സ്നേഹമെന്ന ഗദ്യകവിത,
മതഗ്രന്ഥതിലുള്ളത്,
അദ്ധ്യാപിക പഠിപ്പിച്ചപ്പോൾ,
പഠിച്ചു ഞാനതെല്ലാം.
പിന്നീടതൊക്കെ മറന്നുംപോയ്.
കഥയിലും കവിതയിലുമൊക്കെ
പഠിച്ചതുമൊന്നുമല്ലാതെ,
അനുഭവത്തിൽനിന്നുമറിഞ്ഞു -
അമ്മ എന്നെ കെട്ടിപ്പിടിച്ചപ്പോൾ,
അച്ഛന്റെ മടിയിലിരുന്നപ്പോൾ,
സോദരരുമായി കളിച്ചപ്പോൾ,
സ്നേഹിതരുമായി കൂടിയപ്പോൾ,
കുടുംബം കെട്ടിപ്പടുത്തപ്പോൾ,
ബന്ധുക്കൾ സ്നേഹിച്ചപ്പോൾ,
അല്ലാത്തവരൊക്കെയും, അവരെയും
സ്നേഹിച്ചപ്പോൾ - ഞാനറിഞ്ഞു
സ്നേഹം, സ്നേഹമെന്നതെന്തെന്ന്!
സ്നേഹമാണഖിലസാരമൂഴിയിൽ.
English: http://drpmalankot2000.blogspot.com/2013/03/love-poem.html
English: http://drpmalankot2000.blogspot.com/2013/03/love-poem.html
സ്നേഹം മനസ്സില്‍ നന്മയുടെ പ്രകാശം പരത്തുന്നു.
മറുപടിഇല്ലാതാക്കൂനല്ല ചിന്തയായി ഡോക്ടര്‍
ആശംസകള്‍
സ്നേഹം മനസ്സില്‍ നന്മയുടെ പ്രകാശം പരത്തുന്നു.
മറുപടിഇല്ലാതാക്കൂഅതെ, സ്നേഹം കുറയുമ്പോൾ, ഇല്ലാതാവുമ്പോൾ ആ സ്ഥാനം വെറുപ്പ് കയ്യടക്കുന്നു. ഫലമോ? തിന്മയുടെ വിളയാട്ടവും.
നന്ദി, സർ.
സ്നേഹത്തെ സ്നേഹം കൊണ്ടേ കീഴ്പ്പെടുത്താനൊക്കൂ...അല്ലേ......
മറുപടിഇല്ലാതാക്കൂഅതെ, സ്നേഹത്തിനു പകരം സ്നേഹം മാത്രം. വേറൊരു കുറുക്കു വഴിയും ഇല്ല. നന്ദി, സുഹൃത്തേ.
ഇല്ലാതാക്കൂഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതും സ്നേഹം എന്ന വികാരമാണ്. സ്വർത്ഥലാഭത്തിനുവേണ്ടി അഭിനയമാണ് പലരും സ്നേഹമെന്നപേരിൽ കാട്ടിക്കൂട്ടുന്നത്. കാലോചിതമായ കവിത.
ഇല്ലാതാക്കൂസ്വർത്ഥലാഭത്തിനുവേണ്ടി അഭിനയമാണ് പലരും സ്നേഹമെന്നപേരിൽ കാട്ടിക്കൂട്ടുന്നത് -
ഇല്ലാതാക്കൂശരിയാണ്. നന്ദി, സർ.
സ്നേഹമാണഖിലസാരമൂഴിയിൽ.
മറുപടിഇല്ലാതാക്കൂഅതെ, അശ്വതി. ത്യാങ്ക്സ്.
ഇല്ലാതാക്കൂസ്നേഹം അളന്നുതൂക്കിക്കൊടുക്കപ്പെടുന്ന കാലം
മറുപടിഇല്ലാതാക്കൂശരിയാണ്, അജിത് ഭായ്. നന്ദി.
ഇല്ലാതാക്കൂഅനുഭവങ്ങള് പോലും മറക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്‍.
