2013, സെപ്റ്റംബർ 17, ചൊവ്വാഴ്ച

ഞാന്‍ ഈ ദേശത്തിന്റെ സന്തതി

ബ്ലോഗ്പോസ്റ്റ് # 111: ഞാന്‍ ഈ ദേശത്തിന്റെ സന്തതി






തിരുവഴിയാട് ദേശത്തിലെ കണ്യാര്‍കളിയെപ്പറ്റി വിശദമായ ഒരു വിവരണം അല്ല; പ്രസക്തമായ കാര്യങ്ങള്‍ മാത്രം പറയുകയായിരുന്നു. കളി അവസാനിപ്പിക്കുന്നത്കോഴിക്കാട്ടിലെ "കതിര്‍ക്കൂട്ടക്കള"ത്തില്‍ ആണ് (അവിടത്തെ വേല ഉത്സവം). ഈ ഐറ്റം കോഴിക്കാട്ടു ഭഗവതിയുടെ മന്ദത്തിന് മുമ്പില്‍ കളിക്കുന്നു - പന്തലില്‍ അല്ല. തുടര്‍ന്ന് വായിക്കുക (താഴെ കൊടുക്കുന്ന വരികള്‍ പാടുക):

♫♫ ആരിന്റെ ആരിന്‍റെ കതിര് വരവാണ്

കോഴിക്കാടി നല്ലമ്മന്റെ കതിര് വരവാണ്

കൂ കൂയ്, കൂ കൂയ്കൂ കൂയ് …………….♫♫

(ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ഒരു ദൃശ്യം കാണുകയുണ്ടായി: മുംബൈയില്‍ സ്ഥിരതാമസമാക്കിയ ഒരു കുടുംബത്തിലെ മുത്തച്ഛന്‍ തന്റെ ചെറുമകനെ തോര്‍ത്ത്മുണ്ടുകൊണ്ട് തലയില്‍ ഒരു വട്ടക്കെട്ടും കെട്ടിക്കൊടുത്ത് മുകളില്‍ പറഞ്ഞ വരികള്‍ പാടി കളിപ്പിക്കുന്നു!)

നോക്കുക. ഇവിടെ നായന്മാര്‍ ചെറമക്കള്‍ ആയി കോഴിക്കാട്ട് ഭഗവതിയുടെ മുമ്പില്‍ അളവറ്റ ആനന്ദത്തോടെയും, ഭക്തിപാരവശ്യത്തോടെയും ആടിപ്പാടുന്നു. നമ്മുടെ രാഷ്ട്രപിതാവ് പറഞ്ഞിട്ടില്ലേ ഇവര്‍ (ചെറമക്കള്‍) ഹരിജന്‍സ് (ദൈവത്തിന്റെ മക്കള്‍) ആണെന്ന്? എന്നാല്‍ ബാപ്പുജീ, താങ്കള്‍ ഈ സന്ദേശം എല്ലാവര്ക്കും നല്‍കുമ്പോള്‍, ഞങ്ങള്‍ക്ക് (തിരുവഴിയാട് ദേശത്തിലെയും അയല്‍ ദേശങ്ങളിലേയും പൂ ര്‍ വി ക ര്‍ ക്ക്) അതിന്റെ ആവശ്യം ഇല്ലായിരുന്നു. കാരണംഅതിനും എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ് അത് മനസ്സിലാക്കി അവര്‍ പെരുമാറിയിരുന്നു - ഈ വിധത്തില്‍ യഥാര്‍ത്ഥ ജീവിതത്തിലും, പിന്നെ കണ്യാര്‍കളിയിലൂടെയും അവതരിപ്പിച്ചിരുന്നു! ഇന്നും അത് തുടരുന്നു! അതെഞാന്‍ ഭാരതീയന്‍ ആണെന്ന് പറയുന്നതില്‍ അഭിമാനമുണ്ട്, മലയാളി ആണെന്ന് പറയുന്നതില്‍ പ്രത്യേകിച്ച്, ഈ ദേശത്തിന്റെ സന്തതി ആണെന്നതിലോ അതിലും അധികം. ഹാ! ഞാന്‍ വികാരഭരിതനായി ഒരിക്കല്‍ കൂടി, ഈ പരമ്പരയുടെ ആദ്യഭാഗത്തില്‍ കൊടുത്ത പദ്യശകലവും, പാട്ടും ഒന്ന് ആവര്‍ത്തിക്കട്ടെ.

