2013, സെപ്റ്റംബർ 8, ഞായറാഴ്‌ച

മലരും മനുഷ്യനും


മലരും മനുഷ്യനും

(ഗദ്യകവിത/ചിന്തകൾ)


ഭംഗിയുള്ള പൂക്കൾ എല്ലാവരും ഇഷ്ടപ്പെടുന്നു;

സൗന്ദര്യമുള്ളവരെ മറ്റുള്ളവർ ഇഷ്ടപ്പെടുന്നു.

മണമുള്ള പൂക്കൾ എല്ലാവരും ഇഷ്ടപ്പെടുന്നു;

സ്വഭാവഗുണമുള്ളവരെ മറ്റുള്ളവർ ഇഷ്ടപ്പെടുന്നു.

മലരിനും മനുഷ്യനും ഭംഗി നല്ലതുതന്നെ.

എന്നാൽ, ആ ഭംഗിയോടൊപ്പം  യാഥാക്രമം മണവും

സ്വഭാവഗുണവും ഉണ്ടെങ്കിലേ അതിൽ കാര്യമുള്ളൂ.

അഥവാ, മണമില്ലാത്തതോ, ദുർഗന്ധമുള്ളതോ ആയ

പൂക്കളും, സല്സ്വഭാവികളല്ലാത്ത മനുഷ്യരും

ഇഷ്ടപ്പെടാത്തവയും, ഇഷ്ടപ്പെടാത്തവരുമത്രേ.

പൂവിനോട് സൗരഭ്യമുതിർക്കാൻ  പറയാൻ പറ്റില്ല 

അതിന്റെ മണം അതിന്റെ കഴിവുകൊണ്ടല്ല;

മനുഷ്യനാകട്ടെ, വിവേകബുദ്ധിയുള്ള ജീവിയാണ്,

സ്വഭാവഗുണമെന്ന കഴിവ് കാണിക്കുകതന്നെ വേണം.

28 അഭിപ്രായങ്ങൾ:

  1. കവിത നനായി,, ഒരു വിയോജനകുറിപ്പുണ്ട്; ‘പൂ അചേതനവസ്തുവാണ്‘ എന്നത് ഒരു ജീവശാസ്ത്രം അദ്ധ്യാപികയെന്ന നിലയിൽ ഞാൻ സമ്മതിക്കില്ല. പൂക്കൾക്കും മരങ്ങൾക്കും ജീവനുണ്ടെന്ന് മാത്രമല്ല, മനസ്സും ഉണ്ടെനാണ് എന്റെ വിശ്വാസം. നമ്മുടെ പ്രകൃതി ജീവനുള്ളതാണ്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി, ടീച്ചർ. നിരുപാധികം സമ്മതിക്കുന്നു. ആ വാക്ക് അസ്ഥാനത്തായിരുന്നു. വാസ്തവത്തിൽ മനസ്സില് ഉദ്ദേശിച്ചത് അതല്ലായിരുന്നു. തീര്ച്ചയായും, സസ്യങ്ങൾക്കും ജീവനുണ്ടെന്നും അവ തമ്മിൽ ആശയവിനിമയം നടത്താറുണ്ടെന്നും മറ്റും (ഡോക്ടർ ജഗദീഷ് ചന്ദ്രബോസിൽ നിന്ന്) അറിയാം. അതല്ലെങ്കിൽത്തന്നെ പ്രകൃതി ജീവസ്സുള്ളതാണ് എന്ന് സംശയമില്ല. ആ ഭാഗം തിരുത്തിയിട്ടുണ്ട്. ഒരിക്കല്ക്കൂടി നന്ദി.

      ഇല്ലാതാക്കൂ
    2. എല്ലാ ജീവികളിൽ നിന്നും മനുഷ്യന് വ്യത്യാസം ഉണ്ട്. സ്വന്തം ബുദ്ധികൊണ്ട് തെറ്റും ശരിയും തിരിച്ചറിയാനുള്ള കഴിവ് മനുഷ്യന് മാത്രം. എന്നാൽ തെറ്റിന്റെയും ശരിയുടെയും അളവുകോൽ അവനവന്റെ താല്പര്യം അനുസരിച്ച് തീരുമാനിക്കുമ്പോഴാണ് പ്രശ്നം ഉണ്ടാവുന്നത്. കേരളം വിട്ടിട്ടും മലയാളത്തിൽ കവിത എഴുതാൻ കഴിഞ്ഞതിന് അഭിനന്ദനങ്ങൾ.

      ഇല്ലാതാക്കൂ
  2. മനുഷ്യനാകട്ടെ, വിവേകബുദ്ധിയുള്ള ജീവിയാണ്,
    സ്വഭാവഗുണമെന്ന കഴിവ് കാണിക്കുകതന്നെ വേണം.

    വളരെ ശരി. സ്വഭാവ മഹിമ പ്രവർത്തികളിൽ നിഴലിക്കണം.