മറുപടിഇല്ലാതാക്കൂഅതെ, സർ. വായിച്ചതും, പഠിച്ചതും, ഗുരു പഠിപ്പിച്ചതുമൊക്കെ മറന്നു എന്ന് വരാം. എ ന്നാ ൽ, അനുഭവം എന്ന ഗുരു പഠിപ്പിച്ചത് ഒരിക്കലും മറന്നുകൂടാ. ബ്ലോഗ് വായിച്ചു, അഭിപ്രായം പറഞ്ഞതിൽ അതിയായ സന്തോഷം, നന്ദി. നാം സ്നേഹം അനുഭവിച്ചു, അത് മറക്കാതെ സ്നേഹിക്കണം, സ്നേഹിക്കപ്പെടണം. ഇവിടെയാണ് മനുഷ്യന്റെ വിവേകം ശ്രദ്ധിക്കപ്പെടുന്നത്.
ഇല്ലാതാക്കൂ'കൊച്ചിൻ കലാഭവ'ന്റെ സ്ഥാപകൻ, മണ്മറഞ്ഞ അഭിവന്ദ്യ ആബേലച്ചന്റെ വരികളോർമ്മ വന്നു.
മറുപടിഇല്ലാതാക്കൂഈശ്വരനെത്തേടി കടലുകൾക്കപ്പുറവും കടന്നുതിരഞ്ഞു. കണ്ടില്ല...!!കാട്ടാറിനോട് ചോദിച്ചു. അതു പറഞ്ഞു.
''കണ്ടില്ല...കണ്ടില്ല...'' കിളികളോട് ചോദിച്ചു.അവ പറഞ്ഞു.''കാണില്ല..കാണില്ല..''
അവസാനെന്നിലേക്കു ഞാൻ തിരിഞ്ഞു..
ഹൃദയത്തിലേക്കു ഞാൻ കടന്നു
അവിടെയാണീശ്വരന്റെ വാസം..
സ്നേഹമാണീശ്വരന്റെ രൂപം..!!
'സ്നേഹം'.. അത് കിട്ടാത്തവർക്ക്,അത് ഈശ്വരൻ തന്നെയാകുന്നു.!!
സ്നേഹ സുഗന്ധം നിറഞ്ഞ ഈ കവിത വളരെ നന്നായി ഡോക്ടർ.
ശുഭാശംസകൾ...
@Sougandhikam: സുഹൃത്തേ, ബ്ലോഗ് വായിച്ചു വളരെ വിശദമായ ഒരു അഭിപ്രായം എഴുതിയതിൽ സന്തോഷം, നന്ദി. അതെ, സ്നേഹം നമ്മുടെ ഹൃദയത്തിൽ ഉണ്ട് - ആ സ്നേഹമാണ് ദൈവം. പിശാചും (വെറുപ്പ്))000) അതിനടുത്തുതന്നെ ഉണ്ട് എന്ന് മറക്കരുത്. പലപ്പോഴും ബോധപൂര്വ്വം തന്നെ നാം ദൈവത്തിനെ കണക്കാക്കാതിരിക്കുകയോ പിശാചിനെ കണക്കാക്കുകയോ ചെയ്യുന്നു! ഈ ഏറ്റക്കുറച്ചിൽ ഒരുവിധം എല്ലാവരിലും ഉണ്ട്.
മറുപടിഇല്ലാതാക്കൂഇത് മനസ്സുകൊണ്ടെഴുതിയ മഹത്തായ വരികള്‍
മറുപടിഇല്ലാതാക്കൂസർ, താങ്കളുടെ ഈ ചുരുങ്ങിയ വാക്കുകൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം പ്രദാനം ചെയ്യുന്നു. നന്ദി.
മറുപടിഇല്ലാതാക്കൂസ്നേഹമെന്നതെന്തെന്ന്!
മറുപടിഇല്ലാതാക്കൂസ്നേഹമാണഖിലസാരമൂഴിയിൽ.
Thank you, my friend.
മറുപടിഇല്ലാതാക്കൂ