(ലേഖനം)
+++++++++++++++++++++++++++++++++++++++
എന്റെ വായനയിൽ നിന്ന് (1) Link:
(2) Link:
(3) Link:
(4) Link:
(5) Link:
(6) Link:
+++++++++++++++++++++++++++++++++++++++
പമ്പാനദി PAANJOZHUKUNNU - കാനം ഇ. ജെയുടെ നോവൽ. രണ്ടു സുഹൃത്തുക്കളുടെ
(കറിയ & മാധവൻ)
ആത്മാർത്ഥ സ്നേഹത്തിന്റെ കഥ. സഹോദരിയോ കാമുകിയോ എന്ന ഒരു അദ്ധ്യായം ഉണ്ട് - കഥാനായകന്റെ
പിരിമുറുക്കം. അങ്ങിനെ
ഒരു അവസ്ഥ നമുക്കുണ്ടായാലോ എന്ന് ആരും ചിന്തിച്ചുപോകും. നല്ല കഥ -
ജീവിതഗന്ധിയാത്. എപ്പോൾ വായിച്ചാലും, എത്രകാലം കഴിഞ്ഞാലും മറക്കില്ല. ഇതും ആ വായനാനുഭവം തരുന്നു.
+++
ഫലിത സമുദ്രം - ചിന്താമണി
ചിരിച്ചു ചിരിച്ചു മണ്ണുകപ്പിക്കുന്ന ഫലിതങ്ങൾ. വളരെക്കാലം മുമ്പ്
വായിച്ചതാണ്. (ഞാൻ
നേരത്തെ എഴുതിയപോലെ എന്റെ ലൈബ്രറിയില്നിന്ന് ആരോ പരിചയക്കാർ കൊണ്ടുപോയി, തിരിച്ചു കിട്ടിയില്ല.) സാധിച്ചാൽ, അന്വേഷിച്ചു കിട്ടിയാൽ, വായിക്കാത്തവർ
വായിക്കാൻ നോക്കുക. ഇതിലെ ഒരു ഫലിതം എഴുതട്ടെ: ഒരു വൈമാനികൻ പാരച്യൂട്ടിൽ ഇറങ്ങേണ്ടതിനെക്കുറിച്ച്
നിർദ്ദേശങ്ങൾ കൊടുക്കുകയാണ് - ചാടുന്നതിനു മുമ്പായി, ഈ വലതുവശത്തെ ചരട്
വലിക്കുക, എന്നിട്ട്
ഒന്നുമുതൽ പത്ത് വരെ എണ്ണുക. കുട വിടര്ന്നില്ലെങ്കിൽ, ഇടതുവശത്തെ ചരട്
വലിക്കുക, ഒന്നുമുതൽ
പത്തു വരെ എണ്ണുക. എന്നിട്ടും വിടര്ന്നില്ലെങ്കിൽ, രണ്ടു ചരടുകളും
ഒന്നിച്ചു വലിക്കുക. പരിശീലകൻ ഒന്ന് നിർത്തി. അപ്പോൾ, ഒരാള്: എഎഎഎ ന്നിന്നിന്നിന്നി എന്നി ട്ടും ന്നിട്ടും
വിവിവി....... പരിശീലകൻ
ഇടയ്ക്കു കയറി പറഞ്ഞു: താങ്കള് ഒന്ന് മുതൽ രണ്ടോ മൂന്നോ വരെ എണ്ണിയാൽ മതിയാകും. വിടര്ന്നോളും. :)
+++
ഓ. ചന്ദു മേനോന്റെ ഇന്ദുലേഖ. ഈ പഴയകാല നോവൽ
വായിച്ചിരിക്കേണ്ടതാണ്. നായകനും, നായികയും, സൂരി നമ്പൂതിരിയുമെല്ലാം
എക്കാലത്തും ഓർമ്മയിൽ നില്ക്കും. ഒരു കാലഘട്ടത്തിന്റെ കഥ. തലയിൽ കുടുമകെട്ടിയ നായരും നമ്പൂതിരിയുമൊക്കെ
കഥാപാത്രങ്ങൾ. നായകനായ
മാധവനും അച്ഛനും തമ്മിൽ ദൈവം ഉണ്ട് / ഇല്ല എന്ന വിഷയത്തെ കുറിച്ച് ഒരു
ചർച്ചയുണ്ട്. അത് വളരെ
താല്പ്പര്യത്തോടെ വായിച്ചത് ഓര്ക്കുന്നു. സരസനായ മേനോന്റെ നര്മ്മ ചാതുര്യം ഇന്ദുലേഖയിലും ശാരദയിലും
കാണാം. മലയാളത്തിലെ
അക്കാലത്തെ രീതിയിലാണ് രചന.
+++
അയ്യനേത്തിന്റെ ഒരു കഥ - ദേവത.
എത്രനാളായി ഈ കിടപ്പ് തുടങ്ങിയിട്ട്,
എഴുന്നേല്ക്കാൻ പോലും അവളുടെ സഹായം വേണം. പാവം തന്റെ ഭാര്യ എത്ര ബുദ്ധിമുട്ടുന്നു. ഒരു ദേവതയാണവൾ.
ഇങ്ങിനെപോകുന്നു നായകൻറെ വിചാരങ്ങൾ. ഒരു ദിവസം രാത്രി - വല്ലാത്ത ദാഹം. അവളെവിടെ പോയി? ശബ്ദം പുറത്ത് വരുന്നില്ല. പതുക്കെ പതുക്കെ കൈ നിലത്തു
കുത്തി, നിലത്തുകൂടെ ഇഴഞ്ഞു.