    മറുപടിഇല്ലാതാക്കൂ
  3. ഈ താരതമ്യം നന്നായി സര്‍; മണമില്ലാത്ത പൂവും അതിന്‍റെ മറ്റു സവിശേഷതകള്‍ക്ക് കൊണ്ട് ഈ പ്രകൃതിയില്‍ അനിവാര്യമായി മാറുന്നുണ്ട്. പക്ഷെ വിവേകബുദ്ധി കാണിക്കാത്ത മനുഷ്യന്‍ ജഡ തുല്യമാണെന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്‌.
    ചിന്തയും ഗദ്യവും കവിതയും എല്ലാം ഒന്നായി. ആശംസകള്‍ !!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി, സുഹൃത്തേ. ശരിയാണ്. ഭംഗിയില്ലാത്ത, മണമില്ലാത്ത പൂക്കൾ പലതും മറ്റു കാര്യങ്ങള്ക്ക് ഉപയോഗപ്രദമാകുന്നുണ്ട് - മരുന്നിന്റെ ആവശ്യത്തിനും മറ്റും. എന്നാൽ, മൊത്തത്തിൽ ആദ്യം പറഞ്ഞ രണ്ടു ഗുണവും ഇല്ലാത്തവയെ ആരും അങ്ങിനെ ഇഷ്ടപ്പെടുന്നില്ല.

      ഇല്ലാതാക്കൂ
  4. മലര്‍ പോലെ മനമുള്ള മനുഷ്യര്‍

    മറുപടിഇല്ലാതാക്കൂ
  5. ഗുണവും മണവും ഭംഗിയും നിറഞ്ഞ പൂക്കള്‍.
    നന്മയും സ്വഭാവഗുണങ്ങളും തികഞ്ഞ മനുഷ്യന്‍.
    ജീവിതത്തില്‍ സൌരഭം നിറയും അല്ലേ ഡോക്ടര്‍.
    നല്ല ചിന്തകള്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. മനുഷ്യനാകട്ടെ, വിവേകബുദ്ധിയുള്ള ജീവിയാണ്,

    സ്വഭാവഗുണമെന്ന കഴിവ് കാണിക്കുകതന്നെ വേണം

    വളരെ ശരിയാണ്. അങ്ങനെയല്ലാത്തവരെ നാടൻ ഭാഷയിൽ 'മണവും ഗുണവും' ഇല്ലാത്തവർ എന്നു വിളിക്കുന്നത് കേട്ടിട്ടുണ്ട്.സൃഷ്ടികളിലെല്ലാം നല്ലതും കെട്ടതുമുള്ളതിനാൽ,വിവേകബുദ്ധിയുള്ള മനുഷ്യനെ സൃഷ്ടിച്ചപ്പോഴും ദൈവം ആ പൊതു നിയമം പാലിച്ചു കാണും.സൗന്ദര്യവും,മാധുര്യവും,മേധാവൈഭവവും,സുഗന്ധവും,വാക്ചാതുര്യവും,അമൃതുമൊക്കെ വിലമതിക്കപ്പെടുന്നത് വൈരൂപ്യവും,ചവർപ്പും,ബുദ്ധിയില്ലായ്മയും,ദുർഗന്ധവും,വികടസരസ്വതിയും,കാളകൂടവുമൊക്കെ ഒപ്പം സൃഷ്ടിക്കപ്പെട്ടതു കൊണ്ടാവണം എന്നു തോന്നുന്നു.സത്ഗുണസമ്പന്നന്മാർക്കിടയിൽ കുറച്ച് 'മണവും ഗുണ്'വുമില്ലാത്തവർ ഉണ്ടാവുമ്പോൾ, ഒരാൾ എങ്ങനെയായിരിക്കരുത് എന്ന് വരും തലമുറയ്ക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കാൻ ഒരു മാതൃകയുമാവുന്നു.അപ്പോഴും ഡോക്ടർ പറഞ്ഞതു പോലെ വിവേകബുദ്ധിയുള്ളവർക്കു സ്വയം തീരുമാനിക്കാം;നല്ല മാതൃകയാവണോ,ചീത്ത മാതൃകയാവണോയെന്ന്.

    ഉറങ്ങുന്നവരെയുണർത്താം;ഉറക്കം നടിക്കുന്നവരെ.....



    എന്തു കൊണ്ടും വളരെ അർത്ഥപൂർണ്ണവും,ചിന്തനീയവുമായ രചന തന്നെയായിരുന്നു.



    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ


  7. താങ്കളുടെ രചനയോടൊപ്പം മിനി ടീച്ചറുടെ “പൊരുത്തം” എന്ന കഥകൂടി കൂട്ടിവായിക്കുക. ഭംഗി തീരെ ഇല്ലാത്ത വായ്നാറ്റമുള്ള പെണ്ണിനെ കെട്ടി സസന്തോഷമമായി കഴിയുന്ന ഗുരുദാസൻ മാഷിന്റെ കഥ.
    പൂക്കൾക്കും ഭംഗിയില്ലെങ്കിലും മണമില്ലെങ്കിലും ആസ്വാദകർ കണ്ടേക്കാം.


