വ്യത്യസ്ഥതയുള്ള ഈ വായനാനുഭവം ഹൃദ്യമായി!!
    ആശംസകളോടെ,

    മറുപടിഇല്ലാതാക്കൂ
  9. ഏട്ടാ ... നല്ല കഥ.. ഒരുപാടു ഇഷ്ടായി..

    മറുപടിഇല്ലാതാക്കൂ
  10. മിനിക്കഥ നന്നായി കേട്ടോ

    മറുപടിഇല്ലാതാക്കൂ
  11. കാമുകിയെ കുറെ വര്ഷങ്ങള്ക്കു ശേഷം കാണുന്നതല്ലേ...കുറച്ചുകൂടിയൊക്കെ സെന്റിമന്സ് ആകാമായിരുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി, സുഹൃത്തേ.
      ഒന്നാമത് മിനിക്കഥ. രണ്ടാമത്, നായകന് ഒരു ''തറോ ജെന്റ്ലെമാൻ''. അപ്പോൾ, അവിടെ സെനിമെന്റ്സിന് പ്രാധാന്യം കൊടുക്കേണ്ട എന്ന് തോന്നി. എന്നാൽ, നായികയുടെ കാര്യം അതല്ല. അവൾ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു.

      ഇല്ലാതാക്കൂ
  12. ദുരൂഹതയില്ലാത്ത, വില്ലന്മാരില്ലാത്ത "തേടിയവള്ളി കാലിൽ ചുറ്റിയ" കഥ.

    മറുപടിഇല്ലാതാക്കൂ
  13. ശരിയാണ്.ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചു. പറ്റിച്ചു കളഞ്ഞു. നേരത്തെ വിഘ്നം വന്നതുകൊണ്ടാവാം ഇത്തവണ അനുരാഗ നദി തടസ്സമില്ലാതെ ഒഴുകി.

    മറുപടിഇല്ലാതാക്കൂ
  14. സിമ്പിള്‍ കഥ. ഞാന്‍ കരുതിയത് അയാള്‍ എല്ലാം പറഞ്ഞതിന് ശേഷം ആ കുട്ടി താന്‍ വിവാഹിതയാണെന്നു വെളിപ്പെടുത്തും എന്ന്. തെറ്റിപ്പോയി!

    മറുപടിഇല്ലാതാക്കൂ
  15. എന്റെ ബ്ലോഗിലേക്ക് സ്വാഗതം, സുഹൃത്തേ.
    അതെ, എന്നെപ്പോലെ എന്റെ കഥയും സിമ്പിൾ ആണ്. :)
    വായനക്കാര് പ്രതീക്ഷിക്കുന്ന കഥയുടെ ട്വിസ്റ്റ്‌ ഞാൻ ട്വിസ്റ്റ്‌ ചെയ്തു! അത്രതന്നെ.
    താങ്കളുടെ ബ്ലോഗിലേക്ക് വരുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  16. എന്തോ... ഒരു ഡിങ്കോള്‍ഫി പ്രതീക്ഷിച്ചു.
    പ്രതീക്ഷകള്‍ കാറ്റില്‍പ്പറത്തി ശുഭപര്യാവസായി..
    നന്നായി.
    ഇനി വധൂ-വരന്മാര്‍ക്ക് മംഗളാശംസകള്‍ നേരുകയല്ലാതെ
    വേറെ വഴിയൊന്നുമില്ല.

    ഒപ്പം ഡോക്ടര്‍ സാറിനും..

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

.