അടുത്ത മുറിയിലെ താഴെ വെച്ച വെള്ളം എടുത്തു കുടിക്കണം. ബുദ്ധിമുട്ടി അവിടെ എത്തി വാതിൽ പതുക്കെ തള്ളി. അവിടെ................ തന്റെ ദേവതയും കൂടെ താമസിക്കുന്ന മരുമകനും കൂടി... തന്റെ ദേവത!!! തന്റെ മരുമകനുമായി,
വ്യാഖ്യാനിച്ചാൽ മകനുമായി,
വീണ്ടും വ്യാഖ്യാനിച്ചാൽ അവളുടെ മകനുമായി....
Hi Dr. Saab,
മറുപടിഇല്ലാതാക്കൂGood Going
Keep Reading
Keep Inform
Best Regards
Philip Ariel
ഇന്ദുലേഖ തീര്‍ച്ചയായും വായിച്ചിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂThanks, Ikkaa.
ഇല്ലാതാക്കൂഈ ബ്ലോഗ് ഇതുവരെ എനിക്ക് ഓപ്പണ്‍ ആയി കിട്ടിയില്ല.. ഞാന്‍ ഒത്തിരി പ്രാവശ്യം ശ്രമിച്ച് നിറുത്തിയതാണ്..
മറുപടിഇല്ലാതാക്കൂപോസ്റ്റില് പരാമര്‍ശിക്കപ്പെട്ട പുസ്തകങ്ങളില്‍ ഇന്ദുലേഖ മാത്രമേ ഞാന്‍ വായിച്ചിട്ടുള്ളൂ...
Thank you, Echmu.
ഇല്ലാതാക്കൂവായന തുടങ്ങിയ കാലത്ത് കാനം ഈ ജെ ഫിലിപ്പിൻറെ നോവലുകൾ പലതും വായിച്ചിട്ടുണ്ട്. വളരെ കൊല്ലം മുമ്പ് ഇന്ദുലേഖ വായിച്ചിരുന്നു. അയ്യനേതിൻറെ പല കഥകളും വായിച്ചിട്ടുണ്ടെങ്കിലും ഇത് വായിച്ച ഓർമ്മ തോന്നുന്നില്ല.
മറുപടിഇല്ലാതാക്കൂവിമാനത്തിൽ നിന്ന് ചാടുന്നതിനെക്കുറിച്ച് വേറൊരു ഫലിതം വായിച്ചതിങ്ങനെ.
വിമാനം പറന്നുയരുകയാണ്. ഓരോ വൈമാനികനോടും എത്ര ഉയരത്തിൽ നിന്ന് ചാടാനാവുമെന്ന് പരിശീലകൻ ചോദിക്കുകയാണ്. അഞ്ഞൂറടി, ആയിരം അടി എന്നൊക്കെ ഓരോരുത്തർ പറയുന്നു. ഗൂർഖ മാത്രം മിണ്ടുന്നില്ല. ഒരുപാട് നിർബന്ധിച്ചപ്പോൾ 250 അടിയിൽ നിന്ന് ചാടാമെന്ന് അയാൾ സമ്മതിച്ചു. വിമാനം ആ ഉയരത്തിലെത്തി. ഗൂർഖ വാതിലിന്നു നേരെ നീങ്ങുകയാണ്. പാരച്യൂട്ട് എവിടെയെന്ന് പരിശീലകൻ ചോദിച്ചു. പാരച്യൂട്ടോ അങ്ങിനെ ഒരു സാധനം എനിക്കറിയില്ല എന്നും പറഞ്ഞ് അയാൾ ചാടാനൊരുങ്ങി.
Thanks, Dasetta. Oru phalithathil ninnu pinne veronnu varum :)
ഇല്ലാതാക്കൂഡോക്ടർ വായനയുടെ സാരാംശം മനോഹരമായി അവതരിപ്പിക്കുന്നത് വായനയുടെ ചൂട് പകരുന്നുണ്ട്. വായിക്കാൻ കഴിഞ്ഞില്ലെങ്കിലും പലതും പേര് കേട്ടാൽ കഥ എങ്കിലും ഓർമയിൽ വരും
മറുപടിഇല്ലാതാക്കൂThanks, Baiju.
ഇല്ലാതാക്കൂവായനയുടെ ഓർമ്മകൾ,,,
മറുപടിഇല്ലാതാക്കൂAthe, Thanks, Mini.
ഇല്ലാതാക്കൂഇന്ദുലേഖയാണ് ഞാൻ ഇക്കൂട്ടത്തിൽ വായിച്ചിട്ടുള്ളത്. സ്ക്കൂളിൽ മലയാളം സെക്കൻഡ് ലാഗ്വേജ് ആയി പഠിക്കാനുണ്ടായിരുന്നു.ഡോക്ടറുടെ വായനാനുഭവ വിവരണം ഹൃദ്യമായി തുടരുന്നു.
മറുപടിഇല്ലാതാക്കൂശുഭാശംസകൾ...
വായനാവീരനാരുന്നൂലേ?
മറുപടിഇല്ലാതാക്കൂഅയ്യോ അല്ല. വായനാലോകത്തിലെ ഒരു ശിശു - ഇപ്പോഴും.
ഇല്ലാതാക്കൂCut 'n' paste comments from an innocent friend:
മറുപടിഇല്ലാതാക്കൂnjan indulekha vayichittundu.padikkaan undaayirunnu....vere oru bukkum vaayichittilla..
okke vaayikkanamennundu...eppozhaanavo aagraham saadhikkuka..kurachu kooti kazhiyatte...books okke vaangan thutanganam..