2013, സെപ്റ്റംബർ 15, ഞായറാഴ്‌ച

ഓണം അഡ്വാൻസ്‌


ബ്ലോഗ്പോസ്റ്റ് # 110 - ഓണം അഡ്വാൻസ്‌

(ഒരു കൊച്ചു നര്മ്മം)


ഇത് പണ്ട് എന്റെ അച്ഛനിൽ നിന്ന് കേട്ട ഒരു നര്മ്മം:

അയാൾക്ക്‌ ഓണം അഡ്വാൻസ്‌ കിട്ടി.  ഭാര്യക്കും, കുട്ടികള്ക്കും അത്യാവശ്യം തുണികൾ വാങ്ങി. പിന്നെ, തനിക്കു ഒരു ഷർട്ട്പീസും.  പെട്ടെന്ന്, വയസ്സായ, കിടപ്പിലായ അച്ഛനെ ഓര്മ്മ വന്നു. ഉടൻ ഷർട്ട്പീസ് മടക്കിക്കൊടുത്തു ഒരു മുണ്ട് വാങ്ങി.

വാങ്ങിയതെല്ലാം വീട്ടിൽ വന്നു എല്ലാവര്ക്കും കൊടുത്തു. മുണ്ടും കയ്യിൽ പിടിച്ചുകൊണ്ടു, അച്ഛച്ഛൻ കരയുന്നതുകണ്ട് കൊച്ചുമോൾ കാരണം തിരക്കി. അപ്പോൾ അച്ഛച്ഛൻ പറഞ്ഞു:


''നെന്റെ അച്ഛന്റെ കാലം കഴിയുന്നവരെ എനിക്ക് ഇതൊക്കെ മുടക്കം കൂടാതെ കിട്ടും.  അവന്റെ കാലം കഴിഞ്ഞാലോ എന്ന് ആലോചിച്ചപ്പോൾ സങ്കടം വന്നതാ മോളെ.'' 

13 അഭിപ്രായങ്ങൾ:

  1. ഈ കഥ ഇത്തിരി മാറ്റത്തോടെ ഞാനും കേട്ടിട്ടുണ്ട്

    തലക്കെട്ട് കണ്ടപ്പോൾ ഞാൻ ഓർത്തത്‌ സർക്കാരിൽ നിന്ന് കിട്ടുന്ന ഓണം അഡ്വാൻസ് എന്ന കുറച്ചു രൂപയെ പറ്റിയായിരിക്കും എന്നാ

    മറുപടിഇല്ലാതാക്കൂ
  2. കുറച്ചു ക്രൂരമാണെങ്കിലും ഇത് നമുക്ക് ആസ്വദിക്കുവാൻ കഴിയുന്നത്‌ നർമത്തിന്റെ നന്മ തന്നെ ഡോക്ടർ

    മറുപടിഇല്ലാതാക്കൂ
  3. നര്‍മ്മമായി കണ്ടാല്‍ കുഴപ്പമില്ല.
    അല്ലെങ്കിലോ?
    കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന കിളവന്‍റെ ഒരു മോഹേ!
    എന്ന്‌ മനസ്സില്‍ കരുതും അല്ലേ ഡോക്ടര്‍.
    തിരുവോണാശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. ഈ കഥ മരണത്തെപ്പറ്റിയുള്ള ചിന്തയില്ലായ്മയെ എടുത്തുകാട്ടുകയും, താൻ ചിരംജീവിയിയാണെന്ന മിത്ഥ്യാബൊധത്തെ വെളിപ്പെടുത്തുകയും ചെയ്യുന്നു. നന്ദി ഡോക്ടർ

    മറുപടിഇല്ലാതാക്കൂ
  5. ഗീതയില്‍ കൃഷ്ണന്‍ പറഞ്ഞില്ലേ?
    മനുഷ്യന്‍ അവന്റെ മരണത്തെപ്പറ്റി ചിന്തിക്കാത്തതാണ് തന്നെ ഏറ്റവും വിസ്മയിപ്പിക്കുന്നതെന്ന്!

    മറുപടിഇല്ലാതാക്കൂ
  6. ആദ്യ പാരഗ്രാഫിനോടൊരു ഇഷ്ടം തോന്നുന്നു.ഉത്തമനാമൊരു പുത്രനും,ഭാഗ്യവാനായ ഒരച്ഛനും.


    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ

.