സന്തോഷഭരിതമാണാ ഹൃദയം
സാഹിത്യ, കവിതകളാണാ മനസ്സിൽ
സല്സ്വഭാവമാണാ കവിക്ക്
സത്ചിന്തകളാണാ കവിയുടേത്
കവി എഴുതുന്നു സ്വാനുഭവങ്ങൾ
കുത്തിക്കുറിക്കുന്നു ഭാവന, സ്വപ്‌നങ്ങൾ
കലര്പ്പില്ലാത്ത ജീവിത സത്യങ്ങൾ
കുത്തിക്കുറിക്കുന്നു ജീവസ്സോടെ
കവിരാജനെന്നഹങ്കരിക്കുന്നൊരാൾ
കുറ്റം പറയുന്നുണ്ടാ കവിയെ
കണ്ടറിഞ്ഞില്ലെങ്കിൽ വിമർശകാ നിങ്ങൾ
കൊണ്ടറിഞ്ഞുകൊള്ളുമെന്നോര്ക്കുക
സാഹിത്യവും കവിതയുമെല്ലാംതന്നെ
സന്തോഷിപ്പിക്കുന്നവയായിരിക്കും
സങ്കടപ്പെടുത്താനായ് തുനിഞ്ഞിടുമ്പോൾ
സഹതപിക്കാം നമുക്കാ വിവരദോഷത്തിൽ
വിമർശനങ്ങൾ ഒരു പരിധി വരെ നല്ലതാണെന്നാണെന്റെ അഭിപ്രായം(വ്യക്തിപരം).
മറുപടിഇല്ലാതാക്കൂവിമർശന സാഹിത്യമെന്ന് ഒരു വിഭാഗം തന്നെയുണ്ടല്ലോ...?
പക്ഷേ, അതു സോദ്ദേശ്യത്തോടുള്ളതാണെന്ന്,വിമർശിക്കപ്പെടുന്നയാൾക്കും കൂടി അനുഭവവേദ്യമാകുമ്പോഴാണ്
അത് ശോഭിക്കുന്നത്.അല്ലെങ്കിൽ അതു വ്യക്തിഹത്യയായി തോന്നും. എന്തായാലും ഈ വിമർശന കാവ്യം
എല്ലാവർക്കും ഒരോർമ്മപ്പെടുത്തലായി.
ശുഭാശംസകൾ.....
വിമർശനങ്ങൾ ഒരു പരിധി വരെ നല്ലതാണെന്നാണെന്റെ അഭിപ്രായം....
ഇല്ലാതാക്കൂഇത് വ്യക്തിപരം ആണെന്ന് തോന്നുന്നില്ല. കാരണം, എന്റെയും, മറ്റു വളരെ അധികം പേരുടെയും അഭിപ്രായം അതുതന്നെ ആയിരിക്കും,സുഹൃത്തേ. സോദ്ദേശപരമായ/ക്രിയാത്മകമായ വിമർശനങ്ങൾ എഴുതുന്ന ആള്ക്ക് സഹായകം ആകുന്നു. അഥവാ, അത് ഇഷ്ടപ്പെടാത്ത ആൾ, സ്നേഹബഹുമാനങ്ങൾക്ക് അര്ഹനല്ല/അര്ഹയല്ല. എന്നാൽ, ഇവിടെ ഞാൻ പറയുന്നത് നോക്കുക:
കവിരാജനെന്നഹങ്കരിക്കുന്നൊരാൾ
കുറ്റം പറയുന്നുണ്ടാ കവിയെ....
ഇതിന്റെ പേരാണ് തോന്ന്യാസം! ഈ കവിതയുടെ അന്ത:സത്തയും ഇതുതന്നെ.
നന്ദി.
വളരെ ശരി
മറുപടിഇല്ലാതാക്കൂ(ഇതാരെയോ ഉദ്ദേശിച്ചാണോ?)
നന്ദി, അജിത് ഭായ്.
