2014, ഫെബ്രുവരി 2, ഞായറാഴ്‌ച

ലോലഹൃദയൻ


Blog post No: 162 -


ലോലഹൃദയൻ

(ഗദ്യകവിത)


അയാൾ ഒരു ലോലഹൃദയനായിരുന്നു.

ആരോടും സ്നേഹം നിറഞ്ഞ, ബഹുമാനം നിറഞ്ഞ ഹൃദയത്തിന്റെ ഉടമ.

ആരെയും പിണക്കാൻ ആഗ്രഹിക്കാത്ത ശുദ്ധഹൃദയൻ.

അഭിപ്രായവ്യത്യാസങ്ങൾ ഉള്ളപ്പോൾ ശക്തമായി പ്രതികരിച്ചു പ്രശ്നങ്ങളുണ്ടാക്കിയില്ല.

അതേ സമയം, മറ്റുള്ളവർ ശക്തമായി പ്രതികരിച്ചു സംതൃപ്തരായി.

അയാൾ അഭിപ്രായവ്യത്യാസം, നീരസം, വിഷമം.... എല്ലാം എല്ലാംതന്നെ ഹൃദയത്തിൽ ഒതുക്കി.


ആരെയും ബുദ്ധിമുട്ടിച്ചില്ല - വാക്കുകൊണ്ടോ, പ്രവർത്തി കൊണ്ടോ.

അങ്ങനെ, ആ ഹൃദയം താങ്ങാനാവാത്ത വിധം ഭാരം ചുമന്നു. 

അപ്പോൾ... ഒരിക്കൽ....ആ ലോലഹൃദയം ഭാരം താങ്ങാനാകാതെ... പൊട്ടിപ്പോയി. 

ആ ലോലഹൃദയൻ അകാലത്തിൽ യാത്രയായി -

ആരെയും ബുദ്ധിമുട്ടിക്കാതെ, പുഞ്ചിരിച്ചുകൊണ്ട്, ഉറക്കത്തിൽ....

ആരോടും ഒന്നും പറയാതെ, പരിഭവിക്കാതെ....

അനന്തമായ, അജ്ഞാതമായ വേറൊരൊരു ലോകത്തേക്ക്...

29 അഭിപ്രായങ്ങൾ:

  1. കുറച്ചുകൂടി കടുപ്പമാക്കിയിരുന്നെങ്കില്‍ കുറച്ചുകാലം കൂടി ജീവിക്കാമായിരുന്നു..

    മറുപടിഇല്ലാതാക്കൂ
  2. അനന്തമായ, അജ്ഞാതമായ വെരൊരൊരു ലോകത്തേക്ക്...ആ ലോലഹൃദയൻ യാത്രയായി........ ലോലഹൃദയമുള്ളവർക്ക് ഈ ലോകത്തു ജീവിക്കാനവില്ലാ..അല്ലേ......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്മയുടെ പാതയിലൂടെ സഞ്ചരിക്കുന്നവർക്ക് നല്ലതേ വരൂ. എന്നാൽ, ഇവരിൽ ചിലര് ജന്മനാൽ ലോലഹൃദയരായി, ദു:ഖം സഹിക്കാൻ വിധിക്കപ്പെട്ടവരായി, പ്രകടിപ്പിക്കാൻ സാധിക്കാത്തവരായി, ഉള്ളിൽ അടക്കിക്കൊണ്ടു, ഭാരിച്ച ഹൃദയത്തോടെ അകാലമൃത്യു പ്രാപിക്കുന്നു. അവരില ഒരാൾ ആണിത്.

      ഇല്ലാതാക്കൂ
  3. ലോല ഹൃദയമല്ലേ.
    പെട്ടെന്ന്‍ പൊട്ടിപ്പോകും.

