2013, സെപ്റ്റംബർ 30, തിങ്കളാഴ്‌ച

അഭിനവ കുമാരസംഭവം



(ആത്മകഥാംശം)

Blogpost No: 117

ചോണുക്കുട്ടി ജയിച്ചിടാവൂ




രാമന്കുട്ടിയോടൊത്ത്.......



മാലങ്കോട്ടെ തറവാട്ടിലെ ചുവരില്‍ ഈ അടുത്തകാലത്ത് വരെ ഉണ്ടായിരുന്നു -
ഏകദേശം ഏഴു പതിറ്റാണ്ട്കള്‍ക്ക് മുമ്പ് തൂക്കിയിട്ട ആ മംഗളപത്രം! അമ്മയും അച്ഛനും ഈ ലോകത്തോട്‌ വിടപറഞ്ഞിട്ട്‌ വര്‍ഷങ്ങള്‍ ആയി. അച്ഛന്റെയും അമ്മയുടെയും വിവാഹം മുരുകമാമ (അമ്മയുടെ അമ്മാവന്‍) - മാലങ്കോട്ടെ മുരുകന്‍ നായര്‍, മുടപ്പല്ലൂര്‍ എന്ന തറവാട്ടു കാരണവര്‍ ആയ കവി വഴിക്കുതന്നെയായിരുന്നു. സ്കൂള്‍ മാനേജേരും ഹെഡ് മാസ്റ്ററുമായിരുന്ന
മുരുകമാമയുടെ അതേ സ്കൂളില്‍അദ്ധ്യാപകനായിരുന്നു അച്ഛന്‍.


എന്റെ അമ്മക്ക് അക്കാലത്ത് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ട്എനിക്ക് മുമ്പുണ്ടായിരുന്നവര് പ്രസവത്തിലും, അതിനു ശേഷവും മരിച്ചുപോവുകയായിരുന്നു. അങ്ങിനെ കണ്ണിലുണ്ണിയായി വളര്‍ത്തിയ

ഈയുള്ളവനെ, പഴനിയില്‍ കൊണ്ടുപോയി ചോറ് കൊടുക്കണം എന്ന് മുരുകമാമ അച്ഛനെയും അമ്മയെയും ഉപദേശിച്ചു. (തന്റെ പേരും മുരുകന്‍ എന്നാണല്ലോ എന്നാണു അച്ഛന്‍ വ്യംഗ്യഭാഷയില്‍ പറഞ്ഞത്.) ഇനി ആ പേരുതന്നെ ഇടണം എന്ന് പറയുമോ എന്ന് ചോദിച്ചപ്പോള്‍, എന്തുകൊണ്ട് ആയിക്കൂടാ - എന്നാല്‍ മുരുകന്‍ എന്ന് വേണ്ടാ, മുരുകന്റെ വേറെ ഏതെങ്കിലും പേര് ആകട്ടെ എന്നായത്രേ. അങ്ങിനെ കുമാരന്‍ എന്ന പേര് തീര്‍ച്ചയാക്കി. വെറും കുമാരന്‍ ഒരു രസംപോരാ കുറച്ചു സ്നേഹവും അവിടെ കിടക്കട്ടെ എന്ന് മുരുകമാമയുടെ വേറൊരു മരുമകള്‍ പറഞ്ഞു - അതത്രേ പ്രേമകുമാരന്‍.



പറഞ്ഞപോലെതന്നെ പഴനിയില്‍ വെച്ചായിരുന്നു എന്റെ ചോറൂണും പേരിടീലും നടന്നത്. വഴിയില്‍ വെച്ച് മുത്തശ്ശിയെയും (അച്ഛമ്മ) കൊച്ചുകുട്ടിയായിരുന്ന അച്ഛന്‍പെങ്ങളുടെ മകനെയും കാണാതായി, അവസാനം കണ്ടുപിടിച്ച കഥ അച്ഛന്‍എത്രയോ പ്രാവശ്യം പറഞ്ഞിട്ടുണ്ട്.



ഇങ്ങിനെയൊക്കെ ആണെങ്കിലും, സന്ദര്‍ഭവശാല്‍ എഴുതട്ടെ - മുരുകനില്‍ മാത്രമല്ല ജനിച്ച മതത്തിലെ അറിയപ്പെടുന്ന ഏതു ദേവീദേവന്മാരുടെ പേരുകളിലുംഅതുപോലെതന്നെ മറ്റു മതങ്ങളിലെ സങ്കല്‍പ്പങ്ങളിലും ഞാന്‍ ആ ''ശക്തിവിശേഷത്തെ'' - പ്രപഞ്ച ശക്തിയെ/ദൈവത്തെ കാണുന്നു. സ്വാര്‍ത്ഥതല്‍പ്പരരായ മനുഷ്യജീവികള്‍ ആണ് തങ്ങളുടെ തുലോം തുച്ചമായ അറിവിന്റെ അടിസ്ഥാനത്തില്‍ ദൈവത്തെയുംമനുഷ്യനെയും, മതത്തെയും എല്ലാം വേര്‍തിരിക്കുന്നത് എന്നും.



