2013, ഡിസംബർ 29, ഞായറാഴ്‌ച

അബദ്ധം പറ്റിയതാണേ...

My Blog No: 141 -
അബദ്ധം  പറ്റിയതാണേ...

(അനുഭവം)


നല്ല തിരക്ക്.  കൂടെ നടന്നിരുന്ന വാമഭാഗം എവിടെ എന്ന് വിചാരിച്ച നിമിഷംതന്നെ അയമ്മയുടെ* കൈ എന്റെതുമായി കോര്ത്തതായി മനസ്സിലായി.  ''കയ്യീത്തന്നെ മുറുക്കിപ്പിടിച്ചോട്ടോ, എന്താരു തെരക്ക്.'' ഇത് കേട്ടതും കൈ കോർത്ത ആൾ പെട്ടെന്ന് കൈ പി ൻ വ ലി ച്ചു.  ഞാൻ തല തിരിച്ചു ശരിക്കൊന്നു നോക്കിയപ്പോൾ ഞെട്ടിപ്പോയി. അത് വേറൊരു മഹിളാമണി   ആയിരുന്നു. തന്റെ ആൾ അല്ല എന്ന് മനസ്സിലായതും പരിഭ്രമിച്ചു കൈ  വിട്ടതാണേ.

ഞാൻ ആലോചിച്ചു - നേരെ മറിച്ചാണ് സംഭവിച്ചതെങ്കിലോഎന്റമ്മേ, ഓർക്കാൻ വയ്യ.  അധികം താമസിയാതെതന്നെ, ഒരൽപം മുന്നിൽ  നടക്കുന്ന എന്റെ മഹിളാമണിയെ കണ്ടതും ഞാൻ വിവരം പറഞ്ഞു. ''പാവം, അബദ്ധം പറ്റിയതാണേ'', ഞാൻ കൂട്ടിച്ചേര്ത്തു.  

അതാ വരുന്നു പ്രതികരണം.  അതൊരു ''വടി കൊടുത്തു അടി വാങ്ങൽ'' ആയിപ്പോയി.

''ന്നിട്ടോ, നിങ്ങളും ശരിക്കും കയ്യീപ്പിടിച്ചോ?''


- - -  


*അയമ്മ - ആ അമ്മ (ഒരു പാലക്കാടൻ  പ്രയോഗം)

23 അഭിപ്രായങ്ങൾ:

  1. ആയമ്മ ഒരു ഫെമിനിസ്റ്റാവാതിരുന്നത് ഈ അമ്മാവന്റെ ഭാഗ്യം :)

    മറുപടിഇല്ലാതാക്കൂ
  2. അതെ അതെ ശരിക്കും അബദ്ധം പിനഞ്ഞതാണല്ലേ
    കഷ്ടായിപ്പോയി പാവം ആയമ്മയും ഈയമ്മയും !!

    മറുപടിഇല്ലാതാക്കൂ
  3. അബദ്ധം പറ്റി കഴിഞ്ഞു ചെയ്തതാണ് ശരിക്കും വല്യഅബദ്ധം

    മറുപടിഇല്ലാതാക്കൂ
  4. ചില അബദ്ധങ്ങള്‍ പുലിവാല്‍ പിടിച്ചപോലെയാണ്. വിടുവിക്കാന്‍
    പാടുപ്പെടേണ്ടിവരും!
    വാമഭാഗത്തിന്‍റെ ഭാഗത്തുനിന്നുള്ള പ്രതികരണം മാത്രമായത്‌ ഭാഗ്യമായി!!
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  5. അങ്ങനെ ഈ വർഷം ശുഭകരമായിത്തന്നെ അവസാനിച്ചു.ആപത്തൊന്നും കൂടാതെ.അല്ലേ? പുതുവർഷവും നല്ലതുകൾ തന്നെ നൽകട്ടെ.

    പുതുവത്സരാശംസകൾ....

    മറുപടിഇല്ലാതാക്കൂ

  6. ബദ്ധപ്പാടിലെ അബദ്ധങ്ങൾ പലതുമുണ്ട്‌. ബസ്സിൽ വീണ നാണയത്തുട്ട്‌ പെറുക്കാൻ ഒരേസമയം കുനിഞ്ഞ കണ്ടക്റ്റരുടെയും യുവതിയുടെയും നെറ്റിത്തടം കൂട്ടിമുട്ടുന്ന അബദ്ധവും കാണാൻ ഇടവന്നിട്ടുണ്ട്‌. ആർക്കും പരാതിയില്ലാത്ത കാലത്തോളം പ്രശ്നമില്ല.

    മറുപടിഇല്ലാതാക്കൂ
  7. ''ന്നിട്ടോ, നിങ്ങളും ശരിക്കും കയ്യീപ്പിടിച്ചോ?''
    ഈ രോഗത്തിന് എവിടേയും ചികില്‍സയില്ല..
    രസകരമായ അവതരണം

    മറുപടിഇല്ലാതാക്കൂ
  8. ഒരോരോ അബദ്ധങ്ങൾ വരുന്ന വഴിയേയ്...... നല്ല അവതരണം!

    മറുപടിഇല്ലാതാക്കൂ
  9. ഹ ഹ ഇപ്പോ നല്ല രസത്തിനു വായിക്കാൻ പറ്റുന്നെങ്കിലും അബദ്ധമാണെന്നറിഞ്ഞപ്പോഴുള്ള മാനസീകാവസ്ഥ ഹ ഹ

    കുറച്ചു കാലമായി ഇതു വഴി വന്നിട്ട് ക്ഷമിക്കണേ സമയം ഒക്കാഞ്ഞ്ഞ്ഞതു കൊണ്ടാ..

    മറുപടിഇല്ലാതാക്കൂ
  10. Is it really abadham.....? Don't worry innathe abadham nalathe subadhamakam

    മറുപടിഇല്ലാതാക്കൂ

.