    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Thank u, Sir. Athu vaayichirunnu.
      പൂക്കൾക്കും ഭംഗിയില്ലെങ്കിലും മണമില്ലെങ്കിലും ആസ്വാദകർ കണ്ടേക്കാം. Athe, pothuvil paranjathaanu.

      ഇല്ലാതാക്കൂ
    2. പൊരുത്തത്തിൽ ടീച്ചർ കഥാനായകനെ ഒരു കിറുക്കൻ ആയി ചിത്രീകരിച്ചിട്ടുണ്ട്. അപ്പോൾ, ഓക്കേ. ഞാൻ പറഞ്ഞത് പൊതുവിൽ ഇങ്ങിനെയാണ്‌ എന്നാണു, സർ.

      ഇല്ലാതാക്കൂ
  8. ചിന്തനീയം ആണ് രചന.

    ഫൈസ് ബുക്കിലേക്ക് തിരിച്ചു വരണം .
    അലവലാതികൾ പറയുന്നത് മാഷ് ശ്രദ്ധിക്കുന്നത് എന്തിനാണ് .
    നമ്മുടെ രചനകളിൽ ശ്രദ്ധിക്കുക ..
    വരുമെന്ന പ്രതീക്ഷയോടെ ...
    അനിയൻ ..പ്രദീപ്‌

    മറുപടിഇല്ലാതാക്കൂ
  9. സുഗന്ധം പരത്തുന്ന നല്ല ചിന്തകള്‍ . മനുഷ്യമനസ്സ് ഒരു കാടാണ്. സല്‍ഗുണസമ്പന്നമായ ചിന്തകള്‍ അപൂര്‍വ്വം വിരിയുന്ന സുഗന്ധം പരത്തുന്ന പൂക്കളും.
    എല്ലായിടത്തും എന്നും പൂക്കള്‍ വിരിഞ്ഞെങ്കില്‍

    മറുപടിഇല്ലാതാക്കൂ
  10. മനുഷ്യന് പൂവായി മാറാം.. ഒരു പൂവ് വിചാരിച്ചാൽ മനുഷ്യനാവാൻ കഴിയില്ല കാരണം ഡോക്ടര പറഞ്ഞത് പോലെ അതിന്റെ മണം അതിന്റെ കഴിവുകൊണ്ടല്ല;
    മനുഷ്യനാകട്ടെ, വിവേകബുദ്ധിയുള്ള ജീവിയാണ്,
    സ്വഭാവഗുണമെന്ന കഴിവ് കാണിക്കുകതന്നെ വേണം.
    മനുഷ്യൻ പൂവാകാൻ കഴിഞ്ഞില്ലെങ്കിലും കുറഞ്ഞത്‌ ഒരു മനുഷ്യൻ എങ്കിലും ആകണം വളരെ ചിന്തിപ്പിക്കുന്ന ചിന്തയിൽ സന്തോഷം തരുന്ന വരികൾ ഡോക്ടർ

    മറുപടിഇല്ലാതാക്കൂ
  11. അടുക്കും തോറും അകന്നു നിന്ന ചിലരോട് ഇഷ്ടം കൂടുന്നു....അടുത്തുനിന്ന ചിലരോട് ആ ഇഷ്ടം കുറയുന്നു...സ്വഭാവ ഗുണവും , കാഴ്ചയിലുളള ഭംഗിയും മാത്രമല്ല...അതിനുമപ്പുറം ചില കാര്യങ്ങളില്ലേ......

    മറുപടിഇല്ലാതാക്കൂ
  12. ഉണ്ട്. ഭംഗി അല്ല, അഥവാ ഭംഗി മാത്രമല്ല സ്വഭാവഗുണം ആണ് വേണ്ടത്. അതിനു മനുഷ്യൻ തന്നെ വിചാരിക്കണം എന്ന് ഊന്നിപ്പറയുകയാണ് ഇവിടെ. നന്ദി, സുഹൃത്തേ.

    മറുപടിഇല്ലാതാക്കൂ
  13. ഭംഗിയില്ലെങ്കിലും മനസ്സിന് ഭംഗിയുള്ള ആള്ക്കാരുടെ മനസ്സ് പക്ഷെ ആര് നോക്കുന്നു ഡോക്ടര. ആദ്യം കണ്ണിൽ പെടുക ഭംഗി തന്നെയല്ലേ..?

    മറുപടിഇല്ലാതാക്കൂ
  14. സൌന്ദര്യം..അതൊരു ദൈവാനുഗ്രഹമാണ്..എത്രയോക്കെ പറഞ്ഞാലും ഒരാളുടെ കണ്ണില്‍ പെടുക ആദ്യം മറ്റേയാളുടെ സൌന്ദര്യം തന്നെയാണ്..അതിനു ശേഷമേ മനസ്സ് വരികയുള്ളു...മനസ്സറിയണമെങ്കില്‍ നാം അവരുമായി അടുത്തിടപഴകെണ്ടേ..സൌണ്ടാര്യതിനത് വേണ്ട..rr

    മറുപടിഇല്ലാതാക്കൂ

.