ഇല്ലാതാക്കൂഎഴുത്തുകാരുടെ പ്രചോദനം അനുഭവങ്ങളും ഭാവനയുമാണല്ലോ. പലപ്പോഴും ഇതിൽ ഏത് എന്ന് പറയാനും, പറയിപ്പിക്കാനും പ്രയാസമാണുതാനും. ഇവിടെയും സംഗതി മറിച്ചല്ല. ഏതായാലും, താങ്കളും ഈ കവിതയിലെ വില്ലനുമായി ഒരു ബന്ധവുമില്ല. മാത്രമോ, താങ്കള് ഒരു മാതൃകയാണ്.
കവിരാജനും കവിപ്രജയും ഇതു വായിക്കുമെന്ന് പ്രതീക്ഷിക്കാം
ഇല്ലാതാക്കൂ:) അതെ, അരാജകത്വം കൈമുതലായുള്ള കവിരാജന്മാരും പ്രജകളും ഒക്കെ വായിക്കട്ടെ. നന്ദി, സർ.
ഇല്ലാതാക്കൂആരെയോ ഉദ്ദേശിച്ചാണ് എഴുതിയത് അല്ലേ .....
മറുപടിഇല്ലാതാക്കൂ:) സംശയം വേണ്ട - നമ്മുടെ സുഹൃത് വലയത്തിൽ പെട്ട ആരെയും ഉദ്ദേശിച്ചല്ല. ബ്ലോഗ് വായിച്ചു കമെന്റിയതിൽ സന്തോഷം, നന്ദി സുഹൃത്തേ.
ഇല്ലാതാക്കൂനന്നായിരിക്കുന്നു ഡോക്ടര്‍
മറുപടിഇല്ലാതാക്കൂആലോചനാമൃതവുമായിരിക്കണം,അല്ലെ.
ആശംസകള്
അതെ, നന്ദി, സർ
ഇല്ലാതാക്കൂവിമര്ശകരെക്കുറിച്ചുള്ള ഈ കവിത നന്നായി ഏട്ടാ
മറുപടിഇല്ലാതാക്കൂനന്ദി, അശ്വതി. നല്ല വിമർശകരും, അസംബന്ധം എഴുതുന്ന വിമർശകരും ഉണ്ട്. ഇത് രണ്ടാമത് പറഞ്ഞവരെപ്പറ്റി ആണ്.
മറുപടിഇല്ലാതാക്കൂബഹുജനം പലവിധം എന്ന് കരുതിയാല്‍ മതി.
മറുപടിഇല്ലാതാക്കൂഅത്രയേ ഉള്ളൂ, സർ. താങ്ക്സ്. നമുക്ക് ഇഷ്ടപ്പെട്ട ഒരാൾക്ക് നേരെ വെറും അസംബന്ധം പറയുമ്പോൾ പ്രതികരിക്കുന്നു എന്ന് മാത്രം.
ഇല്ലാതാക്കൂഎഴുതി തുടങ്ങുന്ന ഒരാളെ സംബന്ധിച്ചിടത്തോളം വിമര്ശനം നല്ലതാണ്
മറുപടിഇല്ലാതാക്കൂഎന്നാൽ കൂമ്പടച്ചു കളയും വിധമുള്ള വിമര്ശനം തീരെ നല്ലതല്ല .
ഇത്തിരി കൂടി നന്നാക്കാം എന്ന് അടുത്ത എഴുത്തിൽ തോന്നും വിധം വേണം വിമര്ശനം . ഞാൻ sarvajna പീഠം കയറിയതാണ്, നിങ്ങൾ ഒക്കെ താഴെ നില്ക്കുന്ന കീടങ്ങൾ എന്ന മട്ടില അപ്പാടെ കുരല് ചെത്തി കളയും വിധം വിമര്ശനം നടത്തുന്നത് അത് പറയുന്ന ആളിന്റെ അഹങ്കാരം ആണ് പുറത്തു കൊണ്ട് വരുന്നത്
നല്ല രചന ഡോക്ടര
അതുതന്നെയാണ് ഞാൻ ഉദ്ദേശിച്ചതും. ഈ കമെന്റ് എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു എന്ന് പറയാതെ വയ്യ. നന്ദി.