"ഭാരതമെന്ന പേര്‍കേട്ടാല്‍

അഭിമാനപൂരിതമാകണം അന്തരംഗം
കേരളമെന്നുകേട്ടാലോ
തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍


(മഹാകവി വള്ളത്തോള്‍)

"മേരാ ജൂത്താ ഹേ ജാപാനി

യെഹ്പട്ലൂന്‍ഇന്ഗ്ലിഷ്സ്ഥാനി
സെര്പേ ലാല്‍ടോപി റൂസി
ഫിര്‍ഭി ദില്‍ഹേ ഹിന്ദുസ്ഥാനി"


[ പഴയ ഒരു രാജ് കപൂര്‍ സിനിമയിലെ (ശ്രീ 420) ഗാനം.
Want to enjoy?  http://www.youtube.com/watch?v=5wjGc1zGWBc ]

എന്റെ ചെരുപ്പുകള്‍ ജാപാനീസ്പാന്റ്സ് ഇംഗ്ലീഷ്,തലയിലെ ചുവന്ന തൊപ്പി റഷ്യന്‍എന്നാല്‍ എന്റെ ഹൃദയം ഭാരതീയന്‍ ആണ് എന്നര്‍ത്ഥം.

കുറെ മുമ്പ് തിരുവഴിയാട് ദേശത്തിന്റെ വെബ്സൈറ്റിലെക്കായി ഞാന്‍ ഇംഗ്ലീഷില്‍ ഒരു ലേഖനം തയ്യാറാക്കി അയച്ചു കൊടുത്തിരുന്നു. തിരുവഴിയാട് ദേശത്തിന്റെ മക്കള്‍ക്ക്‌ താഴെകൊടുക്കും വിധത്തിലുള്ള നല്ല വശങ്ങള്‍ ഉണ്ടെന്നു വാക്കുകളാല്‍ ഞാന്‍ നിര്‍വചിച്ചു, പഴഞ്ചൊല്ലുകള്‍ ഓര്‍ത്തുകൊണ്ട്‌ മുന്നോട്ടുപോകണമെന്ന് ഓര്‍മപ്പെടുത്തി.(അതുപോലെതന്നെ, കഴിഞ്ഞ വര്ഷം ശതാബ്ദി ആഘോഷിച്ച തിരുവഴിയാട് GUPSന്റെ SOUVENIRലേക്കായും ചെയ്തിരുന്നു - ലേഖനങ്ങള്‍ അടക്കം.)

T a c t i c s

H e a l t h

I m p a r t i a l i t y

R e l e v a n c y

U n a n i m i t y

V i g i l a n c e

A b i l i t y

Z e a l

H y g i e n e

I n t e l l i g e n c e

Y o u t h f u l n e s s

A l e r t n e s s

D e c e n c y

D e t e r m i n a t i o n

E a g e r n e s s

S a c r i f i c e

A c c u r a c y

M a g n a n i m i t y



പഴഞ്ചൊല്ലുകള്‍



Time and tide wait for none.

Health is wealth.

It is never too late to mend.

Rome was not built in a day.

Unity in diversity.

Vanity is the food of fools.

A tree is known by its fruit.

Zero is the beginning and end of everything.

He who hesitates never succeeds.

It is sure to be dark, if you shut your eyes.

Youth is a garland of roses, old age is a crown of thorns.

A friend in need is a friend indeed.

Do not cry over spilt milk.



Do not build castles in the air.

Every dark cloud has a silver lining.

Still waters run deep

A rolling stone gathers no moss.

Man proposes, God disposes.