    മറുപടിഇല്ലാതാക്കൂ
  4. നല്ല വാക്കുകള്‍ ഉപയോഗിക്കുമ്പോഴും,പ്രവര്‍ത്തികള്‍ ചെയ്യുമ്പോഴും,നന്മനിറഞ്ഞ കാര്യങ്ങള്‍ ചെയ്യുമ്പോഴും ഹൃദയത്തില്‍ നിറയുന്ന ആനന്ദം അളവറ്റതല്ലെ ഡോക്ടര്‍ സാറേ.
    നന്നായിരിക്കുന്നു ചിന്തകള്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. ഹാന്‍ഡില്‍ വിത് കെയര്‍ എന്ന് പറയാനും ആരും ഉണ്ടായിരുന്നില്ല

    (കടുപ്പമായി ഏറെക്കാലം ജീവിക്കുന്നതിനെക്കാള്‍ ലോലഹൃദയവുമായി കുറെനാള്‍ ജീവിക്കുന്നത് നല്ലൂ)

    മറുപടിഇല്ലാതാക്കൂ
  6. ആ മനുഷ്യൻ, വിഷമതകളും വിയോജിപ്പുകളുമൊക്കെ അതിന്റേതായ അർത്ഥത്തിൽ മനസ്സിലാക്കുന്ന സുഹൃത്തുക്കളോടോ,ബന്ധുക്കളോടോ കുറച്ചൊക്കെ തുറന്നു പറഞിരുന്നേൽ, അനാവശ്യമായ ഹൃദയഭാരവും, അകാലത്തിലെ മരണവും ഒഴിവാക്കാമായിരുന്നുവെന്നു തോന്നുന്നു.

    നല്ല കവിത.


    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  7. ഡോക്ടര്‍ സാര്‍,
    എനിക്കീ എഴുത്തും, താങ്കളെയും ഏറെ ഇഷ്ടം..

    -അക്കാകുക്ക-

    മറുപടിഇല്ലാതാക്കൂ
  8. ലോലഹൃദയൻ ആർക്കും ഒരു ഉപദ്രവവും ചെയ്യാതെ കടന്നുപോയി. അങ്ങിനെയുള്ളവർക്കു മാത്രമേ അതിനു കഴിയൂ.

    മറുപടിഇല്ലാതാക്കൂ
  9. തെറ്റിപ്പോയി ഡോക്ടറേ. ലോലഹൃദയം വഴങ്ങിവഴങ്ങി നില്ക്കുകയേ ഉള്ളൂ. അതുപൊട്ടില്ല. പൊട്ടാനൊന്നുമില്ല. ഹൃദയശൂന്യതയോളം അടുക്കുന്ന നേർമ്മ... ലോലത.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ha ha thankalkku thettippoyi. Onnukoodi vaayichu nookkoo. Thanks.

      ഇല്ലാതാക്കൂ
    2. ഉദാഹരണമായി മഹാന്മാരെ വരെ നമുക്ക് ചൂണ്ടിക്കാണിക്കാൻ പറ്റും. സ്വാതി തിരുനാൾ - ധീരൻ ആയിരുന്നു, കലാഹൃദയം ഉള്ള ആൾ ആയിരുന്നു. എന്നാൽ മറ്റുള്ളവരെ പിണക്കുന്നതിൽ വളരെ പിന്നോക്കം. മാന്യമായി ബ്രിട്ടീഷുകാരോട് എതിർത്തു. അങ്ങനെ വേണ്ടി വന്നല്ലോ, സ്വജനങ്ങളെ രക്ഷിക്കാനായില്ലല്ലൊ എന്ന ചിന്ത കൊണ്ട് ഹൃദയത്തിനു ഭാരം കൂടി. പിന്നെ പറയേണ്ട കാര്യമില്ലല്ലോ.

      ഇല്ലാതാക്കൂ
  10. നല്ല മരണം നല്ല ഉറക്കം ഇതൊക്കെ അവരുടെ അനുഗ്രഹം തന്നെ ആണ് എഴുത്ത് ഒന്ന് കണ്ണ് ഇറനാക്കി

    മറുപടിഇല്ലാതാക്കൂ

.