ഇല്ലാതാക്കൂവിമര്ശനം എന്നാൽ കൊന്നു കൊല വിളിക്കൽ അല്ല അടുത്ത രചന ഒന്ന് കൂടി ശ്രദ്ധിച്ചു ചെയ്യാൻ വേണ്ട ഒരു ഉപദേശം. അതായിരിക്കണം വിമര്ശനം
മറുപടിഇല്ലാതാക്കൂനല്ല രചന doctor
ആദ്യം എഴുതിയ വരികൾ എന്റെ ബ്ലോഗിലേക്ക് എത്തിപ്പെടാനുള്ള വഴി തുറക്കാത്ത മെയിൽ id ആയിരുന്നു അതിനാല ആണ് ഈ വരികൾ കുറിക്കുന്നത്.
മറുപടിഇല്ലാതാക്കൂdear doctor
അങ്ങയുടെ വിലയേറിയ ഈ ഉദ്യമത്തിന് ആശംസകൾ നേരുന്നു
@Nalinakumari:
മറുപടിഇല്ലാതാക്കൂവിലയേറിയ അഭിപ്രായങ്ങളിൽ സന്തോഷം, നന്ദി.
ബ്ലോഗ് ലോകത്ത് ഒരു സാഹിത്യവിമര്ശകന്റെ കുറവ് തുടക്കം മുതലേ എനിക്ക് അനുഭവപ്പെട്ടിട്ടുളളതാണ്. അഭിപ്രായങ്ങള് എന്ന പേരില് വരുന്നത് വെറും സുഖിപ്പിക്കലാകാനുളള എല്ലാ സാധ്യതയുമുണ്ട്. ബ്ലോഗ് രംഗത്ത് ആധിപത്യമുറപ്പിച്ച ചില ബ്ലോഗര്മാര് ശുഷ്കമായ നാലുവരി കവിത എഴുതിയാല് പോലും, അവരുടെ ഫ്രണ്ട് സര്ക്കിളിന്റെ പിന്ബലത്തില് വലിയ അഭിപ്രായം നേടുകയും കൊട്ടിഘോഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇത് സാഹിത്യത്തെ സംബന്ധിച്ച് ഒട്ടും ആശാവഹമല്ല.ഒരു പ്രസ്ഥാനമെന്ന നിലയ്ക്ക് ബ്ലോഗ് എഴുത്തിനെ പിന്നോട്ട് വലിക്കുന്നതും ഇതാണ്. ഈ പോസ്റ്റ് തീര്ത്തും അവസരോചിതമായി.ആശംസകള്
മറുപടിഇല്ലാതാക്കൂഈ കമന്റ് വളരെ വിലപ്പെട്ടതാണ്. അതിനോട് ഞാൻ നൂറു ശതമാനവും യോജിക്കുന്നു. പിന്നെ, പറയാനുള്ളത് -
മറുപടിഇല്ലാതാക്കൂവിമർശിക്കുമ്പോൾ, ബ്ലോഗറെ തരംതാഴ്ത്തുന്ന - മാനസികമായി പീഡിപ്പിക്കുന്ന ഭാഷയിൽ എഴുതാതിരിക്കാൻ, തന്റെ അഹംഭാവവും അഹങ്കാരവും പ്രകടിപ്പിക്കാതിരിക്കാൻ (എത്ര ''ഇമ്മിണി ബല്യ'' എഴുതുകാരാൻ/എഴുത്തുകാരി ആണെങ്കിലും) ശ്രദ്ധിക്കേണ്ടത് ആവശ്യമാണ് എന്ന് അടിവര ഇട്ടു പറയട്ടെ. നന്നേ ചുരുക്കം ചിലര് അങ്ങിനെ ബ്ലോഗില വിലസുന്നത് കാണാം. നന്ദി.
കവിരാജനെന്നഹങ്കരിക്കുന്നൊരാൾ
മറുപടിഇല്ലാതാക്കൂകുറ്റം പറയുന്നുണ്ടാ കവിയെ
കണ്ടറിഞ്ഞില്ലെങ്കിൽ വിമർശകാ നിങ്ങൾ
കൊണ്ടറിഞ്ഞുകൊള്ളുമെന്നോര്ക്കുക
Thanks, Muralee.
ഇല്ലാതാക്കൂ