17 അഭിപ്രായങ്ങൾ:

  1. നമ്മുടെ ദേശത്തിന്റെ കഥകൾ പറയാൻ നമുക്ക് കഴിയണം. മറ്റുള്ളവർ പറയാൻ കാത്തിരുന്നാൽ കാത്തിരിപ്പ് തുടരുകയാവും ഫലം.

    മറുപടിഇല്ലാതാക്കൂ
  2. ദേശഭക്തി ജന്മനാ പണ്ട് ഭാരതീയര്ക്ക് കിട്ടിയിരുന്നോ എന്ന് സംശയം ഉണ്ട്. പക്ഷെ ഇന്ന് വിദ്യാഭ്യാസത്തിൽ കൂടി കഥകളിൽ കൂടി സ്വാതന്ത്ര്യ സമര ഗാഥ കളിൽ കൂടി ഒക്കെ പകര്ന്നിട്ടും അത്രത്തോളം ദേശ സ്നേഹം ഇന്ന് വളരും തോറും ഉണ്ടോ എന്ന് പലപ്പോഴും സംശയം നല്ല ലേഖനം ഡോക്ടർ മതതിനെക്കളും ഭാഷയെക്കളും ജാതിയെക്കളും ഈ നാടും അത് കാക്കുവാൻ നമ്മുടെ അഭിമാനമായ സൈനികരും നമ്മുക്ക് ഭക്ഷണം തരാൻ കര്ഷകരും ഉണ്ടെങ്കിലെ നാം ഇന്ന് അഭിമാനിക്കുന്ന മതവും ജാതിയും കുല കുടുംബ വിദ്യാഭ്യാസ സമ്പത്ത് മഹിമ കൊണ്ട് കാര്യം ഉള്ളൂ എന്ന് ഒരിക്കൽ കൂടി ഓർക്കുവാൻ ഈ ലേഖനത്തിന് ആയി ജയ് ഹിന്ദ്‌

    മറുപടിഇല്ലാതാക്കൂ
  3. "ഭാരതമെന്ന പേര്‍കേട്ടാല്‍

    അഭിമാനപൂരിതമാകണം അന്തരംഗം
    കേരളമെന്നുകേട്ടാലോ
    തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍”
    :)

    മറുപടിഇല്ലാതാക്കൂ
  4. നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്നു പറയുന്നതെത്ര ശരി. കണ്യാർ കളിയിലെ കൂട്ടായ്മ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരു ദേശത്തിലെ മുഴുവൻ പേരും ഒരേ മനസ്സോടെ സമഭാവനയോടെ ഇടപഴകുന്ന അത്ഭുത ദൃശ്യം.

    മറുപടിഇല്ലാതാക്കൂ
  5. ഞാന്‍ ഈ ദേശത്തിന്റെ സന്തതിയെന്ന് അഹങ്കരിക്കുവാന്‍ കഴിയണം

    മറുപടിഇല്ലാതാക്കൂ
  6. ഫിര്‍ ഫി ദില്‍ ഹേ ഹിന്ദുസ്ഥാനീ

    മറുപടിഇല്ലാതാക്കൂ
  7. ഫിര്‍ ഫി ദില്‍ ഹേ ഹിന്ദുസ്ഥാനീ..... :)
    Shukriyaaji.

    മറുപടിഇല്ലാതാക്കൂ
  8. ഭാരതമെന്ന പേര്‍കേട്ടാല്‍

    അഭിമാനപൂരിതമാകണം അന്തരംഗം
    കേരളമെന്നുകേട്ടാലോ
    തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍”

    മറുപടിഇല്ലാതാക്കൂ
  9. സ്വന്തം നാടിനെയോർത്ത് അഭിമാനം കൊള്ളാൻ കഴിയുകയെന്നതു തന്നെ മഹാഭാഗ്യം.അങ്ങനെ അഭിമാനം കൊള്ളാൻ പറ്റിയ നാട്ടിൻപുറങ്ങൾ ഇല്ലാതായി വരുന്നുവെന്നതുമൊരു ദുഃഖസത്യം.എന്തായാലും ഡോക്ടർ ഭാഗ്യവാൻ തന്നെ. അല്ലേ?

    നല്ല രചന.

    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ

.