29 അഭിപ്രായങ്ങൾ:

  1. ദൈവം നമ്മോടു കൂടെ - ഇമ്മാനുവേല്‍
    ദൈവത്തോട് ചോദിച്ചു വാങ്ങിയവന്‍- - സാമുവല്‍

    മറുപടിഇല്ലാതാക്കൂ
  2. വിവാഹമംഗളപത്രം!
    നാല്പതുവര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ഹരം തന്നെയായിരുന്നു മംഗളപത്രം .നാട്ടുനടപ്പും.ഞാന്‍തന്നെ എത്രയോ എഴുതികൊടുത്തിട്ടുണ്ടന്നോ!!!എഴുത്തില്‍ കമ്പംപിടിച്ച കാലഘട്ടം!
    വേണ്ടപ്പെട്ടവര്‍ക്കാണെങ്കില്‍ എഴുതി,പ്രിന്റ് ചെയത്,മുഹൂര്‍ത്തത്തില്‍ വായിച്ച് ഫ്രയിം ചെയ്ത വിവാഹാമംഗളാശംസപത്രങ്ങള്‍ വധൂവരന്മാര്‍ക്ക് സമര്‍പ്പിക്കണം.
    അന്നതിനൊക്കെ പ്രത്യേക ബഹുമതിയാണ്..ഗമയും....
    വധൂവരന്മാരുടെ പേര് പ്രധാനമാണ്..
    പ്രേമകുമാരന്‍ എന്നാണെങ്കില്‍ വിശേഷമായി.മംഗളത്തിനുള്ള എല്ലാവകയും ഒക്കും.പ്രാസവും,പദങ്ങളും വെള്ളംപോലെ ഒഴുകി വന്നോളും....
    പഴയകാല ഓര്‍മ്മകളിലേക്ക്‌..........
    നന്നായിരിക്കുന്നു ഡോക്ടര്‍.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. പ്രപഞ്ചരഹസ്യം ഒരിക്കലും സ്വയം വെളിപ്പെടുത്തുന്നില്ല. ക്രീയാ ശക്തി കൈവശമുള്ള മനുഷ്യൻ അതറി യുന്നത്‌ അപകടകര മാണ്. അതുകൊണ്ട് ആഗ്രഹങ്ങൾ നശിക്കാതെ ഒരു മനുഷ്യനും പ്രപഞ്ച സത്യം വെളിപ്പെട്ടു കിട്ടുന്നില്ല.ആത്മാവിന്‍റെ ആവിഷ്കാരം" ആണ് പ്രപഞ്ചം എന്നാണ് ഒരു സത്യാന്വഷി അനുമാനിക്കുന്നതും അറിയുന്നതും.

    മറുപടിഇല്ലാതാക്കൂ
  4. ഇന്ന് ഈ പോസ്റ്റ് വായിച്ചപ്പോള്‍ പണ്ടത്തെ വിഒവാഹമംഗളപത്രങ്ങളൊക്കെ ഓര്‍മ്മ വന്നു
    “നവദമ്പതികളേ നിങ്ങള്‍ക്ക് മംഗളാശംസകള്‍” എന്ന് ചിത്രലിപിയും രണ്ട് ഇണക്കുരുവികളുടെ ചിത്രവും എത്രയെത്ര ചുവരുകളില്‍ കണ്ടിരിയ്ക്കുന്നു!

    മറുപടിഇല്ലാതാക്കൂ
  5. പേര് വന്ന വഴി ...നന്നായി എഴുതി

    മറുപടിഇല്ലാതാക്കൂ
  6. ചുരുക്കിയാണെങ്കിലും വലിയൊരു തത്വം തന്നെയാണ് വെളിപ്പെടുത്തിയത്.. ഏകദൈവമെന്ന സത്യത്തെ..
    ആശംസകളോടെ..

    മറുപടിഇല്ലാതാക്കൂ
  7. നല്ല വിവരണമായിരുന്നു ഡോക്ടർ. ദൈവം ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകട്ടെ.


    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  8. പേരെന്തായാലും മനുഷ്യൻ ഒരു മതം തന്നെ
    അങ്ങിനെ കാണാനും കഴിഞ്ഞാൽ ഈ ഭൂമി എന്ത് മനോഹരമായേനെ
    ഡോക്ടറുടെ ഈ കുറിപ്പ് വായിച്ചു കൊണ്ടിരുന്നപ്പോൾ ചിത്രം എന്ന സിനിമയിലെ പാല് കുടിച്ചാൽ ഒരുള് രംഗം കൂടി ഓര്മ വന്നു
    ആയുരാരോഗ്യ സൌഖ്യം നേരുന്നു ഡോക്ടർ

    മറുപടിഇല്ലാതാക്കൂ
  9. തത്വജ്ഞാനം ഒരു പേരിന്
    മാത്രമല്ല ഇമ്മണിയുണ്ടല്ലോ ഇവിടെ ഭായ്
    പ്രപഞ്ച ശക്തി തന്നെ മഹത്വരം...!

    മറുപടിഇല്ലാതാക്കൂ
  10. ദൈവം ഒരു മതത്തിൻറെ ചട്ടക്കൂട്ടിലും ഒതുങ്ങുന്നില്ല. ആ സത്യം ഡോക്ടർ തിരിച്ചറിഞ്ഞു. നല്ല പോസ്റ്റ്.

    മറുപടിഇല്ലാതാക്കൂ

.